ബ്യൂട്ടി പാർലറിലെ വരുമാനം കുറഞ്ഞപ്പോൾ യുവതി ചെയ്ത ബിസിനസ് കണ്ടോ??



തൃശൂർ ജില്ലയിൽ സ്വന്തമായി ബ്യൂട്ടി പാർലർ നടത്തിവന്ന ലീന എന്ന യുവതി ലോക്ക് ഡൗൺ കാലത്ത് തന്റെ ബ്യൂട്ടി പാർലറിലെ വരുമാനം കുറഞ്ഞസമയത്ത് ഒരു ബേക്കറി ജീവനക്കാരനുമായി തുടങ്ങിയ പരിചയം ഒടുവിൽ എത്തിയത് കഞ്ചാവ് ബിസിനസിൽ.തൃശൂരിൽ സ്വന്തമായി ബ്യൂട്ടി പാർലർ നടത്തിവന്ന ലീന  ലോക്ക്ഡൗൺ കാലത്താണ് ബേക്കറി  ജീവനക്കാരനായ സനലുമായി പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് പിന്നീട് ഒരു പുതിയ നിലയിലേക്ക് വളർന്നത്.അങ്ങനെ ഈയൊരു ബിസിനസിലേക്ക് വരികയായിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിൽ ആണ് കുന്ദമംഗലത്ത് നിന്നും കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.



പോലീസ് പിടിയിലായ ലീനയ്ക്ക് 43 വയസ്സും സനലിന് 36 വയസ്സും മാത്രമാണ് പ്രായം.ലീന തൃശ്ശൂർ സ്വദേശിനിയാണ്,സനൽ പട്ടാമ്പി സ്വദേശിയും.കോഴിക്കോട് നിന്നും വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ച 18 കിലോയോളം വരുന്ന കഞ്ചാവ് ആണ് പോലീസ് ഇവരുടെ കൈയ്യിൽ നിന്നും പിടിച്ച് എടുത്തത്‌.ഇരുവരും നേരത്തെ തന്നെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണവലയത്തിൽ ആയിരുന്നു.

സംശയത്തെ തുടർന്ന് കുന്ദമംഗലത്ത് വച്ച് ഇരുവരും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ആണ് കാറിനുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്.കാറിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് എന്നും ,കാറിൽ വ്യാജ നമ്പർ പതിച്ച നിലയിൽ ആണ് കഞ്ചാവ് കടത്തിയിരുന്നത് എന്നാണ് പോലീസ് പറഞ്ഞത്. 

കഞ്ചാവ് കടത്തലിനായി കോഴിക്കോട് ചേരവലമ്പത്ത് ഇരുവരും വാടകയ്ക്ക് വീട് എടുത്തിരുന്നു.ഇരുവരും താമസിച്ച് വന്നിരുന്ന വാടകവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇരുവരും പലതവണ കഞ്ചാവ് കടത്തിയതായി ഉള്ള രേഖകൾ കണ്ടെടുത്തു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്.ഈയൊരു സംഭവം വലിയ ഞെട്ടലാണ് ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത് .


Comments