ചാർജ് തീർന്ന ബാറ്ററി കളയല്ലേ???റീ ചാർജ് ചെയ്തു ഉപയോഗിക്കാം.!!



എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ബാറ്ററി.സാധാരണ ആയുള്ള ട്രിപ്പിൾ ആയ ബാറ്ററി അല്ലെങ്കിൽ ഡബിൾ ആയ ബാറ്ററി. പലതരത്തിലുള്ള ആവശ്യങ്ങൾക്ക് ആയാണ് ഇത് ഉപയോഗിക്കാറുള്ളത്.ഇത് ഉപയോഗശേഷം ചാർജ് തീർന്നു കഴിഞ്ഞാൽ നേരെ വേസ്റ്റ് ബിന്നിലേക്ക് ഇടുകയാണ് ചെയ്യുന്നത്.എന്നാൽ ഈ ഉപയോഗശേഷം ചാർജ് തീർന്ന ബാറ്ററി കളയാതെ അത് റീചാർജ്ജ് ചെയ്ത് വീണ്ടും വീണ്ടും ഉപയോഗിക്കാം.പുതുതായി വാങ്ങുന്ന ബാറ്ററിയുടെ അതേ ചാർജ് തന്നെ ഏകദേശം അരമണിക്കൂർ കൊണ്ട് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്.അതായത് സാധാരണ  മൊബൈൽ റീചാർജ്ജ് ചെയ്യുന്ന ചാർജറും കേബിളും ഉപയോഗിച്ച് ബാറ്ററി ചാർജ് ആക്കി എടുക്കാവുന്നതാണ്. അത് എങ്ങനെ എന്ന് നോക്കാം.


ഇതിനായി ക്ലോക്കിലെ ഡബിൾ എ ബാറ്ററി ,അല്ലെങ്കിൽ റിമോട്ടിലൊക്കേ ഉപയോഗിക്കുന്ന ട്രിപ്പിൾ എ ബാറ്ററി ഒക്കെ ചാർജ് ചെയ്യാൻ ഉപയോഗിക്കാം.ഇനി ബാറ്ററി ചാർജ് ചെയ്യാൻ എടുക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. ബാറ്ററിയുടെ ചാർജ് തീർന്നതാണെങ്കിലും ചിലപ്പോൾ കുറച്ചു കാലം കഴിഞ്ഞു ബാറ്ററിയുടെ ഇരു വശങ്ങളിലും തുരുമ്പ് എടുത്തതായി കാണാം.ഇങ്ങനെ ഉള്ള ബാറ്ററി ഒരു കാരണവശാലും എടുക്കാൻ പാടില്ല.അതുകൊണ്ട് യാതൊരു പ്രയോജനവും കിട്ടില്ല.ചാർജ് തീർന്ന തുരുമ്പ് എടുക്കാത്ത ബാറ്ററി വേണം ഉപയോഗിക്കുവാൻ.ഇനി ഇത് എങ്ങനെ ചാർജ് ചെയ്യാം എന്ന് നോക്കാം.

ബാറ്ററി ചാർജ് ചെയ്യുന്നതിനായി ഫോണിന്റെ ചാർജർ ഉപയോഗിച്ച് ആണ് ചാർജ് ചെയ്യുന്നത്. ഇതിനായി ചാർജറിന്റെ ചാർജ് ചെയ്യുന്ന ഭാഗം കട്ട് ചെയ്യുക.അതിനുശേഷം വയറിന്റെ കുറച്ചു ഭാഗം കട്ട് ചെയ്തു ഊരിയെടുക്കുക. അതിനുശേഷം ആ പ്ലാസ്റ്റിക് കോട്ടുള്ള ഭാഗം മുഴുവൻ ആയി കളയുക. കത്തികൊണ്ട് കട്ട് ചെയ്യുന്നതിന് പകരം ഒരു ലൈറ്റർ ഉപയോഗിച്ച് കത്തിച്ചു പ്ലാസ്റ്റിക് കോട്ടിംഗ് കളയാവുന്നതാണ്.അപ്പോൾ ആ ചെമ്പ് കമ്പി കാണാവുന്നതാണ്.അതിനുശേഷം ഏത് ബാറ്ററി ആണോ ചാർജ് ചെയ്യേണ്ടത് ആ ബാറ്ററി എടുക്കുക. അതിനുശേഷം ഇത് പോസിറ്റീവ് ലേക്കും നെഗറ്റീവ് ലേക്കും ആയി ഇത് കണക്ട് ചെയ്യുക. ചെമ്പ് കമ്പി ബാറ്ററിയുടെ രണ്ട് എഡ്ജിലും മുട്ടുന്ന വിധത്തിൽ നല്ല ഗ്യാപ് ഉണ്ടാവണം.

ഇനി ബാറ്ററി എടുത്തശേഷം ചെമ്പ് കമ്പി ബാറ്ററിയുടെ പോസിറ്റീവീലേക്കും, നെഗറ്റീവ് ലേക്കും വരത്തക്ക രീതിയിൽ ഘടിപ്പിക്കുക.ഈ ചെമ്പ് കമ്പി ബാറ്ററിയിൽ നിന്നും വിട്ട് പോകാതിരിക്കാൻ ഒരു സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുക. ഇനി ഇങ്ങനെ ഘടിപ്പിച്ച ശേഷം യുഎസ്ബി ഭാഗം ചാർജറിന്റെ ഭാഗത്ത് ഘടിപ്പിച്ച ശേഷം എക്സ്റ്റൻഷൻ കേബിളിലേക്ക് കണക്ട് ചെയ്യുക. അതിനുശേഷം സ്വിച്ച് ഓൺ ചെയ്യുക. ഇത്തരത്തിൽ ഏകദേശം അരമണിക്കൂർ കണക്ട് ചെയ്തു ഇടുക. ഈ അരമണിക്കൂർ കൊണ്ട് തന്നെ ബാറ്ററി ഈസിയായി ചാർജായി ലഭിക്കുന്നതാണ്. ഓവർ ആയുള്ള ഒരു ചാർജും വരികയും ഇല്ല. കാരണം ഉപയോഗിക്കുന്നത് മൊബൈൽ ചാർജർ കേബിൾ ആയതിനാൽ തന്നെ.അതിനാൽ അനാവശ്യമായി ഒരുപാട് കരണ്ട് വരികയില്ല. അരമണിക്കൂറിനുള്ളിൽ തന്നെ നൂറ് ശതമാനം ചാർജാവുന്നതാണ്. ചാർജായശേഷം ബാറ്ററി എടുത്ത് ക്ലോക്കിൽ ആണെങ്കിൽ അതിൽ ഇട്ടാല് ക്ലോക്ക് വർക്ക് ചെയ്യുന്നതായി കാണാവുന്നതാണ്. അത് മാത്രമല്ല ഈയൊരു ബാറ്ററി വാങ്ങിയ സമയം എത്രകാലം ചാർജ് നിന്നോ അതുപോലെ തന്നെ ഉള്ള കാലാവധി ഇപ്പോഴും ലഭിക്കുന്നതാണ്. ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്.



Comments