മുഖം വെളുക്കാൻ ഇതാ ഒരു മാജിക്ക് മരുന്ന്||ഇത് ഉപയോഗിച്ചാൽ ഒരു മാസം കൊണ്ട് മുഖം വെളുക്കും.

 


മുഖസൗന്ദര്യം നോക്കാത്തവരായി ആരും തന്നെയില്ല.എല്ലാവരും തന്നെ അവരവരാൽ കഴിയുന്നരീതിയിൽ മുഖം ഭംഗിയുള്ളതാക്കാൻ ശ്രമിക്കാറുണ്ട്.മുഖസൗന്ദര്യം സംരക്ഷിക്കുന്നതിന്റെ ഏറ്റവും ആദ്യത്തെ ഘടകം എന്ന് പറയുന്നത് മുഖം വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ്.അതിനായി നാം ചെയ്യേണ്ടത് ഒരു ദിവസം മൂന്ന് അല്ലെങ്കിൽ നാല് തവണ ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക എന്നതാണ്.പ്രത്യേകിച്ച് പുറത്ത് ഒക്കെ പോയി വരുമ്പോൾ.കാരണം ആ സമയത്ത് മുഖത്ത് ഒരുപാട് പൊടിപടലങ്ങൾ ഒക്കെ ഉണ്ടാവും. അതിനാൽ മുഖം ചൂടുവെള്ളം ഉപയോഗിച്ച് ഇത്തരത്തിൽ കഴുകുന്നത് നല്ലതാണ്. അതോടൊപ്പം തന്നെ ചെറിയ പൊടിക്കൈകൾ കൂടി ചെയ്തു കഴിഞ്ഞാൽ മുഖത്ത് വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്. സാധാരണയിൽ നിന്നും മുഖം അൽപ്പം കൂടി വെളുക്കുകയും ,പ്രകാശപൂരിതമാവുകയും ചെയ്യുന്നതാണ്.അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി ആദ്യം വേണ്ടത് അരിപ്പൊടി ആണ്. അതുപോലെ തന്നെ ഒരൽപ്പം പാൽ, അതോടൊപ്പം തന്നെ ഒരൽപ്പം തേൻ എന്നിവയാണ് വേണ്ടത്.ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പരിചയപ്പെടാം.

ആദ്യം ഒരു ടീസ്പൂൺ അരിപ്പൊടി എടുത്തശേഷം ഒരു പ്ലേറ്റിലേക്ക് ഇടുക.അതിനുശേഷം അതിലേക്ക് ഒരു സ്പൂൺ പാൽ ഇത് മിക്സ് ചെയ്യുന്നതിനായി ചേർത്ത് നൽകുക. ഇനി ഇതിലേക്ക് സാധാരണ തേൻ ഒരൽപ്പം എടുത്തശേഷം ഇതിലേക്ക് ചേർത്ത് നൽകുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക.അതിനുശേഷം ഇത് മുഖത്തേക്ക് ഡയറക്ട് ആയി അപ്പ്ലൈ ചെയ്യാവുന്നതാണ്.

ഇനി അത് അപ്പ്ലൈ ചെയ്യുന്നവിധം എങ്ങനെ ആണെന്ന് വെച്ചാൽ ഈയൊരു പേസ്റ്റ് കൈയ്യിൽ എടുത്തശേഷം മുഖത്ത് നന്നായി അപ്പ്ലൈ ചെയ്തു നൽകുക.എല്ലാ ഭാഗത്തും നന്നായി തന്നെ മസ്സാജ് ചെയ്തു നൽകുക.ഇങ്ങനെ ചെയ്തശേഷം ഏകദേശം അരമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക.അതിനുശേഷം കഴുകി കളയുക.കഴുകി കളയുമ്പോൾ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഒരാഴ്ചയിൽ മൂന്ന് തവണ വരെ ഇത് ഉപയോഗിക്കാവുന്നതാണ്.


Comments