നിങ്ങളുടെ വീടുകളിൽ ഉറുമ്പ് ശല്യം ഉണ്ടോ?എങ്കിൽ ഇതാ ഒരു മാജിക്‌ മരുന്ന്.

 




ഇന്ന് നമ്മുടെ ഒക്കെ വീടുകളിൽ ഏറ്റവും ഉപദ്രവകാരിയായ ജീവി എന്ന് പറയുന്നത് ഉറുമ്പ് ആണ്.കാരണം ഇത് എപ്പോൾ എവിടെ നിന്ന് വരുന്നു എന്നൊന്നും പറയാൻ കഴിയില്ല. മധുരമുള്ള ഏതെങ്കിലും സാധനം ഉണ്ടെങ്കിൽ അവിടെ ഉറപ്പായും ഉറുമ്പുകൾ വരാറുണ്ട്. സാധാരണ ഈ ഉറുമ്പിനെ ഓടിക്കാൻ ചെയ്യുന്നത് ഉറുമ്പ് പൊടി  ഉപയോഗിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കെമിക്കൽസ് ഇടുകയോ ആണ് ചെയ്യുന്നത്.എന്നാൽ ഇതൊന്നും കൂടാതെ വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്ന ഒന്ന് രണ്ട് സാധനങ്ങൾ കൊണ്ട് തന്നെ ഉറുമ്പിനെ ഓടിക്കാവുന്നതാണ്. അത് എങ്ങനെ എന്ന് നോക്കാം.

ഉറുമ്പിനെ ഓടിക്കാൻ ഉള്ള ആദ്യത്തെ ടിപ് തയ്യാറാക്കുന്നതിനായി രണ്ടേ രണ്ട് സാധനങ്ങൾ മാത്രം ഉപയോഗിച്ച് ആണ്.ആദ്യത്തേത് നമ്മുടെ  സാധാരണ പഞ്ചസാരയാണ്,മിക്സിയിൽ ഇട്ട് പൊടിച്ച് എടുത്ത പഞ്ചസാര ആണ് ആവശ്യം. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ബേക്കിംഗ് സോഡ ആണ്.ഇനി ഇത് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം പൊടിച്ചെടുത്ത പഞ്ചസാര ഒരു സ്പൂൺ എടുത്തശേഷം പാത്രത്തിലേക്ക് ഇടുക. അതിനുശേഷം അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ഇടുക.ഇനി ഇത് ശരിക്കും നന്നായി മിക്സ് ചെയ്യുക.ഈയൊരു മിശ്രിതം ഉപയോഗിക്കുന്നത് വളരെ സിംപിൾ ആണ്. ഇതിൽ പഞ്ചസാര ഉള്ളതിനാൽ ഉറുമ്പ് ഇത് തിന്നാൻ വരികയും, ഇതിൽ ബേക്കിംഗ് സൊഡ കൂടി ഉള്ളതിനാൽ ഉറുമ്പ് ഈ ബേക്കിംഗ് സോഡ കൂടി സ്വാഭാവികമായി കഴിക്കും.അങ്ങനെ ഉറുമ്പ് ചത്തു പോകുന്നതാണ്.

അടുത്ത ടിപ്പ് ചെയ്യുന്നതിനായി വേണ്ടത് ഒരു പ്ലാസ്റ്റിക് കുപ്പിയാണ്. പ്ലാസ്റ്റിക് ബോട്ടിലിൽ നിന്നും സ്പ്രേ ചെയ്യാനുള്ള സ്പ്രേയർ.ഇനി ഇതിലേക്ക് വേണ്ട ഇൻക്രീഡിയന്റ് എന്ന് പറയുന്നത് പാത്രം തേച്ചു കഴുകാൻ ഉപയോഗിക്കുന്ന വാഷിങ്ങപ്പ് ലിക്വിഡ് ആണ്.ഏത് കമ്പനിയുടെ ലിക്വിഡ് ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്.ഇത് ഒരു മൂന്ന് സ്പൂണോളം ഈയൊരു ബോട്ടിലിനുള്ളിലേക്ക് ഒഴിച്ച് നൽകുക. അതിനുശേഷം അതിലേക്ക് ഏകദേശം ഒരു രണ്ട് സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് നൽകുക.ഇനി ഇതിലേക്ക് ഒരു മുക്കാൽ ഗ്ലാസ് പച്ചവെള്ളം കൂടി ഒഴിച്ചു നൽകുക. 

അതിനുശേഷം ഇത് അടപ്പ് ഉപയോഗിച്ച് അടച്ചശേഷം നന്നായി കുലുക്കി മിക്സ് ചെയ്യുക. ഏകദേശം മൂന്നോ നാലോ മിനിറ്റ് സെറ്റാകുന്നതിനായി ഇങ്ങനെ തന്നെ വയ്ക്കുക. പതയൊക്കെ മാറുന്നതിന് രണ്ട് മൂന്ന് മിനിറ്റ് കൂടി ഇത് തുറന്നു വയ്ക്കുക.അതിനുശേഷം സ്പ്രേയർ ഉപയോഗിച്ച് ഇത് അടയ്ക്കുക.ഇനി ഈയൊരു മിശ്രിതം ഉപയോഗിക്കാവുന്നതാണ്.എവിടെ ഒക്കെയാണോ ഉറുമ്പ് ഉള്ളത് അവിടങ്ങളിൽ ഒക്കെ തന്നെ ഈയൊരു മിശ്രിതം സ്പ്രേ ചെയ്തു നൽകിയാൽ അഞ്ചോ പത്തോ മിനിറ്റുകൾ കൊണ്ട് തന്നെ ഉറുമ്പുകൾ നശിച്ചു പോകുന്നതാണ്.


Comments