കൂർക്കം വലിനിർത്താൻ ഇതാ ഒരു ഒറ്റമൂലി ||വീഡിയോ കാണാം

 ഇന്ന് പലരുടെയും ഇടയിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൂർക്കം വലി.കൂർക്കം വലി ഒരു അസുഖം ആണെന്ന് പറഞ്ഞാൽ പലർക്കും അത് അവിശ്വസനീയമായി തോന്നാം. എന്നാൽ വിശ്വസിച്ചാലും ഇല്ലെങ്കിലും കൂർക്കം വലി ഒരസുഖം തന്നെയാണ്.സാധാരണ ഗതിയിൽ ശ്വാസോച്ഛാസത്തിൽ ഉണ്ടാകുന്ന തടസ്സമാണ് കൂർക്കം വലിയിലേക്ക് നയിക്കുന്നത്. അതിനു പല പല കാരണങ്ങളും ഉണ്ട്.

ചിലർക്ക് അത് ലംഗ്സിനുള്ളിലേ പ്രശ്നങ്ങൾ ആവാം,അലെങ്കിൽ മൂക്കിനുള്ളിലെ 

പ്രശ്നങ്ങൾ ആവാം അത്തരത്തിൽ പല പല പ്രശ്നങ്ങൾ ആണ് കൂർക്കം വലിയിലേക്ക് നയിക്കുന്നത്. ഇതിന് പലതരത്തിലുള്ള ലക്ഷണങ്ങളും ഉണ്ടെങ്കിലും ആരും പലപ്പോഴും ഇത് അത്ര വലിയ ശ്രദ്ധിക്കാറില്ല.എന്നാൽ ഈ കൂർക്കം വലി വളരെ ഈസിയായി തന്നെ കണ്ട്രോൾ ചെയ്യാൻ സാധിക്കും.അതിനായി ഉള്ള ഒരു ഒറ്റമൂലി പരിചയപ്പെടാം.



ആദ്യം ഒരു പാൻ എടുത്തശേഷം അടുപ്പിൽ ഒരു മീഡിയം ഹീറ്റിൽ വയ്ക്കുക. അതിനുശേഷം അതിലേക്ക് ഒലീവ് ഓയിൽ ഒഴിക്കുക.ഈയൊരു ഓയിൽ ഒരു ഹീറ്റ് ചെയ്യുക. ചെറു ചൂടോടു കൂടി മാത്രമേ ഇത് നിൽക്കാൻ പാടുള്ളൂ.ഇനി അടുത്തതായി നാരങ്ങയുടെ ചെറുതായി തൊലി കട്ട് ചെയ്തു എണ്ണയിലേക്ക് ഇടുക.അതിനുശേഷം ഇത് നന്നായി ഇളക്കി കൊടുക്കുക.ഇനി ഇതിലേക്ക് ഒരൽപ്പം തുളസിയില പിഞ്ചിയിടുക.അതിനുശേഷം ഇത് ശരിക്കും നന്നായി ഇളക്കുക.ഇങ്ങനെ ഇളക്കിയശേഷം ഒരൽപ്പം കൂടി എണ്ണ ഒഴിച്ച് കൊടുക്കുക.

ഇങ്ങനെ അത്യാവശ്യം നന്നായി ചൂടാക്കി കഴിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്.മൂന്ന് നാല് മിനിറ്റ് മാത്രമേ ഇത് ചൂടാകാൻ പാടുള്ളൂ. ഇനി ഈയെണ്ണ ഒരു അരിപ്പ ഉപയോഗിച്ച് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. അതിനുശേഷം ഇതിലേയ്ക്ക് ഒരൽപ്പം യൂക്കാലിപ്സ് ഇടുക.ഇനി ഇത് നന്നായി ഇളക്കുക.ഇനി ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ടവിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ കിടക്കുന്നതിനു മുൻപായി ഈയൊരു മരുന്ന് ഒരൽപ്പം എടുത്തശേഷം മൂക്കിന്റെ മുകൾഭാഗത്തായി ഒരൽപ്പം തേച്ചു പിടിപ്പിക്കുക. ഇനി മീശ ഇല്ലാത്തവരാണ് എങ്കിൽ ചുണ്ടിന് മുകളിൽ ഇത് പുരട്ടി നൽകാവുന്നതാണ്. ഇത്തരത്തിൽ ഒരാഴ്ചയോ ,രണ്ടാഴ്ചയോ ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ ഈസിയായി  കൂർക്കം വലി മാറ്റാവുന്നതാണ്.


 

Comments