രണ്ട് രൂപക്ക് എന്നെ അവർ ഉപയോഗിച്ചു ???പക്ഷേ ഇന്ന് നടന്നത് കണ്ടോ ???



മലയാളികൾക്ക് ഏറെ പരിചയമുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. 20 വർഷമായി മേക്കപ്പ് ആർട്ടിസ്റ്റ് ആയി സിനിമാ മേഖലയിൽ പ്രവർത്തിച്ചുവരികയാണ്. ട്രാന്സ്ജെന്ഡര് ആക്ടിവിസ്റ്റുകൾ ആയ രഞ്ജു രഞ്ജിമാർ സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. തങ്ങളെ പോലെ തന്നെ സമൂഹത്തിൽ അപകടം നേരിട്ടവർക്ക് വേണ്ടി സംസാരിക്കുന്ന ആളുകളാണ് ഇവർ. ജീവിതത്തിൽ അവർ നേരിടേണ്ടി വന്നിരുന്ന പ്രതിസന്ധികളെ പറ്റി അവർ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ദുരിതങ്ങളെ പറ്റി പലപ്പോഴും വാചാലരായിട്ടുണ്ടെങ്കിലും അടുത്തിടെ ആയിരുന്നു പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും ഒക്കെ രഞ്ജു രഞ്ജിമാർ മനസ്സ് തുറന്നിരുന്നത്. 



സ്വന്തം ഐഡന്റിറ്റിയെ കുറിച്ച് തങ്ങൾ തുറന്നു പറഞ്ഞിട്ടും സമൂഹം തങ്ങളെ അംഗീകരിച്ചിരുന്നില്ല. തന്നെ പ്രസവിച്ച അമ്മയാണ് തനിക്കെന്ന് പ്രചോദനം തന്നിരുന്നത്. ഇന്നും തനിക്ക് എല്ലാം അമ്മയാണെന്നും താരം മുൻപ് തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരന്തത്തെക്കുറിച്ചുള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വരുന്നതിനു മുൻപ് കുറെ കാര്യങ്ങൾ തനിക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. വിഷമങ്ങളെല്ലാം ഉചിതമായ രീതിയിൽ തന്നെയാണ് താൻ നേരിട്ടിട്ടുള്ളത് എന്നാണ് ഇപ്പോൾ തോന്നുന്നത്. വാക്കുകൾ കൊണ്ടും ശാരീരികമായും ആക്രമിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. അതേ നാണയത്തിൽ തിരിച്ചടിച്ചു എങ്കിൽ ഇപ്പോൾ സംസാരിക്കാൻ കഴിയുമായിരുന്നില്ല. എല്ലാം സഹിക്കുകയായിരുന്നു. അഞ്ചാമത്തെ വയസ്സിൽ ആണ് തന്റെ ഉള്ളിലെ സ്ത്രീ ഇഷ്ടങ്ങളെ കുറിച്ച് താൻ മനസ്സിലാകുന്നത്. ചേച്ചിക്ക് മേടിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ മേടിക്കാൻ ആയിരുന്നു ആദ്യം പറഞ്ഞത്. അത് എന്റെ നിഷ്കളങ്കയതയായി ആണ് അമ്മ കണ്ടത്. അമ്മയെന്ന അന്ന് എതിർത്തിരുന്നില്ല. 

അന്നും ഇന്നും എന്നോടൊപ്പമുണ്ട്. അച്ഛനും സഹോദരങ്ങളും ആണ് ഇത് അറിഞ്ഞപ്പോൾ മുതൽ എന്നെ ഒറ്റപ്പെടുത്തിയത്. അച്ഛനെന്നോട് സംസാരം പോലും ഇല്ലാതെ ആയി. മറ്റു ബന്ധുക്കളിൽ നിന്നും തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായി. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തത്. രണ്ട് രൂപ നൽകി തന്നെ ലൈംഗികമായി ഉപദ്രവിച്ച ആളുടെ വീടും സ്ഥലവും 40 ലക്ഷം രൂപ കൊടുത്തു മേടിച്ചു എന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. വനിതയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വാർഷിക പരീക്ഷയ്ക്ക് നൽകാൻ വീട്ടുകാരുടെ കൈയിൽ പണമുണ്ടായിരുന്നില്ല. അങ്ങനെയാണ് അയൽവാസിയായ ഒരാളുടെ കയ്യിൽ നിന്നും പൈസ കടം മേടിക്കാൻ പോയത്. 2 രൂപ നൽകി തന്നെ ശാരീരികമായി ഉപദ്രവിച്ച സംഭവവും രഞ്ജു രഞ്ജിമാർ തുറന്നുപറയുന്നു. എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും തനിക്ക് അറിവില്ലായിരുന്നു. 

വർഷങ്ങൾക്ക് ശേഷമാണ് താൻ അന്ന് രണ്ട് രൂപയ്ക്ക് അനുഭവിക്കേണ്ടിവന്നത് എന്താണെന്ന് തിരിച്ചറിയുന്നത്. നാട്ടിൽ ഉത്സവത്തിന് ഗാനമേള നടക്കുന്നത് എന്തെങ്കിലും പരിപാടികൾ അവതരിപ്പിക്കാൻ താനും തൻറെ കൂട്ടുകാരും അവസരം ചോദിക്കുമ്പോൾ ഏറെ ഭീകരമായ അധിക്ഷേപിക്കുന്ന നാട്ടുകാർ. മാനസികമായി തകർക്കുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിൽ പലപ്പോഴും അനാവശ്യ സംഭാഷണങ്ങളും ബലപ്രയോഗങ്ങൾ മറ്റുള്ളവരിൽ നിന്നും ഉണ്ടായിട്ടുമുണ്ട്. പുറമേ മാന്യന്മാരായ പലരുടെയും ഇത്തരത്തിലുള്ള മാനസികനില തിരിച്ചറിയുവാൻ തന്നെ വളരെ ബുദ്ധിമുട്ടാണെന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. 

Comments