പെൺവേഷം കെട്ടി ആരാധകരെ ഞെട്ടിച്ച നടന്മാരെ കണ്ടോ!!!വീഡിയോ കാണാം



 മലയാള സിനിമയിൽ ഒട്ടേറെ നടന്മാർ സ്ത്രീ വേഷം കെട്ടി അഭിനയിച്ചിട്ടുണ്ട്.ആ ചിത്രങ്ങൾ ഏറെക്കുറെ എല്ലാം തന്നെ വമ്പൻ ഹിറ്റുകളും,ജനശ്രദ്ധ ആകർഷിക്കാനും ഒക്കെ തന്നെ ഇടയാക്കിയിട്ടുണ്ട.എന്നാൽ ഈ നടന്മാർ യഥാർത്ഥ ജീവിതത്തിൽ അവർ സ്ത്രീകൾ ആയി ജനിച്ചിരുന്നു എങ്കിൽ എങ്ങനെ ആയിരിക്കുമെന്നും അവരുടെ വിശേഷങ്ങളും നോക്കാം.

ദുൽഖർ സൽമാൻ

മലയാള സിനിമയിൽ ഇന്ന് തന്റെ പിതാവ് ആയ മമ്മൂട്ടിയെ പോലെ തന്നെ തന്റേതായ ഒരു സ്ഥാനം അഭിനയമികവിലൂടെ നേടിയെടുത്ത താരമാണ് ദുൽഖർ സൽമാൻ.താരം അഭിനയിച്ച ഒട്ടുമിക്ക സിനിമകളും വമ്പൻ ഹിറ്റുകൾ ആയിരുന്നു. ദുൽഖർ സൽമാൻ ഇന്ന് മലയാള സിനിമയിലെ ഒരു യൂത്ത് ഐക്കൺ സ്റ്റാർ ആണ്.



സായ് കുമാർ

ഒട്ടു മിക്ക സിനിമകളിലും വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തന്റെ അഭിനയമികവുകൊണ്ട് പ്രേഷകരുടെ മനസ്സിൽ ഇടം തേടിയ താരമാണ് സായ്കുമാർ.ഈ അടുത്ത കാലങ്ങളായി വില്ലൻ കഥാപാത്രങ്ങളിൽ നിന്നും മാറി അച്ഛൻ കഥാപാത്രങ്ങളെ ഒക്കെ അവതരിപ്പിച്ചും  താരം കൈയ്യടി നേടിയിരുന്നു. ഏത് തരത്തിലുള്ള വേഷവും തനിക്ക് ഇണങ്ങുമെന്ന് അഭിനയമികവിലൂടെ തെളിയിച്ച ആളാണ് സായ്കുമാർ.

സുരാജ് വെഞ്ഞാറമൂട്

ചിരിയുടെ മാലപ്പടക്കം കൊണ്ട് ആരാധക മനസ്സുകളെ കീഴടക്കിയ താരമാണ് സുരാജ് വെഞ്ഞാറമൂട് .എന്നാൽ തനിക്ക് സീരിയസ് റോളുകളും വഴങ്ങുമെന്ന് കാണിച്ചു തന്ന നടൻ കൂടിയാണ് സുരാജ് വെഞ്ഞാറമൂട്.ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഇദ്ദേഹം നേടിയെടുത്തിട്ടുണ്ട്.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ അഭിനയം സുരാജിന് നിരവധി ആരാധകരെ ആണ് നൽകിയത്.

ജോജു ജോർജ്

ചെറിയ വേഷങ്ങളിലൂടെ തുടങ്ങി ഇന്ന് മലയാള സിനിമയിൽ നായക പദവിയിലേക്ക് വരെ എത്തി നിൽക്കുന്ന നടൻ ആണ് ജോജു ജോർജ്.വില്ലൻ കഥാപാത്രങ്ങളും,കോമഡിയും,നായകകഥാപാത്രങ്ങളും,സീരിയസ് റോളുകളും എല്ലാം തന്നെ  തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് ജോജു ജോർജ് തന്റെ അഭിനയ മികവിലൂടെ തെളിയിച്ചു നൽകി.ജോസഫ് എന്ന സിനിമ ജോജു ജോർജ് എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു.ഈയൊരു സിനിമ നിരവധി ആരാധകരെ ആണ് താരത്തിന് നേടികൊടുത്തത്.

ഫഹദ് ഫാസിൽ

അഭിനയ ജീവിതത്തിലെ തുടക്കകാലത്ത് വന്ന പരാജയങ്ങളെ അതിജീവിച്ച് പിന്നീട് ഇങ്ങോട്ട് ഉള്ള യാത്രയിൽ മലയാള സിനിമ അത്ഭുതപൂർവ്വം നോക്കി കണ്ട ഒരു നടനാണ് ഫഹദ് ഫാസിൽ.മലയാള സിനിമയിൽ ഫഹദ് ഫാസിൽ എന്ന നടൻ ഒരു വിസ്മയമാണെന്ന് തന്നെ പറയാം. കഥാപാത്രം ഏത് തന്നെ ആയാലും അതിനെ അഭിനയിച്ച് പൂർണതയിൽ എത്തിക്കാൻ അസാധാരണ കഴിവ് ഫഹദ് ഫാസിലിനുണ്ട്.

ആസിഫ് അലി 

അഭിനയമികവിലൂടെ മലയാള സിനിമയിൽ ഇന്ന് നായകനായി തിളങ്ങി നിൽക്കുന്ന താരമാണ് ഫഹദ് ഫാസിൽ.താമശയും,നായക വേഷങ്ങളും ഒക്കെ തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച നടനാണ് ഫഹദ് ഫാസിൽ. വിജയ് സൂപ്പറും,പൗർണ്ണമിയും എന്ന ചിത്രത്തിലെ നടന്റെ പ്രകടനം ആരാധക ഹൃദയങ്ങളിൽ ഇടം നേടിയിരുന്നു.കഥാപാത്രത്തെ തന്റെതായ ശൈലിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഉള്ള നടന്റെ കഴിവ് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

ഉണ്ണി മുകുന്ദൻ

മലയാള സിനിമയിൽ അഭിനയ മികവ് കൊണ്ടും ,സൗന്ദര്യം കൊണ്ടും നിരവധിയായ ആരാധകരെ പ്രത്യേകിച്ച് പെൺകുട്ടികളുടെ ഇഷ്ടപ്പെട്ട നടനാണ് ഉണ്ണിമുകുന്ദൻ.നടന്റെ അഭിനയ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.അഭിനയിച്ച ഒട്ടുമിക്ക സിനിമകളും തന്നെ താരത്തിന് നിരവധിയായ ആരാധകരെ നേടിക്കൊടുത്തു.

ജയസൂര്യ 

വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന നടനാണ് ജയസൂര്യ.തമാശയും, സീരിയസ് വേഷങ്ങളും എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് ജയസൂര്യ. പുണ്യാളൻ അഗർബത്തീസ്, പ്രേതം എന്നീ സിനിമകൾ നടന് വലിയ വിജയമാണ് നൽകിയത്. ജനകീയ വിഷയങ്ങളിലും  നടൻ പലപ്പോഴും ഇടപെടൽ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്.

ഷെയ്ൻ നിഗം

ഈ ചെറു പ്രായത്തിൽ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു നിരവധിയായ ആരാധകരെ നേടിയെടുത്ത നടനാണ് ഷെയ്ൻ നിഗം.നടന്റെ അഭിനയമികവ് പലപ്പോഴും ചർച്ചാവിഷയം ആയിട്ടുണ്ട്.പലപ്പോഴും ചില കാരണങ്ങളാൽ അനാവശ്യ വിവാദങ്ങളിലും മറ്റും അകപ്പെട്ട താരമാണ് ഷെയ്ൻ നിഗം.പലപ്പോഴും വിവിധ വേദികളിൽ തന്റെ നിലപാടുകൾ തുറന്നു പറയാൻ നടൻ ധൈര്യം കാണിച്ചിട്ടുമുണ്ട്.

ഇന്ദ്രജിത്ത്

സിനിമയിൽ ലഭിക്കുന്ന കഥാപാത്രങ്ങളെ എല്ലാം മികച്ച രീതിയിൽ അഭിനയിച്ച് ആരാധക ഹൃദയം കവർന്ന നടനാണ് ഇന്ദ്രജിത്ത്.ഇന്ദ്രജിത്ത് നടനായും,വില്ലൻ വേഷങ്ങളിലും,തമാശയും ഒക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ്.സിനിമയ്ക്ക് ഇപ്പുറം കുടുംബത്തെയും ബന്ധങ്ങളെയും ഒക്കെ വളരെയധികം നന്നായി തന്നെ കൊണ്ട് പോകുന്ന ഒരു താരം കൂടിയാണ് ഇന്ദ്രജിത്ത്.

ബിജുമേനോൻ

നടനായും ,സീരിയസ് റോളുകളും എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് ബിജുമേനോൻ.അടുത്ത കാലത്തായി താരം അഭിനയിച്ച ചില സിനിമകളിലൂടെ തമാശയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.റോമൻസ്, സീനിയേഴ്സ്,ഓർഡിനറി തുടങ്ങിയ സിനിമകൾ ഒക്കെ തന്നെ നടന് നിരവധിയായ ആരാധകരെ നേടിക്കൊടുത്തു.

സൗബിൻ

വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടനാണ് സൗബിൻ.ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.അമ്പിളി എന്ന സിനിമയിലെ കഥാപാത്രം സൗബിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.

പ്രഥ്വിരാജ്

വ്യത്യസ്തമായ ഒരു ശൈലിയിലൂടെയും ,രീതിയിലും ലഭിച്ച കഥാപാത്രങ്ങളെ മികവുറ്റ നിലയിൽ ചെയ്തു വിജയം കൈവരിച്ച നടനാണ് പ്രഥ്വിരാജ്. മലയാള സിനിമയിൽ പ്രഥ്വിരാജ് ഇന്ന് ഒരു അഭിവാജ്യ ഘടകമാണ്.നിലപാടുകൾ പറയേണ്ട ഘട്ടങ്ങളിൽ അത് തുറന്നു പറയാൻ ധൈര്യം കാണിച്ച നടന്മാരിൽ ഒരാൾ ആണ് പ്രഥ്വിരാജ്.

അജു വർഗീസ്

ഹ്യൂമർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പെട്ടെന്ന്  തന്നെ നായകനായും,നടനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അജു വർഗീസ്.നായക പദവിയിലേക്ക് ഉള്ള അജു വർഗീസിന്റെ വളർച്ച മലയാള സിനിമയിൽ വളരെ വേഗത്തിൽ ആയിരുന്നു. ലഭിച്ച വേഷങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അജുവിന് ഉള്ള കഴിവ് ശ്രദ്ധേയമാണ്.

ശ്രീനിവാസൻ

കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ട് അഭിനയിച്ചു ജനശ്രദ്ധ ആകർഷിച്ച നടനാണ് ശ്രീനിവാസൻ. അദ്ദേഹം തന്നെ എഴുതി നിർമ്മിച്ച സിനിമകൾ വമ്പൻ ഹിറ്റുകൾ ആയിരുന്നു.തന്റെ സിനിമകളിലൂടെ ഉദ്ദേശിക്കുന്നത് എന്തോ അത് വളരെ മികച്ച നിലയിൽ ആശയങ്ങളും സന്ദേശങ്ങളും ആക്കി പങ്കുവയ്ക്കുന്നതിൽ വിജയിച്ച ആളാണ് ശ്രീനിവാസൻ.

ടൊവിനോ തോമസ്

മലയാള സിനിമയിൽ നടൻ ടൊവിനോ തോമസിന്റെ വളർച്ച അതിവേഗം ആയിരുന്നു. അഭിനയിച്ച ഒട്ടുമിക്ക സിനിമകളും അഭിനയമികവിലൂടെ വിജയത്തിലേക്ക് എത്തിക്കാൻ നടന് സാധിച്ചു. അഭിനയത്തിന് അപ്പുറം സാമൂഹത്തിൽ താരപരിവേഷം ഇല്ലാതെ തന്നെ പൊതുവായ വിഷയങ്ങളിൽ ഇടപെടുന്ന നടൻ കൂടിയാണ് ടൊവിനോ തോമസ്.

കുഞ്ചാക്കോ ബോബൻ 

അന്നും ഇന്നും യുവാക്കളുടെ ഹരമായ നടനാണ് കുഞ്ചാക്കോ ബോബൻ.നടന്റെ അഭിനയമികവും,സൗന്ദര്യവും ആണ് പലപ്പോഴും ആരാധകരെ ആകർഷിക്കുന്നത്.വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ഇതിനോടകം തന്നെ താരം ചെയ്തിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ

ഗായകൻ എന്ന നിലയിൽ വളർന്നു പിന്നീട് മലയാള സിനിമയിൽ നടനായും നായകനായും തിളങ്ങിയ  നടനാണ് വിനീത് ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനാണ് വിനീത് ശ്രീനിവാസൻ. നല്ലൊരു ഗായകൻ എന്നതിലുപരി നല്ലൊരു നടനായാണ് വിനീത് ഇന്ന് അറിയപ്പെടുന്നത്.


 

Comments