വസ്ത്രങ്ങളിലെ ഏതുതരം കറകളും വെള്ള വസ്ത്രങ്ങളിലെ കരിമ്പനും കളയാൻ ഇതാ ഒരു എളുപ്പവഴി

 


ഇന്ന് നമ്മുടെ വീടുകളിൽ ഉണ്ടാവുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വസ്ത്രങ്ങളിലെ കറ എന്ന് പറയുന്നത്.പലതരത്തിലുള്ള കറകൾ ഉണ്ടാവാറുണ്ട്.ഷർട്ടിൽ വീഴാറുള്ള കറ,കാപ്പിയുടെ കറ,കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള കറകൾ, വെള്ള വസ്ത്രങ്ങളിലെ കരിമ്പൻ എന്നിങ്ങനെ ഒക്കെ. ഇതൊക്കെ ഉണ്ടാവുമ്പോൾ വസ്ത്രം പെട്ടെന്ന് കൊണ്ട് പോയി വാഷ് ചെയ്താൽ മതിയെന്ന് ആണ് നാം വിചാരിക്കുന്നത്.പക്ഷേ കറ പോകില്ല.എന്നാൽ വളരെ സിംപിൾ ആയി തന്നെ ഇത്തരത്തിൽ വസ്ത്രങ്ങളിൽ ഉണ്ടാവുന്ന എല്ലാ തരം കറകളും കളയാൻ സാധിക്കുന്ന ഒരു ട്രിക്ക് പരിചയപ്പെടാം.



ആദ്യം തന്നെ നമ്മുടെ വസ്ത്രങ്ങളിൽ വരുന്ന കാപ്പി കറ,ഭക്ഷണങ്ങളിൽ നിന്നും പറ്റുന്ന കറ എന്നിവ കളയാൻ ഒരു പേസ്റ്റ് ഉണ്ടാക്കാം. ഇതിനായി ഉപയോഗിക്കുന്നത് ബേക്കിംഗ് സോഡ, ഒരൽപ്പം വൈറ്റ് വിനാഗിരി(ഏത് കമ്പനിയുടെ ആയാലും കുഴപ്പമില്ല)എന്നിവയാണ്.ഇനി ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ബേക്കിംഗ് സോഡ ഒരു ബൗളിലേക്ക് എടുക്കുക.അതിനുശേഷം അതിലേക്ക് ഒരു രണ്ടോ മൂന്നോ സ്പൂൺ വൈറ്റ് വിനാഗിരി ചേർത്ത് നൽകുക.ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക. അതിനുശേഷം ഈയൊരു പേസ്റ്റ് ഷർട്ടിലോ മറ്റു വസ്ത്രങ്ങളിൽ എവിടെയാണോ കറ പറ്റിയത് അവിടെ പുരട്ടുക. അതിനുശേഷം പത്ത്,പതിനഞ്ച് മിനിറ്റ് നന്നായി റബ്ബ് ചെയ്തു നൽകുക.ഇങ്ങനെ ചെയ്തശേഷം ഇത് വാഷ് ചെയ്തു കളയുക.അതിനുശേഷം വസ്ത്രം വെയിലത്ത് ഇട്ട് ഉണക്കിയെടുക്കാവുന്നതാണ്.

ഇനി അടുത്തതായി നമ്മുടെ വസ്ത്രങ്ങളിൽ ഒക്കെ കരിമ്പൻ ഉണ്ടാവാറുണ്ട്. അത് ചിലപ്പോൾ നമ്മുടെ വൈറ്റ് മുണ്ടിൽ ആവാം, വൈറ്റ് ഷർട്ടിൽ ആയിരിക്കാം.ഇത് മാറ്റുവാൻ ആയി ഒരു ബക്കറ്റ് എടുത്തശേഷം അതിലേക്ക് വസ്ത്രം മുങ്ങിക്കിടക്കാൻ പാകത്തിൽ വെള്ളം ചേർത്ത് നൽകുക.അതിനുശേഷം ഇതിലേക്ക് മൂന്നു സ്പൂൺ വൈറ്റ് വിനാഗിരി ചേർത്ത് നൽകുക.അതുപോലെ തന്നെ മൂന്ന് സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് നൽകുക.അതിനുശേഷം നന്നായി ഇളക്കുക.ഇനി ഇത് നന്നായി സെറ്റാകുന്നതിനായി അഞ്ച് മിനിറ്റ് വയ്ക്കുക.അതിനുശേഷം ഏത് ഡ്രസ്സാണോ കരിമ്പൻ കളയേണ്ടത് അത് ഈയൊരു വെള്ളത്തിൽ അരമണിക്കൂർ മുക്കി വയ്ക്കുക.അതിനുശേഷം നോർമലി പോലെ വാഷ് ചെയ്തു എടുത്ത് ഉണക്കാൻ ഇടുക.ഇത്തരത്തിൽ വളരെ ഈസിയായി കറ കളയാവുന്നതാണ്.


Comments