തലമുടിയിൽ പേനിന്റെ ശല്യമോ ? ഇതാ ഒരു ഉഗ്രൻ മരുന്ന്

 




നമ്മുടെ മുടികളിൽ ഉണ്ടാവുന്ന ഒരു പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പേൻ എന്ന് പറയുന്നത്. അത് സാധാരണയായി കുട്ടികളിലും,മുതിർന്നവരിലും ഒക്കെ ഉണ്ടാകാറുണ്ട്.കുടുംബത്തിൽ ഒരാൾക്ക് ഉണ്ടായാൽ ഈസിയായി തന്നെ ഇത് മറ്റുള്ളവരിലേക്ക് പകരാറുണ്ട്.എന്നാൽ വളരെ ഈസിയായി പേനിനെ നശിപ്പിച്ചു കളയാൻ സാധിക്കും. അത് എങ്ങനെ എന്ന് നോക്കാം.

പേനിനെ ഇല്ലാതാക്കാൻ വേണ്ടിയായ ആദ്യത്തെ കൂട്ട് ഉണ്ടാക്കാൻ ഉള്ള ഇൻക്രീഡിയന്റ് എന്ന് പറയുന്നത്,ആദ്യം ഒരൽപ്പം വെളുത്തുള്ളി മൂന്നോ നാലോ അല്ലി, ഒരൽപ്പം സവാള ,നാരങ്ങ നീര് ,ആര്യവേപ്പ് ഇല എന്നിവയാണ്.ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം ഒരൽപ്പം വെളുത്തുള്ളി എടുത്തശേഷം ഒരു ചെറിയ മിക്സി ഗ്രൈൻഡറിലേക്ക് ഇടുക. അതിനുശേഷം അതിലേക്ക് ഒരൽപ്പം സവാള കൂടി ഇടുക.ഇനി ഇതിലേക്ക് ഒരു പീസ് നാരങ്ങ എടുത്ത് അതിന്റെ നീര് പിഴിഞ്ഞ് ഇതിലേക്ക് ചേർത്ത് നൽകുക. അവസാനമായി ഇതിലേയ്ക്ക് ആര്യവേപ്പ് ഇല കൂടി ഇട്ടശേഷം ഇത് എല്ലാം കൂടി മിക്സിയിൽ  നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് ഒരു തരത്തിലുള്ള വെള്ളവും ചേർത്ത് നൽകുവാൻ പാടില്ല.ഇത് ഇനി നന്നായി അരച്ച് എടുക്കുക.അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് ഇടുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം വെളിച്ചെണ്ണ ഒഴിച്ച് നൽകുക. മാക്സിമം നല്ല പ്യൂർ വെളിച്ചെണ്ണ തന്നെയാവണം എടുക്കേണ്ടത്.അതിനുശേഷം നന്നായി മിക്സ് ചെയ്തശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

 ഇനി ഇത് ചെയ്യേണ്ട വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ ഇത് തലമുടിയിലേക്ക് മുഴുവനായി തന്നെ തേച്ചു പിടിപ്പിക്കുക.അതിനുശേഷം ഒരു മണിക്കൂറോളം അതേപടി ശരിക്കും ഇങ്ങനെ തന്നെ സൂക്ഷിക്കുക.ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഇട്ട് ഇത് കഴുകി കളയാവുന്നതാണ്. എന്നാൽ ഇത് കഴുകി കളയും മുൻപ് തന്നെ ഒരു ചീപ്പ് ഉപയോഗിച്ച് മുടി നന്നായി ചീകുക.ഇങ്ങനെ ചീകുമ്പോൾ തന്നെ പേൻ ഏകദേശം പോയി കിട്ടുന്നതാണ്.ഇത് ഏകദേശം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.ഇങ്ങനെ തുടർച്ചയായി രണ്ടോ മൂന്നോ തവണ ചെയ്തു കഴിയുമ്പോൾ തലമുടിയിലെ പേനും ,അതോടൊപ്പം പേനിന്റെ മുട്ടയും നശിച്ചു പോവുകയും  ചെയ്യുന്നതാണ്.

ഇനി അടുത്തതായി ഒരു ചെറിയ ബൗൾ എടുത്തശേഷം അതിലേക്ക് ഒരൽപ്പം വെളിച്ചെണ്ണ എടുക്കുക. അതിനുശേഷം അതിലേക്ക് ഒരു കർപ്പൂരം ഇട്ട് നൽകുക. കർപ്പൂരം പൊടിച്ച് ആണ് ഇടേണ്ടത്.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക. അതിനുശേഷം വളരെ ചെറുതായി തന്നെ ഇതൊന്നു ചൂടാക്കി എടുക്കുക. അങ്ങനെ ചൂടാക്കി എടുക്കുമ്പോൾ കർപ്പൂരം ഈ വെളിച്ചെണ്ണയിൽ നന്നായി മിക്സ് ആയികിട്ടും.ഇനി ഇത് അപ്പ്ള്ളൈ ചെയ്യാവുന്നതാണ്.ഇത് തലമുടിയിൽ തേച്ചു പിടിപ്പിച്ചശേഷം ഏകദേശം ഒരു മണിക്കൂറോളം ഇങ്ങനെ തന്നെ സൂക്ഷിക്കുക.അതിനുശേഷം കഴുകി കളയാവുന്നതാണ്.കഴുകി കളയുന്നതിന് മുൻപ് ശരിക്കും ചീപ്പ് ഉപയോഗിച്ച് മുടി ചീകുക.അതിനുശേഷം ഷാംപു ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇതും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.



Comments