ഇനി പച്ചക്കറികളിലെയും പഴവർഗ്ഗങ്ങളിലെയും കീടനാശിനികൾ ഈസിയായി കളയാം ||കണ്ടു നോക്കൂ ആ മാജിക്ക്

 


മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് പച്ചക്കറികൾ തന്നെയാണ്.അതിനാൽ തന്നെ എത്രത്തോളം പച്ചക്കറികൾ കൂടുതൽ കഴിക്കാമോ അതായിരിക്കും ശരീരത്തിന് ഏറ്റവും നല്ലത്. എന്നാൽ ഇതിന് നല്ല പച്ചക്കറികൾ തന്നെ ലഭിക്കുകയും വേണം. എന്നാൽ ഇന്ന് ലഭിക്കുന്ന പച്ചക്കറികൾ എല്ലാം തന്നെ പല തരത്തിലുള്ള രാസപദാർഥങ്ങൾ അടിച്ചശേഷമാണ് കൈകളിൽ എത്തുന്നത്.ഇത് ഡയറക്ട് ആയി ഉപയോഗിച്ച് കഴിഞ്ഞാൽ നല്ലതിന് പകരം ശരീരത്തിന് അത് ദോഷമേ ചെയ്യുകയുള്ളൂ. എന്നാൽ ഇത്തരത്തിൽ പച്ചക്കറികളിലും പഴങ്ങളിലും ഉള്ള  രാസവസ്തുക്കൾ പരമാവധി ഇല്ലാതാക്കാൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.



ആദ്യം പച്ചക്കറിയിലെ കീടനാശിനി ആണ് കളയേണ്ടത് എങ്കിൽ ഒരു പാത്രത്തിൽ ഒരൽപ്പം വെള്ളം എടുത്തശേഷം അതിലേക്ക്  സാധാരണ  വാളംപുളി ഇടുക.അതിനുശേഷം ഇത് നന്നായി ഇളക്കുക. വാളംപുളി നന്നായി അലിഞ്ഞു ചേരേണ്ടതാണ്.അതിനുശേഷം ഏത് പച്ചക്കറി ആണോ ഇതിലേക്ക് ഇടേണ്ടത് അത് ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. ഇങ്ങനെ ഇടുന്ന പച്ചക്കറി പതിനഞ്ച് മിനിറ്റോളം ഈ വെള്ളത്തിൽ മുക്കി വയ്ക്കേണ്ടതാണ്.അതിനുശേഷം ഇത് പുറത്തെടുത്തു സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക.ഇങ്ങനെ കഴുകി എടുത്തശേഷം ഇത് ഡറക്ടായി നമുക്ക് ഉപയോഗിക്കാവുന്നതാണ്.

ഇനി പഴവർഗ്ഗങ്ങളിലെ കീടനാശിനി കളയാൻ ആണെങ്കിൽ ഒരു ബൗളിൽ ഒരൽപ്പം വെള്ളം എടുക്കുക.അതിനുശേഷം ബേക്കിംഗ് സോഡ ഇതിൽ ചേർക്കുക.ഇനി ബേക്കിംഗ് സോഡ ഇതിൽ നന്നായി അലിയിച്ചു ചേർക്കുക.ഇനി ഏത് ഫ്രൂട്ട്സ് ആണോ അത് ഈ വെള്ളത്തിലേക്ക് ഇടുക.ഇത്തരത്തിൽ ഒരു പതിനഞ്ച് മിനിറ്റ് നേരം ഈ വെള്ളത്തിൽ ഇത് ഇങ്ങനെ തന്നെ സൂക്ഷിക്കുക.അതിനുശേഷം പുറത്ത് എടുത്ത് സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക. ഇനി ഡയറക്ട് ആയി ഫ്രൂട്ട് ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുക വഴി ഒരു70,75ശതമാനത്തോളം പഴങ്ങളിലും,പച്ചക്കറികളിലും അടങ്ങിയ കീടനാശിനികൾ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി പച്ചക്കറികളിലും, പഴവർഗ്ഗങ്ങളിലെയും കീടനാശിനികൾ ഇല്ലാതാക്കാൻ സാധിക്കും.


Comments