അനുജന് ലുക്കിമിയ ബാധിച്ചു മുടി നഷ്ടം ആയി, അനുജനോട് സഹോദരി ചെയ്തത് കണ്ട് കണ്ണുനിറഞ്ഞു സോഷ്യൽ മീഡിയ.

 


പലപ്പോഴും പലരുടെയും ജീവിതത്തിൽ മരണത്തെ നേർക്കുനേർ കാണുന്ന ഒരു അവസരം ഉണ്ടായിരിക്കും. ഏതെങ്കിലുമൊരു പ്രതിസന്ധിയിൽ അങ്ങനെ സംഭവിച്ചേക്കാം. നമ്മുടെ കൂടെപ്പിറപ്പുകൾ ശരിക്കും നമുക്ക് ലഭിച്ച ഭാഗ്യം തന്നെയാണ്. പ്രായത്തിൽ മൂത്തത് ചേച്ചി ആണെങ്കിൽ ഒരു അമ്മയുടെ സ്നേഹം കൂടിയാണ് ലഭിക്കാൻ പോകുന്നത്. അമ്മ കഴിഞ്ഞാൽ അനിയന്മാർക്കും അനിയത്തിമാർക്കും ഏറ്റവും കൂടുതൽ ഇഷ്ടം ഈ ചേച്ചിയെ തന്നെയായിരിക്കും. ജീവൻറെ ജീവനായ ഒരു ചേച്ചിയുടെയും അനുജന്റെയും സ്നേഹത്തിൻറെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ലുക്കീമിയ ബാധിച്ച അനിയന് ഒപ്പം താങ്ങും തണലുമായി നിന്ന ചേച്ചിയെ കുറിച്ചുള്ള അനുജന്റെ കുറിപ്പാണ്. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. വൈറലായ അനുജന്റെ കുറിപ്പ് ഇങ്ങനെയാണ്.



" വരണ്ട ചുമ കാരണം 2018 ലാണ് ആശുപത്രിയിലെത്തുന്നത്. കാലാവസ്ഥയുടെയും അല്ലെങ്കിലും ഭക്ഷണവും മറ്റു ആകും എന്നായിരുന്നു ആദ്യം കരുതിയത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ വിശദമായ പരിശോധന റിപ്പോർട്ടിൽ എനിക്ക് ലുക്കിമിയ ആണെന്ന് സ്ഥീകരിക്കുകയായിരുന്നു. അറിഞ്ഞ നിമിഷം മുതൽ ഞാൻ വളരെയധികം തളർന്നുപോയി. ആയുസ്സ് എണ്ണപ്പെട്ട പോലെയാണ് തോന്നിത്തുടങ്ങിയത്. ജീവിതം അവസാനിക്കാൻ പോകുന്നു എന്ന ചിന്ത മനസ്സിലായി തുടങ്ങി. ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ മാതാപിതാക്കളോട് ഞാൻ എൻറെ കാര്യങ്ങൾ വിളിച്ചു പറഞ്ഞു. കേട്ടപാടെ അവർ എൻറെ പാഞ്ഞുവന്നു. എന്നെ കണ്ടതും സഹോദരി ചിരിച്ചുകൊണ്ട് എൻറെ അടുത്തേക്ക് ഓടിയെത്തി. ചിരിച്ചുനിൽക്കുന്ന ചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിക്കുന്നത് ഞാൻ കണ്ടു. വീട്ടിലെത്തി ചേച്ചി 24 മണിക്കൂറും എന്നോടൊപ്പമുണ്ടായിരുന്നു. എന്നെ പരിപാലിക്കാൻ ഒരുപാട് ശ്രദ്ധിച്ചു. ഇടയ്ക്കിടയ്ക്ക് കീമോതെറാപ്പി ഒക്കെ ചെയ്യേണ്ടതായി വന്നു.വേദന നിറഞ്ഞ നിമിഷങ്ങൾ. ഓരോ തവണ കീമോതെറാപ്പി കഴിയുമ്പോഴും വേദന സഹിക്കുവാൻ ഒരുപാട് പ്രയാസപ്പെട്ടു. വേദന കടിച്ചമർത്തി ഞാൻ കരച്ചിലടക്കി. ഇടയ്ക്കിടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു എൻറെ ചേച്ചി. കീമോ തുടർന്ന് കൊണ്ടിരുന്നപ്പോഴാണ് എന്നെ വീണ്ടും വലിയ വിഷമത്തിന്റെ ആഴത്തിലേക്ക് മറ്റൊരു സങ്കടം തള്ളിവിട്ടത്. എൻറെ മുടി എല്ലാം നഷ്ടമായി ഞാൻ കഷണ്ടി ആയി. അത്‌ എനിക്ക് സഹിക്കുന്നതിനും അപ്പുറമായിരുന്നു. എന്നെ

 സമാധാനിപ്പിക്കാൻ വന്ന ചേച്ചിയെ പോലും ഞാൻ ദേഷ്യപ്പെട്ട് ആട്ടിപ്പായിച്ചു. എൻറെ കയ്യിൽ നിന്ന് എത്ര ദേഷ്യം വന്നാലും കൈപിടിച്ച് ഞാൻ ഉണ്ട് നിനക്ക് എന്ന് അവൾ പറയുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം എനിക്ക് ലഭിക്കുമായിരുന്നു. എന്റെ മുടിയെല്ലാം പോയത് എന്നെ സംബന്ധിച്ച് വലിയ സങ്കടം നൽകുന്ന കാര്യം തന്നെയായിരുന്നു. ഒരു ദിവസം ഞാൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി. എൻറെ ജീവൻറെ ജീവനായ ചേച്ചി തലമൊട്ടയടിച്ച് എൻറെ മുന്നിൽ നിൽക്കുന്നു. ചേച്ചിയോട് ഞാൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു. എൻറെ അനിയനും നഷ്ടമായത് എനിക്കും വേണ്ട എന്ന് പറഞ്ഞ് അവൾ എന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. എൻറെ ഈ രോഗാവസ്ഥയിൽ എന്തിനും അവൾ എന്നോടൊപ്പം ഉണ്ടാകും എന്ന് എനിക്ക് തോന്നി തുടങ്ങി. കീമോ സമയത്തും അല്ലാതെയും 24 മണിക്കൂറും അവളെന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ ഒന്ന് ചുമച്ചാൽ അവൾ എത്തും. പേടിപ്പെടുത്തുന്ന ചിന്തകളിൽ നിന്നും ഒഴിവാക്കാൻ എപ്പോഴും സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ഉടനെ ട്രീറ്റ്മെൻറ് ഒക്കെ നിർത്താനാകും എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ട്രീറ്റ്മെൻറ് നിർത്തിയിട്ട് വേണം എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാൻ എന്നും പറയുന്നു. എന്തിനും എന്റെ ചേച്ചി ഒപ്പം എന്നോടൊപ്പമുണ്ട്. അതാണ് എൻറെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷവും ഭാഗ്യവും

Comments