Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
കോട്ടയത്ത് ഗർഭിണിയായ യുവതിയുടെ മരണം കൊവിഡ് വാക്സിനേഷൻ കാരണമെന്ന് ആശുപത്രി അധികൃതർ കണ്ടെത്തി.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവാണ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.സംഭവത്തെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ മരണം കോവിഡ് വാക്സിനേഷൻ മൂലമാണ് എന്ന് ആശുപത്രി അധികൃതർ നൽകിയ ഡെത്ത് സർട്ടിഫിക്കറ്റിൽ പറയുന്നു.
ആഗസ്റ്റ് മാസം ആറാം തീയതി ആണ് മഹിമാ മാത്യു മങ്ങാട്ടുപള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് വാക്സിനേഷൻ എടുത്തത്. അന്ന് തന്നെയാണ് മഹിമ ഗർഭിണിയാണെന്ന കാര്യം സ്ഥിരീകരിച്ചതും. സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചതനുസരിച്ചാണ് വാക്സിൻ എടുത്തതതെന്നാണ് മഹിമയുടെ ബന്ധുക്കൾ പറയുന്നത്.അതിനുശേഷം ആഗസ്റ്റ് 11 മുതൽ മഹിമയെ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു.
തലവേദന ആയിരുന്നു യുവതിയെ ഏറ്റവും പ്രയാസപ്പെടുത്തിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. അതിനുശേഷം വീണ്ടും പാലായിൽ എത്തി പരിശോധന നടത്തി.ആദ്യം കണ്ടിരുന്ന ഗൈനക്കോളജിസ്റ്റ് അവധി ആയതിനാൽ മറ്റൊരു ഡോക്ടറെ ആണ് കൺസൾട്ട് ചെയ്തതെന്നും എന്നാൽ വെറും ഗ്യാസ്ട്രബിളിനായുള്ള മരുന്ന് നൽകി മയക്കി അയച്ചു എന്നും ഇവർ പറയുന്നു.
പിന്നീട് ആഗസ്റ്റ് 14 ന് വീണ്ടും എത്തി ന്യൂറോളജി വിഭാഗത്തിൽ അടക്കം പരിശോധന നടത്തി.എന്നാൽ ഡോളോയുടെ ഇൻജക്ഷൻ നൽകി മടക്കി അയച്ചതായും ബന്ധുക്കൾ പറയുന്നു.ആഗസ്റ്റ് 15 ന് വീണ്ടും തലവേദന കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തി അഡ്മിറ്റ് ആക്കി. ആശുപത്രിയിൽ എത്തി അരമണിക്കൂറിനകം യുവതിയുടെ ബോധം പൂർണ്ണമായും നഷ്ടപ്പെട്ടു.ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.എന്നാൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്നും ലഭിച്ച ഡെത്ത് സർട്ടിഫിക്കറ്റിൽ തലച്ചോറിൽ നിന്നും ഉണ്ടായ രക്തസ്രാവം കൂടാതെ കോവിഡ് വാക്സിനേഷൻ മൂലമുള്ള പാർശ്വഫലങ്ങൾ കൂടി മരണകാരണം ആയേക്കാം എന്ന് പറയുന്നു.ഇതേതുടർന്നാണ് ആശുപത്രിയുടെ ചികിത്സയിൽ തൃപ്തി ഇല്ലായെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.യുവതിയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.
Comments
Post a Comment