ഇനി വെളിച്ചെണ്ണയും ,കട്ടൻചായയും ,വിനാഗിരിയും നിങ്ങളുടെ ജീവിതം മാറ്റിമറിക്കും||

 


ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളും വൃത്തിയാക്കുവാൻ വേണ്ടി ,ഉദാഹരണമായി പറഞ്ഞാൽ ടോയ്‌ലറ്റ് ക്ലീനിംഗിന്, വാഷ്ടബ്ബ് ക്ലീനിംഗ്, അലമാരയുടെ കണ്ണാടികൾ എന്നിവയൊക്കെ ക്ലീൻ ചെയ്യുന്നതിന് പല പല സാധനങ്ങൾ കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ ഇതൊന്നും കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങൾ കൊണ്ട് തന്നെ ഇവയെല്ലാം ക്ലീൻ ചെയ്യാൻ സാധിക്കും.അത് ഏതൊക്കെയാണെന്ന് നോക്കാം.

പലപ്പോഴും വീട്ടിലെ കണ്ണാടി ക്ലീൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.കാരണം കണ്ണാടിയിൽ പലതരത്തിലുള്ള പാടുകൾ വന്നു കഴിഞ്ഞാൽ അത് പോകാൻ വലിയ പ്രയാസമാണ്. ക്ലീൻ ചെയ്യാൻ ശ്രമിച്ചാൽ തന്നെ എണ്ണമയവും മറ്റും പറ്റികിടക്കുകയും ചെയ്യും.നൂറ് ശതമാനം വൃത്തിയാവുകയും ഇല്ല.എന്നാൽ വളരെ സിംപിൾ ആയി കണ്ണാടി വൃത്തിയാക്കുവാൻ സാധിക്കും.ഇതിനായി സാധാരണ ചായപ്പൊടി ആണ് ഉപയോഗിക്കുന്നത്.തേയിലപ്പൊടി ആയാലും കുഴപ്പമില്ല.ആദ്യം ഒരൽപ്പം ചായപ്പൊടി എടുത്തശേഷം ഒരു ഗ്ലാസിനുള്ളിലേക്ക് ഇടുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം ചൂടുവെള്ളം ഒഴിയ്ക്കുക. ഇങ്ങനെ ഒഴിച്ചശേഷം ഒരു അഞ്ച് മിനിറ്റ് നേരത്തേക്ക് വെയ്റ്റ് ചെയ്യുക. അതിനുശേഷം വളരെ ഈസിയായി കണ്ണാടി ക്ലീൻ ചെയ്യാവുന്നതാണ്.അത് എങ്ങനെ ആണെന്ന് പറഞ്ഞാൽ ഈയൊരു കട്ടൻചായ ഒരു കുപ്പിയിലാക്കുക.അതിനുശേഷം ഒരു സ്പ്രേയർ ഉപയോഗിച്ച് കുപ്പി അടയ്ക്കുക.ഇനി ഇത് ചെറുതായി തണുത്തശേഷം കണ്ണാടിയിൽ സ്പ്രേ ചെയ്യുക.അതിനുശേഷം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് നന്നായി തുടച്ച് ക്ലീൻ ചെയ്തു എടുക്കുക.ഇത്തരത്തിൽ ചെയ്താൽ കണ്ണാടി ക്ലീൻ ആയി കിട്ടുന്നതാണ്.



അടുത്തതായി പലരും ചെയ്യുന്ന ഒരു കാര്യമാണ് ഷൂ പോളിഷ് ചെയ്യുക എന്നത്.ഷൂ വൃത്തിയായി ഇരിക്കുവാൻ പലപ്പോഴും ഷൂ പോളിഷ് ചെയ്യാറുണ്ട്.എന്നാൽ എല്ലാദിവസവും ഷൂ പോളിഷ് ചെയ്യുക എന്നത് സാധിക്കുന്ന കാര്യമല്ല.എന്നാൽ പുറത്തേക്ക് പോയി വരുമ്പോൾ ഷൂവിൽ വളരെയധികം പൊടി പടലങ്ങൾ ഇരിക്കുകയും ചെയ്യാറുണ്ട്.അങ്ങനെ വരുമ്പോൾ തുണിയിൽ അൽപ്പം വെള്ളം നനച്ച് തുടയ്ക്കുക ആണ് പലരും ചെയ്യുന്നത്.ഇങ്ങനെ ചെയ്യുമ്പോൾ ക്ലീൻ ആവുമെങ്കിലും മുൻപ് ഉപയോഗിച്ച പോളീഷ് മുഴുവൻ ഷൂവിൽ നിന്നും ഇളകി പോകും. എന്നാൽ അത് ഇളകി പോകാതിരിക്കാൻ മറ്റൊരു മാർഗ്ഗമുണ്ട്.ഒരൽപ്പം വെളിച്ചെണ്ണ എടുത്തശേഷം ഷൂവിന്റെ എല്ലാ ഭാഗങ്ങളിലും നന്നായി തേച്ചു നൽകുക. അതിനുശേഷം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഷൂവിന്റെ എല്ലാ ഭാഗങ്ങളും തൂത്ത് എടുക്കുക.ഇങ്ങനെ ചെയ്താൽ ഷൂ നന്നായി തിളങ്ങുകയും,പോളിഷ് ഇളകി പോകാതെ ഇരിക്കുകയും ചെയ്യും.

ഇനി ടോയ്ലറ്റ് ക്ലീൻ ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.ടോയല്റ്റ് ക്ലീൻ ചെയ്യുന്നതിന് വളരെ ഈസിയായി ഈയൊരു ചെയ്താൽ മതിയാകും.വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന വൈറ്റ് വിനാഗിരി ആണ് ഇതിനായി വേണ്ടത്.ആദ്യം ഒരു സ്പ്രേ ബോട്ടിൽ എടുത്തശേഷം ഈയൊരു വൈറ്റ് വിനാഗിരി അതിലേക്ക് ഒഴിക്കുക.എന്നിട്ട് സ്പ്രേയർ ക്യാപ്പ് ഉപയോഗിച്ച് അടയ്ക്കുക.ഇനി ഇത് ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്. ഇത് ടോയ്‌ലറ്റ് ക്ലീൻ ചെയ്യാൻ ആണെങ്കിൽ ടോയ്‌ലറ്റിന്റെ ഭാഗങ്ങളിൽ ഈയൊരു സ്പ്രേയർ അടിച്ചശേഷം ടോയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്. അതുപോലെ വാഷ്ബേസിൻ ക്ലീൻ ചെയ്യാൻ ഈയൊരു സ്പ്രേയർ സ്പ്രേ ചെയ്തശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകി എടുക്കാം.ഇനി ടോയ്‌ലറ്റിന്റെ ഉൾഭാഗം ആണ് ക്ലീൻ ചെയ്യേണ്ടത് എങ്കിൽ ഫ്ലഷ് ടാങ്കിന്റെ മൂടി തുറന്നശേഷം അതിലേക്ക് വൈറ്റ് വിനാഗിരി ഒഴിക്കുക.ഇങ്ങനെ ഒഴിച്ചശേഷം മൂടി ഉപയോഗിച്ച് ഇത് അടയ്ക്കുക.ഇനി ഇത് ഫ്ലെഷ് ചെയ്യുക.ഇങ്ങനെ ചെയ്താൽ ടോയ്ലറ്റിന്റെ ഉൾഭാഗവും കൂടി ക്ലീൻ ആയി കിട്ടുന്നതാണ്. ഇത്തരത്തിൽ വളരെ ഈസിയായി വീട്ടിൽ ഉപയോഗിക്കുന്ന ചെറിയ സാധനങ്ങൾ ഉപയോഗിച്ച് ഇവയൊക്കെ തന്നെ വൃത്തിയായി സൂക്ഷിക്കാവുന്നതാണ്.



Comments