വഴിയരികിൽ ഭിക്ഷയാചിക്കുന്ന ഈ വ്യക്തി ആരാണ് എന്ന് അറിഞ്ഞപ്പോൾ എല്ലാരും ഞെട്ടി.



പലപ്പോഴും വഴിയരികിൽ ഭിക്ഷയാചിക്കുന്ന പല ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. അവരെ കാണുമ്പോൾ ചിലപ്പോൾ നമുക്ക് സഹതാപം തോന്നും. മറ്റു ചിലപ്പോൾ ചിലർക്ക് വെറുപ്പ് ആയിരിക്കും തോന്നുക. എങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അവർ പലപ്പോഴും നമ്മുടെ മുന്നിൽ കൈനീട്ടാറുണ്ട്. നമുക്ക് മുന്നിൽ കൈനീട്ടുന്ന ഒരു വ്യക്തി നമ്മളെക്കാൾ ഒരുപാട് താഴ്ന്ന ഒരു മനുഷ്യൻ ആയിരിക്കാം എന്ന് കരുതി പലരും പണം നൽകുകയും ചെയ്യാറുണ്ട്. എന്നാൽ വളരെയധികം വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ അറിയുവാൻ സാധിക്കുന്നത്. ഗ്വാളിയാറിൽ ആണ് ഈ സംഭവം നടക്കുന്നത്. 



 ഗ്വാളിയാറിലെ തെരുവോരങ്ങളിൽ ഒരു ഭ്രാന്തനെ ഓർമ്മിപ്പിക്കുന്നത് പോലെയുള്ള രീതിയിൽ ഒരാൾ നടക്കുന്നുണ്ടായിരുന്നു. അവിടെയുള്ള എല്ലാവരോടും ഭിക്ഷ യാചിക്കുകയായിരുന്നു. അതോടൊപ്പം അവിടെനിന്നും ഭക്ഷണപ്പൊതികൾ എടുത്തു കഴിക്കാനും മറക്കുന്നില്ല. ഒരു ഭ്രാന്തനെപ്പോലെ ആണ് ഇയാളെ കണ്ടാൽ തോന്നുക. എന്നാൽ കഥ തുടങ്ങുന്നത് പിന്നീടാണ്. അവിടെ ഒരു കല്യാണത്തിന് പോകുവാനോ അല്ലെങ്കിൽ എന്തോ ഒരു പരിപാടിക്ക് പോകാൻ വേണ്ടി എത്തിയതായിരുന്നു രണ്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ. അതിനിടയിലാണ് അവർ തണുപ്പ് സഹിക്കാൻ കഴിയാതെ ഭ്രാന്തനെപ്പോലെ ഇരിക്കുന്ന ഈ വ്യക്തിയെ കണ്ടത്.

 ഇയാൾക്ക് തണുപ്പ് ഒട്ടും സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് ഇയാൾ എന്ന് മനസിലാക്കി അതോടൊപ്പം തന്നെ ഇദ്ദേഹം അവിടെയുള്ള ഒരു ഭക്ഷണത്തിൽ നിന്നും കുറച്ചു കഴിക്കുവാൻ ശ്രമിക്കുന്നുണ്ട്. അതോടെ ഇവർക്ക് മനസ്സിലായി ഇദ്ദേഹം വല്ലാത്തൊരു അവസ്ഥയിലാണ്. ഉടനെ പോലീസുകാർ ഇയാൾക്ക് ജാക്കറ്റ് നൽകിയിരുന്നു. പോലീസുകാർ തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് ഇയാൾ പോലീസുകാരെ പേരെടുത്തു വിളിച്ചത്. അപ്പോൾ പോലീസുകാർക്ക് ഒരേസമയം അത്ഭുതവും ആശ്ചര്യവും തോന്നിയിരുന്നു.

 ഇതിൻറെ പിന്നിൽ എന്താണെന്ന് അറിയുവാൻ ഇയാളെ നന്നായി തന്നെ പോലീസുകാർ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലാണ് മനസ്സിലാക്കിയത് ഇദ്ദേഹം ആരാണ് എന്ന്..അദ്ദേഹം നേരത്തെ സർവീസിൽ നിന്നും വിരമിച്ചിരുന്ന പോലീസുകാരനായിരുന്നു. അദ്ദേഹത്തിനെ കാണാതാവുകയായിരുന്നു ചെയ്തത്. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കുവാൻ സാധിച്ചിരുന്നില്ല. എങ്കിലും ഇദ്ദേഹത്തിന് പോലീസുകാർ അഗതിമന്ദിരത്തിലേക്ക് മാറ്റി. അദ്ദേഹം ഒരു ഷൂട്ടർ ആണ് എന്നാണ് അറിയുവാൻ സാധിച്ചിരുന്നത്. എന്നിട്ട് അദ്ദേഹം ഇത്രയും നാളും ഈ തെരുവിൽ അലയുകയായിരുന്നു എന്നത് ഓരോരുത്തരെയും വേദനിപ്പിക്കുന്ന ഒരു സത്യം ആയിരുന്നു . ഇപ്പോൾ അദ്ദേഹം സർവീസിൽ ഉണ്ടായിരുന്നുവെങ്കിൽ ഡിസിപി റാങ്കിൽ വരെ എത്തുന്ന ഒരു വ്യക്തിയായിരുന്നു എന്ന് അറിയാൻ സാധിച്ചു. ഇപ്പോൾ ഇദ്ദേഹത്തിന്റെ ചികിത്സയുടെ ഭാഗമായി അഗതിമന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Comments