Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
തമിഴ്നാട് ചെന്നൈയിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപയോഗിച്ച പ്രൊഫസർ അറസ്റ്റിലായി.ത്രിച്ഛി ബിഷപ്പ് ഹൈബർ കോളേജിലെ പ്രൊഫസർ ആയ സി.ജെ പോൾ ചന്ദ്രമോഹനെതിരെയാണ് വിദ്യാർത്ഥിനികൾ പരാതി ഉന്നയിച്ചത്.ക്ലാസിനിടയിൽ പെൺകുട്ടികളെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ,ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി അപമാനിച്ചു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസമിതി രൂപികരിക്കുകയും ചെയ്തു ജില്ലാ ഭരണകൂടം.
അതോടൊപ്പം തന്നെ വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമാന്തരമായ ആഭ്യന്തര അന്വേഷണത്തിന് കോളേജും തയ്യാറായി.അന്വേഷണത്തിന്റെ ഭാഗമായി പ്രൊഫസറെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഓഫ്‌ലൈൻ ക്ലാസിൽ പാഠ്യ ഭാഗങ്ങൾ പറയുന്നതിനിടെ തമിഴ് സാഹിത്യം ഡിപ്പാർട്ട്‌മെന്റ് തലവൻ കൂടിയായ പോൾ ചന്ദ്ര മോഹൻ മോശമായി പെരുമാറി എന്നാണ് വിദ്യാർത്ഥിനികളുടെ പരാതി.എം.എ തമിഴ് സാഹിത്യ ക്ലാസ്സിൽ ദ്വയാർത്ഥ ചേഷ്ടകൾ കാണിച്ച് അപമാനിച്ചതായാണ് വിദ്യാർത്ഥിനികൾ പറയുന്നത്.
കോളേജിലെ അഞ്ച് വിദ്യാർത്ഥിനികളോട് പ്രൊഫസർ ഇത്തരത്തിൽ മോശമായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്.ഒരു പ്രൊഫസർ തന്റെ വിദ്യാർത്ഥിനികളോട് ഇത്തരത്തിൽ അപമര്യാദയായി പെരുമാറിയത് വളരെ ഗൗരവമായാണ് ഭരണകൂടവും ,എല്ലാവരും തന്നെ കാണുന്നത്.തങ്ങളുടെ അധ്യാപകന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഉണ്ടായ സമീപനം വിദ്യാർത്ഥിനികളിൽ ഞെട്ടലും ഉളവാക്കി.
Comments
Post a Comment