Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
കേരളത്തിലെ പോലീസുകാരെ പലപ്പോഴും വിമർശിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും.എന്നാൽ അവർ ചെയ്യുന്ന നല്ല പ്രവർത്തികൾ ആരും കാണാറില്ല.തൃശൂർ കോഴിക്കോട് പാതയിലെ കേരള വർമ്മ കോളേജിന് സമീപം പെട്രോളിങ്ങ് നടത്തുക ആയിരുന്ന സിവിൽ പോലീസ് ഓഫീസർ മാരായിരുന്ന അജേഷ്, ഷിനുമോൻ എന്നീ ഉദ്യോഗസ്ഥർ രാവിലെ മൂന്ന് മണിക്ക് പോലീസ് കണ്ട്രോൾ റൂമിലേ ആറാം നമ്പർ വാഹനത്തിൽ പോകുന്ന സമയത്ത് വഴിയരികേ എന്തോ കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടു.
അത് കണ്ട ഉടൻ തന്നെ ഈ ഉദ്യോഗസ്ഥർ വാഹനം നിർത്തി വണ്ടിയിൽ നിന്നും ഇറങ്ങിയ ശേഷം എന്താണെന്ന് നോക്കി.അപ്പോഴാണ് വഴിയരികേ കിടക്കുന്നത് ഏകദേശം 80 വയസ്സോളം പ്രായമുള്ള ഒരു വയോധികൻ ആണെന്ന കാര്യം അവർ മനസ്സിലാക്കിയത്. നല്ല മുണ്ടും ,വസ്ത്രങ്ങളും ധരിച്ച ഒരു വയോധികൻ ആയിരുന്നു അത്.വയോധികനെ കണ്ട ഈ ഉദ്യോഗസ്ഥർ എന്താ നടുറോഡിലാണോ കിടക്കുന്നത് ,വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന വഴിയല്ലേ ഇതെന്ന് ആ മനുഷ്യനോട് ചോദിച്ചു. എന്നാൽ സംസാരിക്കാൻ പോലും കഴിയാതെ വളരെ അവശതയിൽ ആയിരുന്നു അദ്ദേഹം.എഴുന്നേൽക്കാൻ പോലും കഴിയാതെ ആയിരുന്ന ആ മനുഷ്യനെ ഈ രണ്ടു പോലീസുകാർ ചേർന്ന് താങ്ങിയെഴുന്നിൽപ്പിച്ച ശേഷം അടുത്തുള്ള കടയിൽ കൊണ്ട് ഇരുത്തി.
ഇതിനുശേഷം ഈ ഉദ്യോഗസ്ഥർ ഇയാളുടെ ചിത്രം മൊബൈലിൽ പകർത്തിയ ശേഷം തൊട്ടടുത്തുള്ള വീട്ടിൽ എത്തി വാതിലിൽ തട്ടി ഇയാളുടെ ചിത്രം കാണിച്ചു ആളെ അറിയാമോ എന്ന് ചോദിച്ചു.ഫോട്ടോ കണ്ട് ആ വഴി പോയ മത്സ്യത്തൊഴിലാളിയും,പത്രവിതരണക്കാരനും ഇയാളെ തിരിച്ചറിഞ്ഞു. അടുത്ത വീട്ടുകാർ ഇയാളുടെ അഡ്രസ്സും മറ്റും പോലീസ് ഉദ്യോഗസ്ഥർക്ക് പറഞ്ഞു നൽകി. ഇതോടെ പോലീസ് ഉദ്യോഗസ്ഥർ ഈ മനുഷ്യനെ വണ്ടിയിൽ കയറ്റി സുരക്ഷിതമായി അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു.
കേരള വർമ്മ കോളേജിന് സമീപം താമസിക്കുന്ന വയോധികൻ ആണ് ഇയാൾ.രാത്രിയിൽ ഉറക്കത്തിൽ എഴുന്നേറ്റ് നടന്നതായിരുന്നു വാഹനങ്ങൾ ചീറിപ്പായുന്ന നടുറോഡിൽ എത്തിയത്.വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചില മരുന്നുകൾ കഴിക്കുന്നുണ്ട് ഇദ്ദേഹം.അതിനാൽ ആവാം എഴുന്നേറ്റ് നടന്നത് എന്ന് കരുതുന്നു. കൃത്യസമയത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു. ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ വീട്ടിൽ എത്തിച്ചപ്പോൾ ആണ് കുടുംബാംഗങ്ങൾ പോലും കാര്യമറിഞ്ഞത്.തങ്ങളുടെ പിതാവിനെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് വീട്ടുകാർ നന്ദി അറിയിക്കുകയും ചെയ്തു.പോലീസ് ഉദ്യോഗസ്ഥർ അവരുടെ ജോലിക്കിടെ ഉള്ള ചെറിയ സംഭവം മാത്രമാണ് ഇത്.ഇത്തരത്തിൽ എത്രയോ സംഭവങ്ങൾ ഉണ്ട്.നാം ഉറങ്ങുമ്പോൾ നമ്മുടെ ജീവനും സ്വത്തിനും കാവൽ നിൽക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ. അവരെ ആദരിക്കുകയും ,ബഹുമാനിക്കുകയും ചെയ്യുക എന്നത് നമ്മുടെ ചുമതലയാണ്. ഇത്തരത്തിൽ ഉള്ള പോലീസ് ഉഥ്യോഗസ്ഥരെ നാം ആദരിക്കുക തന്നെ വേണം.
Comments
Post a Comment