നിങ്ങളുടെ വീടുമുഴുവൻ സുഗന്ധം പരക്കാൻ ഇതാ ഒരു ഉഗ്രൻ ഐഡിയ



 നല്ല സുഗന്ധം ഇഷ്ടമല്ലാത്തവരായി ആരും തന്നെയില്ല.അതിനാൽ തന്നെയാണ് നല്ല സുഗന്ധമുള്ള ബോഡി സ്പ്രേ ഒക്കെ നമ്മൾ ഉപയോഗിക്കുന്നത്.അതുപോലെ തന്നെയാണ് നമ്മുടെ വീടുകളിലെയും അവസ്ഥ. നമ്മുടെ റൂമുകളിൽ ചെല്ലുമ്പോൾ പല തരത്തിലുള്ള സ്മെല്ലുകൾ വരുമ്പോൾ അത് ഒക്കെ മാറ്റി നല്ല സുഗന്ധം വരുവാൻ ആയി  ഡ്യൂം സ്പ്രേകൾ ആണ് സാധാരണ ആയി ഉപയോഗിക്കുന്നത്. എന്നാൽ ഈ ആർട്ടിഫിഷ്യൽ ആയ റൂം സ്പ്രേ വാങ്ങുന്നതിന് പകരമായി വീട്ടിൽ തന്നെ നല്ല ഉഗ്രൻ സ്പ്രേ ഉണ്ടാക്കി എടുക്കാം.അത് എങ്ങനെ ആണെന്ന് നോക്കാം.



ഇതിനായി ആദ്യം വേണ്ടത് ചെറുതായി കട്ട് ചെയ്തു എടുത്ത നാരങ്ങ,ഒരൽപ്പം ഗ്രാമ്പൂ, കറുവപ്പട്ട,ഒരൽപ്പം വെള്ളം,വാനില എക്സ്ട്രാക്റ്റ് എന്നിവയാണ്.ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ചെറുതായി കട്ട് ചെയ്തു എടുത്ത നാരങ്ങ ഒരു പാനിലേക്ക് ഇടുക.അതിനുശേഷം അതിലേക്ക് ഒരൽപ്പം ഗ്രാമ്പൂ ചേർത്ത് നൽകുക,അതുപോലെ തന്നെ ഒരൽപ്പം കറുവപ്പട്ട കൂടി ഇതിലേക്ക് ഇടുക.ഇനി ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക.അവസാനമായി ഒരൽപ്പം വാനില എക്സ്ട്രാക്റ്റ് കൂടി ചേർക്കുക.ഇനി ഇത് ആഡ് ചെയ്തില്ലാ എങ്കിലും കുഴപ്പമില്ല.എന്നാൽ ഇത് ആഡ് ചെയ്താൽ കുറച്ചു കൂടി സ്മെൽ ലഭിക്കുന്നതാണ്.അതിനുശേഷം ഇത് നന്നായി തിളപ്പിക്കുക.

ഇത് തിളയ്ക്കുന്ന സമയം മുതൽ വളരെ നല്ല സ്മെൽ ആവും ലഭിക്കുക. ഇനി ഇതിന്റെ കൂടെ ഒരൽപ്പം കുന്തിരിക്കം കൂടി ശരിക്കും തിളച്ചശേഷം ഇട്ട് രണ്ടോ മൂന്നോ മിനിറ്റ് കൂടി തിളപ്പിക്കുക. അങ്ങനെ ചെയ്താൽ വളരെയധികം നല്ല സ്മെൽ ആവും ലഭിക്കുക. ഇനി ഇത് ശരിക്കും തിളച്ചശേഷം മാറ്റിവയ്ക്കുക. അതിനുശേഷം ഒരു ബോട്ടിലിനുള്ളിലേക്ക് ഇത് മാറ്റാവുന്നതാണ്.ഇങ്ങനെ ചെയ്തശേഷം ഒരു ചെറിയ നാരങ്ങ പീസ് കൂടി ഇതിന്റെ മുകളിലേക്ക് വയ്ക്കുക.ഇങ്ങനെ ചെയ്താൽ വളരെയധികം നല്ല സ്മെൽ ഉണ്ടാവുന്നതാണ്. ഇനി ഇത് എപ്പോഴും നല്ല ഫ്രഷായി ,ഹീറ്റോട് കൂടി നിൽക്കുന്നതിന് ആയി ഒരു ചെറിയ താഴ്ഭാഗം അലുമിനിയം കൊണ്ട് ഉണ്ടാക്കിയ ഒരു കാൻഡിൽ എടുക്കുക. അതിനുശേഷം ഈ കാൻഡിൽ കത്തിച്ചു നേരത്തെ മുകളിൽ ഇട്ട നാരങ്ങയുടെ മുകളിൽ ഇടുക.ഇത് കത്തുമ്പോൾ ഇതിനകത്ത് ഉള്ള അലുമിനിയം ഫോയിൽ കൂടി ചൂടാവുകയാണ്. അതനുസരിച്ച് ഇതിനകത്ത് ഉള്ള ബാക്കി ഇൻക്രീഡിയന്റ്സ് കൂടി ബോയിൽ ആവുകയും, അങ്ങനെ ഇതിനകത്ത് ഉള്ള എല്ലാ സ്മെൽസും വെളിയിലേക്ക് വരികയും ചെയ്യും. ഇത് നമ്മുടെ ഹാളിലോ റൂമുകളിലോ എവിടെ വേണമെങ്കിലും വയ്ക്കാവുന്നതാണ്. രാത്രിയിൽ ആണെങ്കിൽ റൂമിൽ അത്യാവശ്യം വെട്ടവും നല്ല സ്മെൽസും കിട്ടുന്നതാണ്.ഇനി വാനില എക്സ്ട്രാക്റ്റ് നു പകരം മറ്റു ഏത് ഫ്ലേവർ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.



Comments