Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
അമ്മ മരിച്ച അച്ഛൻ കിടപ്പിലായി ജീവിതം വഴിമുട്ടി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ കച്ചവടത്തിന് ഇറങ്ങിയ ഒരു പെൺകുട്ടിക്ക് നേരിടേണ്ടിവന്ന ദൂരനുഭവത്തെ പറ്റിയുള്ള കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മുന്നേറുന്നതും. ജീവിത പ്രശ്നങ്ങളും ജീവിതസാഹചര്യങ്ങളും പലപ്പോഴും പല കുടുംബങ്ങളേയും വളരെയധികം തളർത്തി മാറ്റാറുണ്ട്. പ്രത്യേകിച്ച് ആൺകുട്ടികൾ ഇല്ലാത്ത ഒരു വീടാണെങ്കിൽ അവിടെയുള്ള ഒരു പെൺകുട്ടിയുടെ തലയിലേക്ക് ആ ഭാരം മുഴുവൻ എടുത്തുവയ്ക്കുകപെടാറുണ്ട്. തകർന്നു പോകുന്ന ഒരു കുടുംബത്തെ സംരക്ഷിക്കുവാൻ അവർ രണ്ടും കൽപ്പിച്ച് ജോലിക്ക് ഇറങ്ങുകയാണെങ്കിൽ ഈ സമൂഹം അവളെ മറ്റൊരു കണ്ണോടെ കാണുകയുള്ളൂ.
ജോലി കഴിഞ്ഞു കുറച്ചു വൈകി വീട്ടിലെത്തിയാൽ കുറ്റം കണ്ടുപിടിക്കാൻ ആയിരിക്കും കൂടുതൽ ആളുകളും. ഒരു പെൺകുട്ടി പ്രമുഖ ഫേസ്ബുക്ക് പേജ് ഹ്യൂമൻസ് ഓഫ് ഇന്ത്യയിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പെൺകുട്ടിയുടെ അനുഭവ കഥ ഇങ്ങനെയാണ്. ചെറിയ പ്രായത്തിൽ തന്നെ എൻറെ എല്ലാമെല്ലാമായ അമ്മയെ നഷ്ടപ്പെട്ടു. ചെറിയ പ്രായത്തിൽ തന്നെ അമ്മേ നഷ്ടമാകുന്നത് ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ മോശമായ ഒരു അവസ്ഥ തന്നെയാണ്.
അച്ഛനായിരുന്നു എല്ലാത്തിനും ആശ്രയം. പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് ഞാൻ പഠിക്കുമ്പോൾതന്നെ അച്ഛൻ കിടപ്പിലായി. അച്ഛനും എനിക്കും ജീവിക്കണമെങ്കിൽ പണം അത്യാവശ്യമായിരുന്നു. പണം ഇല്ലാതെ മുന്നോട്ടു പോകുന്ന കാര്യം ചിന്തിക്കാൻ കഴിയില്ലായിരുന്നു. പല ജോലികൾക്കും ശ്രമിച്ചു. ഒന്നും ശരിയായില്ല. പട്ടിണി അധികരിച്ച് പോയി. ഞാൻ ചോളം വിൽക്കുന്ന ജോലിയിലേക്ക് തിരിഞ്ഞു. കടപ്പുറത്ത് ആയിരുന്നു ആദ്യം ബിസിനസ് തുടങ്ങിയത്.കടുത്ത മത്സരം തന്നെ നേരിടേണ്ടതായി വന്നു എന്ന് മാത്രമല്ല ഒരു പെൺകുട്ടി തനിയെ ബിസിനസ് നടത്തുകയാണ് എന്നത് വലിയ വെല്ലുവിളിയായിരുന്നു ഉയർത്തിയത്.
മുന്നോട്ട് പോകാൻതന്നെ ഞാൻ തീരുമാനിച്ചു. എന്നാൽ ജോലിക്ക് പോകുന്നതും കാശ് സമ്പാദിക്കുന്നതും വൈകി വീട്ടിലെത്തുന്ന എല്ലാം മോശമായ കണ്ണുകളിലാണ് പലരും കണ്ടത്. ഒരിക്കൽ എൻറെ വീടിന് മുന്നിൽ നിന്നുകൊണ്ട് ഒരാൾ എന്നെക്കുറിച്ച് മോശം കാര്യങ്ങൾ വിളിച്ചു പറഞ്ഞു. ഞാൻ രാത്രിയിൽ എവിടെ പോകുന്നു എന്ന് അറിയില്ല എന്നും മോശം കാര്യങ്ങളാണ് ചെയ്യുന്നത് എന്നൊക്കെ വിളിച്ചു പറഞ്ഞപ്പോൾ സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. ഞാൻ ബിസിനസ് പൂട്ടണം, കച്ചവടം നിർത്തി ഞാൻ വീട്ടിൽ ഇരിക്കണം അതായിരുന്നു അയാളുടെ ഉദ്ദേശം. അതിന് അയാൾ എന്നെ മോശമായി ചിത്രീകരിക്കുകയായിരുന്നു ചെയ്തത്.
എന്നാൽ ഞാൻ ചെയ്തത് വീട്ടിൽ നിന്നും ഇറങ്ങി ചെന്ന് ഇയാളുടെ കരണക്കുറ്റി നോക്കി ഒരു അടി കൊടുക്കുകയായിരുന്നു. എന്നോട് അല്ല മറ്റൊരു പെൺകുട്ടികളോടും അയാൾ ഇങ്ങനെ പെരുമാറാൻ പാടില്ല എന്ന് എനിക്ക് തോന്നി. എന്നെ മോശം പറയുന്നത് കേട്ടു അയൽക്കാർക്ക് എല്ലാം അത് തിരിച്ചടിയായിരുന്നു. പിന്നീട് ഒരിക്കലും അയാൾ എന്നെ പറ്റി മോശമായി പറഞ്ഞിട്ടില്ല. ഞാൻ അയാളെ തല്ലിയ കാര്യം നാട്ടിൽ പാട്ടായി. അതിനുശേഷം എനിക്ക് ആരിൽ നിന്നും യാതൊരു മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഞാൻ പോരാടാൻ ഉറച്ചു തന്നെയാണ് നിന്നത്.
ഇനി ഒരു തിരിച്ചു പോക്കില്ല. ഒരു പെൺകുട്ടിക്ക് നിവർന്ന് നിന്ന് ജോലി ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ. എന്റെ അച്ഛനെ സംരക്ഷിക്കാൻ ഞാൻ ബിസിനസ് നടത്തുക തന്നെ ചെയ്യും എന്നാണ് പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി ആളുകൾ ആയിരുന്നു ഈ പെൺകുട്ടിയുടെ ധൈര്യത്തിനും ജോലിക്കും ഒക്കെ മികച്ച പിന്തുണയുമായി രംഗത്തെത്തിയത്.
If there's a will, there's a way. KK
ReplyDelete