ഇനി ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കാം ഈസിയായി||ഇത് നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാം|

 


നമ്മുടെ വീടുകളിലെ ടോയ്ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിനായി വിപണിയിൽ ലഭിക്കുന്ന പലതരത്തിലുള്ള ലോഷനുകളും,ലിക്വിഡ്കളും ആണ് പലപ്പോഴും നാം ഉപയോഗിക്കാറുള്ളത്.എന്നാൽ കാലഘട്ടം മാറിയപ്പോൾ ടോയ്‌ലറ്റ് ക്ലീൻ ചെയ്യാൻ പലതരത്തിലുള്ള ബ്ലോക്കുകൾ ലഭ്യമാണ്.ഇത് ചെറിയൊരു ഡെപ്പിയിൽ ആക്കിയ ശേഷം കണക്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിപ്പോൾ ഡയറക്ട് ആയി യൂറോപ്യൻ ക്ലോസറ്റിൽ കണക്ട് ചെയ്യുക ആണ് പതിവ്.എന്നാൽ ഇത്തരം ബ്ലോക്കുകൾ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം.



ഇതിനായി ആദ്യം ആവശ്യം ഉള്ളത് ജലാറ്റിൻ ആണ്.ഇത് മിക്ക ബേക്കർ പ്രോഡക്റ്റ് കളും ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഒന്നാണ്. ബേക്കറികളിലും,ലേഡീസ് സെന്ററുകളിലും ,ഓൺലൈൻ വഴിയും ഇത് വാങ്ങാൻ കിട്ടുന്നതാണ്.ഇതോടൊപ്പം തന്നെ ഒരൽപ്പം വെള്ളം,ബേക്കിംഗ് സോഡ,വൈറ്റ് വിനിഗർ, വാഷിംഗ് ലിക്വിഡ് എന്നിവയാണ് വേണ്ടത്.ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം ഈ ജലാറ്റിൻ എടുത്തശേഷം ഒരു ചെറിയ പാത്രത്തിലേക്ക് ഇടുക.അതിനുശേഷം ഇതിലേക്ക് ഒരൽപ്പം വെള്ളം ഒഴിക്കുക.ഇങ്ങനെ ഒഴിച്ചശേഷം ഇതൊന്നു ശരിക്കും മിക്സ് ചെയ്തു എടുക്കുക. ഇങ്ങനെ ഒഴിച്ച ശേഷം ഇത് ഒരു പത്ത് മിനിറ്റ് സെറ്റാകുന്നതിനായി വയ്ക്കുക.ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രം എടുത്തശേഷം അതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ ഇടുക.അതിനുശേഷം ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക.ഇനി ഇത് നന്നായി മിക്സ് ചെയ്യുക.

അതേസമയം തന്നെ നേരത്തെ ചെയ്തു വച്ച ജലാറ്റിൻ സെറ്റായശേഷം അത് എടുത്ത് ഒരു ചെറിയ പാനിൽ ഇട്ട് ചെറുതായി ചൂടാക്കി എടുക്കുക. ഇങ്ങനെ ചൂടാക്കി എടുത്തശേഷം ഇതിലേക്ക് ബേക്കിംഗ് സോഡ മിക്സ് ചെയ്തു വച്ചത് ഇതിലേക്ക് ചേർക്കുക.ഇനി ഇത് നന്നായി ഇളക്കി മിക്സ് ചെയ്യുക.അതിനുശേഷം അതിലേക്ക് ഒരൽപ്പം വൈറ്റ് വിനിഗർ ചേർക്കുക. ഇനി ഇത് ശരിക്കും ഒന്ന് ഇളക്കുക.ഇനി ഇതിലേക്ക് നാം പാത്രം വാഷ് ചെയ്യാൻ ഉപയോഗിക്കുന്ന വാഷിംഗ് അപ്പ് ലിക്വിഡ് ചേർക്കുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്യുക.ഇങ്ങനെ മിക്സ് ചെയ്തശേഷം ഒരു മൂന്ന് പേപ്പർ ഗ്ലാസിലേക്ക് ഇത് ഒഴിച്ച് നന്നായി തണുക്കാൻ അനുവദിക്കുക. 

സെറ്റാകുന്നതിനായി ഫ്രിഡ്ജിൽ വയ്ക്കാവുന്ന താണ്.ഇത് ഒരു മൂന്ന് നാല് മണിക്കൂറിന് ശേഷം സെറ്റായി കിട്ടുന്നതാണ്.ഇങ്ങനെ സെറ്റായശേഷം ഇത് ഗ്ലാസിൽ നിന്നും എടുക്കുക.ഇനി ഇത് നന്നായി ഷേയ്പ്പ് ആക്കി എടുക്കുക.ഇങ്ങനെ ഷെയ്പ്പ് ചെയ്തു എടുത്തശേഷം അകത്ത് ഒന്നും ഇല്ലാത്ത ബ്ലോക്ക് എടുത്ത് അതിലേക്ക് ഇത് ഫിക്സ് ചെയ്യുക.ഇതിനുശേഷം ഇത് ടോയ്ലറ്റിൽ ഉപയോഗിക്കാവുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ഇത് ചെയ്യാൻ സാധിക്കുന്നതാണ്.



Comments