ഇനി നിങ്ങൾ മുട്ടത്തോട് കളയരുത് ||മുട്ടത്തോടിന്റെ ഗുണങ്ങൾ കണ്ടോളു || വീഡിയോ കാണാം

 


വീടുകളിൽ മുട്ട ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല.എന്നാൽ പലരും ഉപയോഗിക്കുന്നത് പല രീതിയിൽ ആണെന്ന് മാത്രം.അതേസമയം മുട്ട ഏതൊക്കെ രീതിയിൽ ഉപയോഗിച്ചാലും അത് ശരീരത്തിന് വളരെയധികം ഗുണം നൽകും എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യമെന്ന് പറയുന്നത്.ഇനി പലപ്പോഴും മുട്ട ഉപയോഗിച്ചശേഷം മുട്ടത്തോട് വലിച്ചെറിയുകയാണ് പലരും ചെയ്യാറുള്ളത്.എന്നാൽ അങ്ങനെ എറിയാൻ പാടില്ല.ഈ മുട്ടത്തോട് കൊണ്ട് വളരെയധികം ഉപകാരമാണ് ഉള്ളത്.എന്തെല്ലാം ആണ് മുട്ടത്തോട് കൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം.



മുട്ടത്തോടിന്റെ ആദ്യത്തെ ഗുണം എന്ന് പറയുന്നത് കമ്പോസ്റ്റ് ഉണ്ടാക്കുന്നവർക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. മുട്ടത്തോട് നന്നായി പൊടിച്ച് കഴിഞ്ഞു കമ്പോസ്റ്റിനുള്ളിൽ ഇട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ കമ്പോസ്റ്റിങ്ങ് നടക്കും.സാധാരണ കമ്പോസ്റ്റിങ്ങ് നടക്കാനുള്ള സമയത്തിന്റെ 25%,30%ബാക്കി എല്ലാം കമ്പോസ്റ്റിങ്ങ് ആകും എന്നതാണ് ഇതിന്റെ ഒരു ഗുണം.

രണ്ടാമത്തെ ഗുണം എന്ന് പറയുന്നത് ,മുട്ടത്തോട് വളരെ നല്ലൊരു വളമാണെന്നതാണ്.വീട്ടിൽ വളർത്തുന്ന പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ തന്നെ നല്ലൊരു വളമാണ് ഇത്. മുട്ടത്തോട് കൈകൊണ്ട് നന്നായി പൊടിച്ച് എടുത്തശേഷം ചെടിയുടെ ചുവട്ടിൽ ഒക്കെ നന്നായി ഇട്ടു കൊടുക്കുക.ഇത് വളരെ നല്ലൊരു വളമാണ്. ഇതിന് മറ്റൊരു ഗുണം കൂടിയുണ്ട്.സാധാരണ ചെടികളിലും പച്ചക്കറികളിലും ഒക്കെ വരുന്ന ഒച്ചിന്റെ ശല്യം ഒഴിവാക്കാൻ ഇത് കൊണ്ട് സാധിക്കുന്നതാണ്. ഒച്ച് ഒഴിവായി പോകാൻ കാരണം മറ്റൊന്നുമല്ല പൊടിച്ചിട്ട മുട്ടത്തോടിന്റെ എഡ്ജ് ഒക്കെ വളരെ ഷാർപ്പ് ആയതിനാൽ അത് ഒച്ചിന്റെ ദേഹത്ത് കൊള്ളുകയും അങ്ങനെ ഒച്ച് താനെ ഒഴിവായി പോവുകയും ആണ് ചെയ്യുന്നത്.

മുട്ടത്തോടിന്റെ അടുത്ത ഗുണം എന്ന് പറയുന്നത് സാധാരണ ചെടിച്ചട്ടികളിൽ പച്ചക്കറികളോ ചെടികളോ ഒക്കെ നടുകയാണെങ്കിൽ ഒരൽപ്പം മണ്ണ് ആദ്യം ചെടിച്ചട്ടിയുടെ ഉള്ളിലേക്ക് ഇട്ടശേഷം അതിന്റെ മുകളിലേക്ക് മുട്ടത്തോട് പൊടിച്ച് ഇടുക. അതിനുശേഷം ചെടി നടുക. അതിനുശേഷം മണ്ണ് മേലേ സാധാരണ പോലെ ഇടുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉള്ള ഗുണം എന്താണെന്ന് വച്ചാൽ ഇത്തിരികൂടി നന്നായി വളം നേരിട്ട് ചെടിക്ക് ലഭിക്കും.

ഇനി മുട്ടത്തോട് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത്,നമ്മുടെ ശരീരത്തിൽ സാധാരണ ഉണ്ടാവാറുള്ള പുഴുക്കടി,ചൊറിച്ചിൽ എന്നിവയ്ക്ക് ഒക്കെ ഈയൊരു മുട്ടത്തോട് വളരെയധികം ഗുണകരമാണ്. ഇതിന് ആദ്യം വേണ്ടത് ഒരു അൽപ്പം ആപ്പിൾ സൈദർ വിനിഗർ എടുക്കുക.അതിനുശേഷം പൊടിച്ച് വച്ച മുട്ടത്തോട് അതിലേക്ക് ഇടുക.അതിനുശേഷം ഇത് നന്നായി ഒന്ന് ഇളക്കി കൊടുക്കുക. ഇനി ഇത് ഒരു ബോട്ടിലിലേക്ക് മാറ്റുക.അതിനുശേഷം നന്നായി കുലുക്കുക.ഒരാഴ്ച കഴിയുമ്പോൾ മുട്ടത്തോട് നന്നായി ദ്രവിച്ചു വരും. അതിനുശേഷം ഇത് ഓപ്പൺ ചെയ്തു എവിടെ ഒക്കെ ആണോ പുഴുക്കടി, ചൊറിച്ചിൽ എന്നിവ ഉള്ളത് അവിടെ ഒക്കെ മുട്ടത്തോടും ഈ ലായനിയും തേച്ചു കൊടുക്കാവുന്നതാണ്.ഇത് വളരെയധികം ഗുണം ചെയ്യും.


Comments