യുവാവിന്റെ കണ്ണിൽ നിന്നും കണ്ണീരീനു പകരം വരുന്നത് രക്തം???കാരണം കേട്ട് അന്ധാളിച്ചു നാട്ടുകാർ.

 


സാധാരണ ആയി എല്ലാവരുടെയും കണ്ണിൽ നിന്നും വരുന്നത് കണ്ണുനീർ ആണ്.എന്നാൽ 22 വയസ്സ് പ്രായമുള്ള ഒരു യുവാവിന്റെ കണ്ണിൽ നിന്നും വരുന്നത് ചോരയാണ്.കണ്ണീരിന്റെ പകരം രക്തം വരുന്നത് കണ്ടപ്പോൾ ഡോക്ടറെ സമീപിക്കുകയായിരുന്നു ഈ യുവാവ്.എന്നാൽ പരിശോധിച്ച ശേഷം ഡോക്ടർ യാതൊരു കുഴപ്പവും കണ്ടെത്താൻ ഡോക്ടേഴ്സിന് സാധിച്ചില്ല.പല ഡോക്ടേഴ്സിനെയും മാറി മാറി കാണിച്ചിരുന്നു ഈ യുവാവ്.എന്നാൽ ഇത്തരമൊരു അവസ്ഥയുടെ കാരണം കണ്ടെത്താൻ ആവാതെ എല്ലാവരും വളരെയധികം ആശയക്കുഴപ്പത്തിൽ ആയി.



ഹിമൂ ലാഗാ എന്നറിയപ്പെടുന്ന രക്തം ഒഴുകുന്ന പ്രതിഭാസത്തിന് പലകാരണങ്ങളും  ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്.ഇതൊരു അപൂർവ രോഗമാണ് എന്നാണ് പറയുന്നത്.അതിനാൽ തന്നെ ഇതിന്റെ കാരണങ്ങൾ അന്വേഷിക്കുന്നതും അവർ അവസാനിപ്പിച്ചിരിക്കുകയാണ്.

പ്രോട്ട് പ്ലെയറിൽ ആൻഡമാൻ നിക്കോബാർ ദ്വീപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പേര്‌ വെളുപ്പെടുത്താൻ സാധിക്കാത്ത ഒരു യുവാവിൽ ആണ് ഇത് സ്ഥിരീകരിച്ചത്.അതുപോലെ ഈ യുവാവിനെ നന്നായി പരിശോധിച്ച് സ്കാനിങ് ഒക്കെ നടത്തിപ്പോൾ എല്ലാ രീതിയിലും അവയവങ്ങൾ എല്ലാം കൃത്യമായി പ്രവർത്തിക്കുന്നതിനാൽ മറ്റു കാരണങ്ങൾ ഒന്നും കണ്ടെത്താൻ മെഡിക്കൽ സയൻസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല ജനിതക തകരാറുകൾ ഒന്നും തന്നെ ഈ യുവാവിന് ഇല്ലായെന്നും കണ്ടെത്തി.അങ്ങനെ ആണ് ഇത് എന്തുകൊണ്ട് ആണ് ഇത്തരമൊരു അവസ്ഥയെന്ന് എല്ലാവരും ചിന്തിക്കുന്നത്.

ഒരുപാട് റിസർച്ചുകൾ ഇതിനോടകം തന്നെ വിവിധ വൈദ്യശാസ്ത്ര വിഭാഗങ്ങളിലെ ഡോക്ടർമാർ നടത്തി നോക്കി.എന്നിട്ടും യാതൊരു ഫലവും ലഭിച്ചില്ല എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. സാധാരണ ഒരു വ്യക്തിയുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നത് കണകാക്കി നോക്കിയാൽ എത്രമാത്രം കണ്ണീരാണ് ആ നിമിഷം വരുന്നതെന്ന് അറിയാം. അങ്ങനെ എങ്കിൽ കണ്ണീരീന് പകരം കണ്ണിൽ നിന്നും ഇത്തരത്തിൽ രക്തം വരുമ്പോൾ അത് എത്രമാത്രം നഷ്ടം ആണ് ആ വ്യക്തിയുടെ ശരീരത്തിൽ ഉണ്ടാക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയാൽ മതിയാകും.


Comments