സന്തോഷ്‌ പണ്ഡിറ്റിന്റെ കെ എസ്‌ ർ ടി സി യാത്രയുടെ ലക്ഷ്യം കണ്ടുപിടിച്ചു സോഷ്യൽ മീഡിയ, ഇതിനായിരുന്നോ ആ യാത്ര.



സന്തോഷ് പണ്ഡിറ്റ് എന്ന് പറഞ്ഞാൽ അറിയാത്ത മലയാളികൾ കുറവായിരിക്കും. 2011 പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ

 ശ്രദ്ധനേടുന്നത്. അന്ന് മുതൽ നാനാഭാഗത്തു നിന്നും സന്തോഷ് പണ്ഡിറ്റിനെ നേരിടേണ്ടിവന്നിരുന്നു. അത് വലിയ വിമർശനങ്ങൾ ആയിരുന്നു കളിയാക്കലുകളും മാത്രമായിരുന്നു താരത്തിന് ലഭിച്ചെങ്കിലും. വളരെ കുറഞ്ഞ നിരക്കിൽ നിർമ്മിച്ച ചിത്രം പല രീതിയിൽ ലാഭം നേടിയ സന്തോഷ് പണ്ഡിറ്റ് സംവിധായകനും നിർമാതാവും ഗാനരചയിതാവും നടനും ഒക്കെയായി ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിനു പുറമേ താൻ ഒരു മനുഷ്യസ്നേഹി കൂടിയാണ് താനെന്ന് തെളിയിച്ച വ്യക്തിയായിരുന്നു സന്തോഷ് പണ്ഡിറ്റ്. 



നിരവധി ആളുകളിലേക്ക് തന്റെ സഹായഹസ്തങ്ങൾ താരം എത്തിക്കാറുണ്ട്. പതിവ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ രീതിയിലാണ് സന്തോഷ് പണ്ഡിറ്റ് എപ്പോഴും സഹായങ്ങൾ എത്തിക്കുന്നത് . പണം നൽകുന്നതിന് പകരം ആ കുടുംബത്തിന് എന്താണ് ആവശ്യമായുള്ളത് അത് നൽകിയാണ് പലപ്പോഴും താരം മാതൃകയാവുന്നത്.. ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കുവാനായി അദ്ദേഹം മാറ്റി വയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം കെഎസ്ആർടിസി യാത്ര ചെയ്ത സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു.

 സാധാരണക്കാരിൽ സാധാരണക്കാരനായി ബസ്സിൽ യാത്രചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി പിന്തുണയും അതോടൊപ്പം വലിയ വിമർശനങ്ങളും ഒക്കെ താരത്തിന് നേരിടേണ്ടിവന്നിരുന്നു. സുബി സുരേഷ് അടക്കം പ്രമുഖർ ഈ ചിത്രം പങ്കു വച്ചിരുന്നു. എങ്കിലും ചിത്രത്തിലെ പുതുമ എന്താണെന്ന് ആയിരുന്നു മിക്ക ആളുകളും ചോദിച്ചത്. ഇപ്പോൾ ആ യാത്രയുടെ ലക്ഷ്യമാണ് എല്ലാവരുടെയും മനസ്സ് കവരുന്നത്.അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന തിരുവനന്തപുരത്തുള്ള ഒരു കുടുംബത്തെ സഹായിക്കാൻ ആയിരുന്നു കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ സന്തോഷ് പണ്ഡിറ്റ് ബസിൽ യാത്ര ചെയ്തിരുന്നത്.

 ശുചിമുറി പോലുമില്ലാതെ ഇടിഞ്ഞുവീഴാറായ വീട്ടിൽ താമസിക്കുന്ന കുടുംബത്തിനാണ് സന്തോഷ് പണ്ഡിറ്റിനെ സഹായഹസ്തം എത്തിയത്. നല്ലൊരു ശുചിമുറി പോലുമില്ലാതെ വിഷമിക്കുന്ന വീട്ടുകാർക്ക് ശുചിമുറി വെക്കാനുള്ള ആവശ്യസാധനങ്ങൾ നൽകിയാണ് സന്തോഷ് പണ്ഡിറ്റ് മാതൃകയായത്. നിരവധി ആളുകളാണ് താരത്തിന്റെ വലിയ മനസ്സിന് അഭിനന്ദന പ്രവാഹവും ആയി രംഗത്തെത്തിയത്. പാവങ്ങളുടെ കഥ സിനിമയാക്കിയാൽ മാത്രം പോരാ അവരെ സഹായിക്കുവാൻ മുൻപന്തിയിൽ ഉണ്ടാവണം എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

 ഓരോ കുടുംബത്തിനും തന്നാൽ കഴിയുന്ന സഹായം നൽകാൻ എന്നും താരം നിൽക്കാറുണ്ട്. നല്ലൊരു സിനിമ എന്നതിന് ഉപരി നല്ലൊരു മനുഷ്യസ്നേഹിയാണ്.വിമർശിച്ച ആളുകളെക്കൊണ്ട് തന്നെ കൈ അടിപ്പിച്ചിരിക്കുക ആണ് സന്തോഷ് ഇപ്പോൾ ചെയ്യുന്നത്.

Comments