നിങ്ങളുടെ കാലിൽ ആണിരോഗം ഉണ്ടോ|| എങ്കിൽ ഈസിയായി മാറ്റാം ഈ മരുന്ന് വീട്ടിൽ ഉണ്ടാക്കാം



നമ്മുടെ ഇടയിൽ പലരുടെയും കാലിൽ ഉണ്ടാകുന്ന അസുഖമാണ് ആണിരോഗം.പലരും ഈയൊരു ആണിരോഗം മൂലം പ്രയാസമനുഭവിക്കുന്നവരാണ്.എന്നാൽ ഈയൊരു ആണിരോഗം വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം ഒരൽപ്പം ബേക്കിംഗ് സോഡ ഒരു പ്ലേറ്റിലേക്ക് എടുക്കുക.അതിലേക്ക് ഒരൽപ്പം നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.ഇനി ഇത് നന്നായി ഒന്ന് ഇളക്കുക. ഇനി അതിലേക്ക് ഒരൽപ്പം സാധാരണ വെള്ളം ഒഴിക്കുക.ഇനി ഇത് നന്നായി മിക്സ് ചെയ്യുക.ഇങ്ങനെ ചെയ്യുമ്പോൾ ഇതൊരു പേസ്റ്റ് രൂപത്തിൽ കിട്ടുന്നതാണ്.അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.



ഇനി ഈയൊരു മരുന്ന് കാലിൽ ഉപയോഗിക്കും മുൻപ് ആണിരോഗം ഉള്ള ഭാഗം ഒരൽപ്പം ചെറുചൂടുവെള്ളത്തിൽ നനച്ച് എടുത്ത പഞ്ഞി ഉപയോഗിച്ച്  ക്ലീൻ ചെയ്യുക.ഇത്തരത്തിൽ കാല് നന്നായി ക്ലീൻ ചെയ്തശേഷം ഈ മരുന്ന് പുരട്ടാവുന്നതാണ്.

ഇനി ഈ മരുന്ന് പുരട്ടാനായി ഒരൽപ്പം പഞ്ഞി എടുത്തശേഷം അതിന്റെ നടുവിലേക്ക് ഈയൊരു മരുന്ന് വച്ച് നൽകുക. അതിനുശേഷം ആണിരോഗം ഉള്ള ഭാഗത്തേക്ക് ഇത് നന്നായി അമർത്തി വയ്ക്കുക.ഇനി ഇത് ഒരു വലിയ ബാൻഡേജ് ഉപയോഗിച്ച് ഒട്ടിക്കുക.ഇത് രാത്രിയിൽ കിടക്കുന്നതിനു മുൻപ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

രാവിലെ എണീറ്റശേഷം ഇത് പറിച്ചു കളഞ്ഞ് നന്നായി ആ ഭാഗം ക്ലീൻ ചെയ്യുക.ഇത്തരത്തിൽ ഒരാഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ഇത് ചെയ്യാവുന്നതാണ്.ഇങ്ങനെ ചെയ്താൽ രണ്ടോ മൂന്നോ ആഴ്ചയ്ക്ക് ഉള്ളിൽ തന്നെ ആണിരോഗം മാറിക്കിട്ടുന്നതാണ്.ഇതുപോലെ വളരെ സിംപിൾ ആയി തന്നെ ഇത് ചെയ്യാവുന്നതാണ്.



Comments