നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ആകാൻ ആഗ്രഹിച്ച ഒരു പെൺകുട്ടി, പിന്നെ ആ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്.



ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം അമ്മയാവുക എന്ന് പറയുന്നത് വളരെ പ്രാധാന്യം ഉള്ള ഒരു കാര്യം തന്നെയാണ്. നാലാം ക്ലാസിൽ വച്ചു തന്നെ അമ്മ ആകണം എന്ന് ആഗ്രഹിച്ച് അത് ടീച്ചറോട് ധൈര്യപൂർവ്വം പറഞ്ഞ സിൻസി അനിൽ എന്ന യുവതി പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. വിവാഹം കഴിഞ്ഞ ശേഷം തനിക്ക് ജനിച്ച കുട്ടിക്ക് ഓട്ടിസം ആണെന്നറിഞ്ഞിട്ടും തളരാതെ ജീവിതത്തിൽ പൊരുതി അവനെ വളർത്തി വലുതാക്കി അഭിമാനത്തോടെ മകനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറിപ്പാണ് ഏവരുടെയും ഹൃദയം കീഴടക്കുന്നത്. സിൻസി പങ്കുവെച്ച് കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്.



നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം സാറാമ്മ ടീച്ചർ പുസ്തകമൊക്കെ മടക്കിവെച്ച് ഒരു ചോദ്യം കുട്ടികളോട് ചോദിച്ചു..നിങ്ങൾക്ക് ആരാകാനാണ് ഇഷ്ടം. ഓരോരുത്തരായി അവരുടെ ആഗ്രഹങ്ങൾ പറഞ്ഞു തുടങ്ങി. എന്റെ ഊഴവും വന്നു, ഒരു മടിയുമില്ലാതെ ഞാൻ പറഞ്ഞു എനിക്ക് അമ്മയായാൽ മതി. ക്ലാസിൽ ഒരു കൂട്ടച്ചിരി ആയിരുന്നു. അക്കാലത്ത് വീട്ടിലെ പൂച്ച കുഞ്ഞുങ്ങൾ ആയിരുന്നു എൻറെ മക്കൾ. ക്ലാസിലെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന ചേച്ചി ഉണ്ടായിട്ടും ഞാൻ വലിയ മെച്ചമൊന്നും ഉണ്ടായിരുന്ന ആളല്ല. അങ്ങനെ ഒരു വീട്ടിൽ ജീവിക്കേണ്ടി വരുന്ന അവസ്ഥ അനുഭവിച്ചവർക്ക് മനസ്സിലാവും. ദുരിതമാണ്. ഉയർന്ന ക്ലാസ്സിലേക്ക് വരുന്തോറും ടീച്ചർമാർക്ക് ചേച്ചിയുടെ പഠനനിലവാരം ആണ് എന്നിൽ പ്രതീക്ഷിക്കുക. പാട്ട് ഡാൻസ് , സിനിമയിലുമൊക്കെ ആണ് എൻറെ ശ്രദ്ധ കൂടുതൽ. മാർക്ക് കുറയുമ്പോള് യാതൊരു കണ്ണിൽ ചോരയില്ലാതെ ടീച്ചർമാർ പറയും ആ കൊച്ചിന്റെ അനിയത്തി ആണോ എന്ന് കേട്ടപ്പോൾ ഞാൻ ഇങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചത്

 അങ്ങനെ 600 ഇൽ 349 മാർക്ക് വാങ്ങി എസ് എസ് എൽ സി കടന്നു കിട്ടി. പിന്നെ പ്ലസ്ടുവും ഡിഗ്രിയും ഒക്കെ ചെയ്തു. അപ്പോഴും ആഗ്രഹം ജോലി കിട്ടണം എന്നും സ്വന്തം കാലിൽ നിൽക്കണമെന്നും ഒന്നുമല്ല. ഒരു കൊച്ചിനെ കിട്ടണം. അതിനായി കല്യാണം കഴിക്കണം. പത്തൊമ്പതാമത്തെ വയസ്സിൽ എനിക്ക് കല്യാണം കഴിക്കണം എന്ന് അങ്ങോട്ട് പറഞ്ഞു ചെക്കനെയും കണ്ടുപിടിച്ച അപ്പന്റെ പണി എളുപ്പം ആക്കി കൊടുത്ത ആളാണ് ഞാൻ. അങ്ങനെ ഇരുപതാമത്തെ വയസ്സിൽ കണ്മണിയാണ് ചിത്രത്തിള്ളത്. 20 വർഷം അവൻറെ വരവ് കാത്തിരുന്ന അമ്മയാണ് ഞാൻ. കല്യാണം കഴിഞ്ഞ കുറച്ച് മാസം കഴിഞ്ഞപ്പോൾ ചക്ക ഇട്ടപ്പോൾ മുയൽ വീണു എന്ന് പറഞ്ഞതുപോലെ ഒരു ദിവസം ടെസ്റ്റ്‌ കാർഡിൽ രണ്ട് വര തെളിഞ്ഞു.

 ആകാംക്ഷ കൂടി പോയത് കൊണ്ടാണോ സമയങ്ങളിൽ അനുഭവിച്ചിരുന്ന മാനസിക ദുഃഖങ്ങൾ കൊണ്ടാണോ എന്നറിയില്ല ഫ്‌ളൂയിട് പോകാൻ തുടങ്ങി. രാത്രി പത്തുമണിക്ക് പോകാൻ തുടങ്ങിയിട്ട് രാവിലെ ആയിട്ടും പെയിൻ വന്നില്ല. അങ്ങനെ തന്നു കുറേ കഴിഞ്ഞപ്പോൾ വേദന തുടങ്ങി. ഫ്‌ളൂയിട് മുഴുവൻ പോയപ്പോൾ ഡെലിവറി ദുഷ്കരമായി മാറിയിരുന്നു. സമയവും കഴിഞ്ഞുപോയി. കുഞ്ഞിനെ ഉച്ചയ്ക്ക് 2 30 ന് പുറത്തെടുത്തു. ആദ്യത്തെ കണ്മണി.പിന്നീടങ്ങോട്ട് സ്വർഗ്ഗത്തിൽ ആയിരുന്നു ഞാനും അവനും.. അവൻറെ കളികളൊക്കെ മറ്റൊന്നിനെക്കുറിച്ചും എന്നെ ചിന്തിപ്പിച്ചിരുന്നില്ല. നാലുമാസം ആയിട്ടും അവൻ കമിഴ്ന്നു വീണില്ല. എന്തേ അവൻ കമിഴ്ന്നു വീണില്ല, ഞാൻ അങ്ങനെ ചിന്തിക്കാൻ തുടങ്ങി, അവൻ വരുന്നതിനു മുന്നേ പുസ്തകങ്ങൾ വായിച്ച് എനിക്ക് നല്ല നിശ്ചയമായിരുന്നു കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ കാര്യങ്ങളും ഓരോ ഘട്ടവും. മുട്ടിൽ കുത്തി നടക്കേണ്ട എട്ടാം മാസമായിട്ടും എൻറെ കുഞ്ഞിനെ കിടന്ന കിടപ്പിൽ അവിടെത്തന്നെ കിടക്കുന്നു. മാനസികമായി ഞാൻ വളരെ പ്രയാസത്തിൽ ആയി. നോർമൽ ആണ് എല്ലാവരും പറയുന്നു. പക്ഷേ എനിക്ക് നോർമൽ ആണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എതിർപ്പുകൾ പലവഴിക്ക് വന്നെങ്കിലും അവനെയും എടുത്ത് ഞാൻ ഹോസ്പിറ്റലുകൾ കയറിയിറങ്ങി. എല്ലാവരും പറഞ്ഞ ഒറ്റവാക്ക് ഓട്ടിസം. ജീവിതം അവിടെ തീർക്കാൻ പോലും തീരുമാനിച്ച ദിവസങ്ങൾ. രാത്രികൾ എത്രയോ സമാധാനത്തിനായി ഒരുപാട് സ്ഥലങ്ങളിൽ അലഞ്ഞു പ്രാർത്ഥിച്ചു. ദൈവത്തെപ്പോലെയാണ് ഒരാൾ കൈ പിടിച്ചു പറഞ്ഞു. വാവേ നിനക്ക് ഇങ്ങനെ ഒരു കുഞ്ഞിനെ ദൈവം തന്നെങ്കിൽ തമ്പുരാൻ നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്. അങ്ങനെ ഏൽപ്പിക്കാൻ ഉറപ്പുള്ള കൈകളിലാണ് തമ്പുരാൻ അവരെ കൊടുക്കുകയുള്ളൂ. ഇങ്ങനെ നിരാശപ്പെടാതെ അവന് വേണ്ടി ജീവിക്കുക. പറ്റുന്നത്ര അവന് വേണ്ടി കഷ്ടപ്പെടു, ഫലമുണ്ടാകും ഇത് പറഞ്ഞത് എൻറെ രാജുവാണ്. രാജു ഇന്ന് ജീവിച്ചിരിപ്പില്ല. പിന്നീട് മോനെയും കൊണ്ടുള്ള ഓട്ടമായിരുന്നു. ഹോമിയോ ആയുർവ്വേദം, അലോപ്പതി ഒന്നിനും ഒരു മാറ്റവും ഉണ്ടായില്ല. അപ്പോഴാണ് സുഹൃത്ത് വന്നത് മകനെ അങ്ങോട്ട് കൊണ്ടു നടന്നിട്ട് ഒരു കാര്യവും ഇല്ല അവൻ എന്താണ് പ്രശ്നം എന്ന് കൃത്യമായി അറിയണം. പിന്നെ മൈസൂരിൽ പോയി. ജീവിതം മാറി. അവിടെ താമസിച്ചു. ഓട്ടിസം പോലുള്ള യാതൊരു പ്രശ്നങ്ങളും അവനുണ്ടായിരുന്നില്ല. ലേർണിംഗ് ഡിസബിലിറ്റി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

 സ്പീച്ച് തെറാപ്പിയും ഒക്കെ കൊടുത്തു തുടങ്ങിയപ്പോൾ അവൻ എന്നെ അമ്മ എന്ന് വിളിച്ചു. ഓഗസ്റ്റ് 12നായിരുന്നു ആ ദിവസം. എനിക്ക് ജീവിതത്തിൽ മറക്കാൻ ആവില്ല. മറ്റെന്തു മറന്നാലും ഇത് മറക്കില്ല ഞാൻ..അവിടെ നിന്നും ഞങ്ങൾ വളർന്നു. പഠിച്ചു പാടിയും എനിക്ക് അവനും അവനും ഞാനും. ഒരു സിബിസി സ്കൂളിൽ അവനെ പഠിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് എനിക്ക് സമ്മാനിച്ചത് വേദന ആയിരുന്നു. പഠിക്കുന്നത് ഒരു എയ്ഡഡ് സ്കൂളിൽ. ചെല്ലുമ്പോൾ മുന്നിൽ അഭിമാനം കൊണ്ട് തല ഉയർത്തി ആണ് ഞാൻ നിന്നിട്ടുള്ളത്. ഇപ്പോൾ എന്തെങ്കിലും എടുക്കണമെങ്കിൽ അവനാണ് എനിക്ക് എടുത്തു തരുക.കമ്പ്യൂട്ടറിൽ ഫോണിൽ, പറ്റാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ വണ്ടിയിൽ എന്തെങ്കിലും കാര്യങ്ങൾ പോലും ഉണ്ടെങ്കിൽ അവനാണ് എൻറെ ഗുരു. മാർക്കൊക്കെ കുറവാണ് പക്ഷേ ലോകത്ത് നടക്കുന്ന മറ്റെന്ത് കാര്യങ്ങളിലും ആശാൻ ഉത്തരമുണ്ട്. അനിൽ ഇല്ലാത്ത സാഹചര്യത്തിൽ ജീവിക്കുമ്പോഴും അവനാണ് എൻറെ ധൈര്യം.

 എല്ലാത്തിനും ഞങ്ങൾ ഒരുമിച്ചു പോകുന്നു. എനിക്ക് പൂർണ ഉറപ്പാണ് ഞങ്ങളില്ലാതെ ആയാലും അവൻറെ അനിയത്തിയെയും നോക്കി അവൻ ജീവിക്കുമേന്ന്. സ്വന്തംകാലിൽ നിൽക്കുമെന്ന്. ഇന്നും ഞാൻ കാണാറുണ്ട് ഇതുപോലെ ഹൃദയം തകർന്നിരിക്കുന്ന പല അമ്മമാരെയും. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ് നമ്മൾ ഭാഗ്യം ചെയ്ത അമ്മമാരാണ് ദൈവം അനുഗ്രഹിച്ച് അമ്മമാർ.

Comments