ഉളുക്ക്||ചതവ്||കൈ കാലുകളുടെ മുട്ടിനുവേദന മാറാൻ ഇതാ ഒരു ഉഗ്രൻ മരുന്ന് || വീഡിയോ കാണാം

 


നിത്യജീവിതത്തിൽ സാധാരണയായി ഉണ്ടാവുന്ന ശാരീരിക അസ്വസ്ഥതകൾ ആണ് ശരീരത്തിന്റെ വിവിധ ഇടങ്ങളിലെ ഉളുക്ക്,ചതവ്,കൈ കാലുകളിലെ മുട്ടിനുവേദന എന്നിവയൊക്കെ.ഇതിനൊക്കെ സാധാരണയായി നാം ചെയ്യുന്നത് ഇംഗ്ലീഷ് മരുന്നുകൾ വാങ്ങി ഉപയോഗിക്കുക എന്നതാണ്.എന്നാൽ അതൊന്നും ഇല്ലാതെ തന്നെ ആയുർവേദ രീതിയിൽ തന്നെ വീട്ടിൽ ലഭിക്കുന്ന ഒന്ന് രണ്ട് സാധനങ്ങൾ കൊണ്ട് തന്നെ ഇതിനായുള്ള മരുന്നുകൾ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്.അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി വേണ്ട ഇൻക്രീഡിയന്റ്സ് എന്ന് പറയുന്നത്.ഒരു ഇളം മുരിങ്ങിക്ക,മഞ്ഞൾ(മഞ്ഞളിന്റെ റൂട്ട് ആണ് ഏറ്റവും നല്ലത് ഇനി അതല്ലെങ്കിൽ മഞ്ഞൾ പൊടി ആണെങ്കിലും മതിയാകും).ഒരു നാരങ്ങ എന്നിവയാണ്.ഇനി ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ആദ്യം  മുരിങ്ങിക്കയും മഞ്ഞളും ചെറുതായി കട്ട് ചെയ്തു എടുക്കുക.അതിനുശേഷം നാരങ്ങയുടെ തൊലി ചെറുതായി കട്ട് ചെയ്തു എടുക്കുക.ഇനി ഇത് മൂന്നും ഒരു ചെറിയ ഉരലിൽ ഇട്ടു നന്നായി ചതച്ച് എടുക്കുക.ഇതിലേയ്ക്ക് ഒരു തുള്ളി വെള്ളം പോലും ഒഴിയ്ക്കാൻ പാടില്ല.ഇനി അടുത്തതായി ഒരു പാത്രം എടുത്തശേഷം അതിലേക്ക് അൽപ്പം വെള്ളം ഒഴിച്ചശേഷം നന്നായി തിളപ്പിക്കുക.അടുത്തതായി ഉരലിൽ ചതച്ച് വച്ചിരിക്കുന്ന മിശ്രിതം ഒരു ബൗളിലേക്ക് മാറ്റുക.അതിനുശേഷം ഇതിലേക്ക് ഒരൽപ്പം ഒലീവ് ഓയിൽ ഒഴിക്കുക.ഇനി ഇത് നന്നായി ഒന്ന് ഇളക്കുക.ഇങ്ങനെ ചെയ്തശേഷം ഈയൊരു ബൗൾ തിളപ്പിച്ച വെള്ളത്തിന്റെ നടുവിലായി പത്ത് മിനിറ്റ് ഓളം വയ്ക്കുക.അപ്പോൾ ഇതിലേ ഓലീവ് ഓയിൽ നന്നായി ചൂടാകും.ഇങ്ങനെ ചൂടായശേഷം ലെമണിന്റെയും മഞ്ഞളിന്റെയും ഒക്കെ സത്ത് ഇതിലേക്ക് ഇറങ്ങും.അതിനുശേഷം ഇത് പിഴിഞ്ഞ് എടുക്കാവുന്നതാണ്. ഒരു ചെറിയ ബൗൾ എടുത്തശേഷം അതിന്റെ മുകളിൽ ചെറിയൊരു ടൗൽടൈപ്പ് തുണി വയ്ക്കുക. അതിനുശേഷം അതിന്റെ മുകളിലേക്ക് ഉണ്ടാക്കിയ ഈ എണ്ണ ഒഴിക്കുക.എന്നിട്ട് നന്നായി പിഴിഞ്ഞ് എടുക്കുക.ഇതിനുശേഷം ഈ മരുന്ന് ഉപയോഗിക്കാവുന്നതാണ്.

ഈയൊരു മരുന്ന് കൈ ഉളുക്കുക, കാൽ ഉളുക്കുക, പെടലി ഉളുക്കുക, കാൽമുട്ട് വേദന,ചതവ്, കൈമുട്ടിന് വേദന എന്നിവയ്ക്ക് ഒക്കെ ഉപയോഗിക്കാവുന്നതാണ്.ഇത്തരം പ്രയാസങ്ങൾ ഉണ്ടായാൽ ആ ഭാഗങ്ങളിൽ ഈയൊരു മരുന്ന് തേച്ചു പിടിപ്പിച്ച ശേഷം ആ ഭാഗങ്ങളിൽ ചെറുതായി ചൂട് പിടിക്കുക.ഇങ്ങനെ ചെയ്താൽ ആ ഭാഗങ്ങളിൽ ഉള്ള എല്ലാ വേദനയും മാറിക്കിട്ടുന്നതാണ്.ഇത്തരത്തിൽ വളരെ സിംപിൾ ആയി ഇത് ഉണ്ടാക്കാനും,ഉപയോഗിക്കാനും സാധിക്കുന്നതാണ്.





Comments