Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
സംസ്ഥാന പോലീസ് സേനയെ തന്നെ അമ്പരിപ്പിച്ച ഹണിട്രാപ്പ് വിഷയത്തിൽ വമ്പൻ ട്വിസ്റ്റ് ആണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് ഉള്ള ഒരു ശബ്ദരേഖ യുവതി പുറത്ത് വിട്ടിരിക്കുകയാണ്.എസ്ഐ യെ സസ്‌പെന്റ് ചെയ്ത ഡിഐജിയെ ഉൾപ്പെടെ ആണ് യുവതി ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചിരിക്കുന്നത്.
സസ്‌പെൻഷൻ ലഭിച്ച പോലീസ് ഉദ്യോഗസ്ഥൻ തിരിച്ചു സർവ്വീസിൽ കേറാൻ മാത്രമല്ല തന്നെ ,സസ്‌പെന്റ് ചെയ്തതിനു പ്രതികാരം ചെയ്യുന്നതിന് കൂടിയാണ് യുവതിയെ കൂട്ടുപിടിച്ചത് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.ഈ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ഉടൻ തന്നെ ഒരന്വേഷണം ഉണ്ടാവും എന്നാണ് വരുന്ന സൂചനകൾ.അതേസമയം ഈ യുവതി നടത്തിയ തെറിവിളികൾ ന്യായീകരിക്കാൻ ആവില്ല എന്നും പോലീസ് പറയുന്നു.
ഇവർക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എസ്.ഐ മുതൽ ഡിവൈഎസ്പി വരെയുള്ളവരെ ഹണിട്രാപ്പിൽപെടുത്തിയതായി തെളിഞ്ഞാൽ യുവതിയെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യതയുണ്ട്. യുവതിയെ ചോദ്യം ചെയ്യാൻ ഇടയുണ്ടെന്ന സൂചനയും ഇതോടൊപ്പം വരുന്നുണ്ട്.
ഐപിഎസ് ഉദ്യോഗസ്ഥരെ ട്രാപ്പിൽ പെടുത്താൻ സാധിച്ചാൽ തനിക്ക് അതുപയോഗപ്പെടുത്തി തിരികെ സർവ്വീസിൽ കയറാൻ സാധിക്കും എന്നും ,അത് നടന്നാൽ യുവതിക്ക് നല്ലൊരു സമ്മാനം ഗിഫ്റ്റ് ആയി നൽകുമെന്നും എന്നതാണ് ശബ്ദരേഖയിൽ പറയുന്നത്.ഇത് വളരെയധികം ഞെട്ടലുളവാക്കുന്ന ഒരു ശബ്ദരേഖ ആണ്.തുടർന്നുള്ള ദിവസങ്ങളിൽ ഇതിന്റെ അലയൊലികൾ ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കാം.
Comments
Post a Comment