അച്ഛന് കരൾ രോഗം വന്നു, കരൾ മാറ്റി വയ്ക്കാൻ ഡോക്ടർ ആവിശ്യപെട്ടു, പിന്നീട് മകൾ അച്ഛനോട് ചെയ്തത്.

 അവളുടെ അച്ഛൻറെ പങ്ക് വളരെ വലുതാണ്. ഒരു മകളെ സംരക്ഷിക്കുവാൻ വേണ്ടി ഏതറ്റം വരെ പോകാനും പല അച്ഛന്മാരും തയ്യാറാകാറുണ്ട്. എന്നാൽ മക്കൾ എന്താണ് തിരിച്ചു മാതാപിതാക്കൾക്ക് നൽകുന്നത്. പലപ്പോഴും ജീവിതസായാഹ്നത്തിൽ അവരെ ഉപേക്ഷിച്ചു പോവുകയാണ് ഓരോ മക്കളും ചെയ്യാറുള്ളത്. അതിൽ നിന്ന് വ്യത്യസ്തമാവുകയാണ് ഒരു പെൺകുട്ടി. അച്ഛനെ സഹായിക്കാൻ വേണ്ടി ആ പെൺകുട്ടി ചെയ്ത ഒരു കാര്യമാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത്. 

 


ഹൈദരാബാദുകാരി രാഖി എന്ന 19 കാരിയുടെ ധീരമായ തീരുമാനം ആണ് സാമൂഹികമാധ്യമങ്ങളിൽ ചർചയായി മാറിയിരിക്കുന്നത്. തന്റെ കരളിന്റെ 65% ദാനംചെയ്ത് 19കാരിയായ രാഖിയുടെ വീരകൃത്യം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. മറ്റാർക്കും വേണ്ടി അല്ല സ്വന്തം പിതാവിന് വേണ്ടി. മഞ്ഞപ്പിത്തത്തിന് എതിരെ ഒരുപാട് നാളായി പോരാടുകയായിരുന്നു പിതാവ്. ചില കാരണങ്ങളാൽ പിതാവിൻറെ രക്തത്തിൽ അരുണരക്താണുക്കൾ കൂടുതലായി നശിക്കുകയും അത് പല കാരണം കൊണ്ട് ഉണ്ടായ ഹീമോഗ്ലോബിൻ കരളിൽ വച്ചുപിടിപ്പിക്കുകയും അതിൽ ഒരു ഭാഗം മറ്റൊരു വസ്തു ആയി മാറുകയും ഒക്കെ ചെയ്തു. 



ഇങ്ങനെ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന ബിലിറൂബിൻ എന്ന വസ്തു പിത്തരസത്തിലൂടെ വിസർജ്ജിക്കുന്ന കരളിൽ കഴിയാതെ വന്നു. അങ്ങനെയാണ് ഈ മനുഷ്യൻ രോഗിയായി മാറുന്നത്. ഇത് ഇങ്ങനെ കെട്ടിക്കിടക്കുന്നത് വളരെയധികം പ്രശ്നമായി മാറി. രാഖിയും സഹോദരിയും ചേർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ അദ്ദേഹത്തെ എത്തിച്ചു. അദ്ദേഹത്തിൻറെ അസുഖം കാരണം 90% നഷ്ടപ്പെട്ടു കരൾ. കരൾ മാറ്റിവയ്ക്കൽ അല്ലാതെ അദ്ദേഹത്തിന് നിലനിൽപ്പ് ഇല്ല.

 നിർണായകമായിരുന്നു അവളുടെ തീരുമാനം. ഏകദേശം മൂന്ന് നാല് മാസത്തിനുള്ളിൽ അത് വളരുമെന്നും ഡോക്ടർമാർ പറയുന്നത് കേട്ടപ്പോൾ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തൻറെ പിതാവിന് വേണ്ടി കരളിൻറെ ഒരുഭാഗം ദാനം ചെയ്യുവാൻ ആ പെൺകുട്ടി ഒരുപാട് ചിന്തിച്ചതേയില്ല. 150 ടെസ്റ്റുകളുടെ ഒരു പരമ്പര തന്നെ നടത്തി. 65% ചെയ്യുന്നത് 15 മണിക്കൂർ നടപടിക്രമമാണ് പൂർത്തിയാക്കിയത്. അവളുടെ ഒരു സുഹൃത്താണ് ഫേസ്ബുക്കിലൂടെ ഏപ്രിൽ 15ന് ഈ കാര്യം പങ്കിട്ടത് ഏപ്രിൽ 18 തൻറെ അച്ഛൻറെ ഒപ്പം ഹോസ്പിറ്റലിലെ അരികിൽ നിൽക്കുന്ന ഒരു ചിത്രം ഉൾപ്പെടുത്തി. 

അഭിമാനമാണ് ഇങ്ങനെയുള്ള മക്കൾ എന്ന് പ്രത്യേകം പറയേണ്ടതില്ല.ശരീരത്തിലെ ഒരു ഭാഗം ദാനമായി നൽകിയ പെൺകുട്ടി. മറ്റൊന്നുമല്ല തൻറെ അച്ഛനാണ് തന്റെ ജീവിതം എന്ന് വീണ്ടും കാണിച്ചു തരുന്ന ഒരു പെൺകുട്ടി.ഒരു അച്ഛനുവേണ്ടി മകൾക്ക് ഇതിൽ കൂടുതൽ എന്താണ് ചെയ്യാനുള്ളത്.

Comments