മുഖത്തെ കറുത്ത പാടുകൾ പോകാനും മുഖം തിളക്കമുള്ളതാക്കാനും ഓറഞ്ച് തൊലികൊണ്ടൊരു മാജിക്ക് മരുന്ന് ഉണ്ടാക്കാം

 


മുഖസൗന്ദര്യം സംരക്ഷിക്കാത്തവരായി ആരുംതന്നെയില്ല.അത് ആണ് ആണെങ്കിലും ,പെണ്ണ് ആണെങ്കിലും ഒരുപോലെ തന്നെ അവരുടെ മുഖം നന്നായി കൊണ്ടു നടക്കാൻ ശ്രമിക്കുന്നവരാണ്. അതിന് സാധാരണയായി എല്ലാവരും ചെയ്യുന്നത് പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുക, ബ്യൂട്ടി പാർലറുകളിൽ പോവുക ഇതൊക്കെയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ ക്രീമുകൾ ഒന്നും ഉപയോഗിക്കാതെ, ബ്യൂട്ടി പാർലറുകളിലോ മറ്റും പോകാതെ തന്നെ വീട്ടിൽ കിട്ടുന്ന ചില സാധനങ്ങൾ കൊണ്ട്  മുഖസൗന്ദര്യം സംരക്ഷിക്കാനുള്ള ഒരു ഫെയ്സ്പാക്ക് ഈസിയായി ഉണ്ടാക്കാം.അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി ആവശ്യമായ സാധനം എന്ന് പറയുന്നത് ഓറഞ്ച് തൊലിയാണ്‌.ഓറഞ്ച് തൊലി വെയിലത്ത് വച്ച് നന്നായി ഉണക്കി എടുത്തശേഷം ആണ് ഇത് ഉണ്ടാക്കേണ്ടത്.ഉണക്കിയെടുത്ത ഓറഞ്ച് തൊലി ചെറുതായി കട്ട് ചെയ്തു എടുക്കുക.അതിനുശേഷം ഇത് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക. ഇനി ഇതുപയോഗിച്ച് മുഖത്ത് ഇടാനുള്ള ഒരു ഫെയ്സ്പാക്ക് ഉണ്ടാക്കാം.

പൊടിച്ചെടുത്ത ഓറഞ്ച് തൊലിയുടെ പൊടി ഒരു പ്ലേറ്റിലേക്ക് ഇടുക.അതിനുശേഷം അതിലേക്ക് ഒരൽപ്പം മഞ്ഞൾ പൊടി ചേർക്കുക.ഇനി അതിലേക്ക് ഒരു രണ്ട് സ്പൂൺ തൈര് ചേർക്കുക.ഇനി ഇത് നന്നായി ഇളക്കി മിക്സ് ചെയ്യുക.അപ്പോൾ ഒരു പേസ്റ്റ് രൂപത്തിൽ ഇത് ലഭിക്കുന്നതാണ്. ഇനി ഇത് മുഖത്തേക്ക് ഡയറക്ട് ആയി തേയ്ക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം ,പേസ്റ്റ് രൂപത്തിൽ ഉണ്ടാക്കി എടുത്ത ഈയൊരു മിശ്രിതം മുഖത്തേക്ക് നന്നായി തേച്ചു കൊടുക്കുക.ഇങ്ങനെ മുഖത്തെ എല്ലാ ഭാഗത്തും തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക. അരമണിക്കൂറിന്ശേഷം ഇത് കഴുകി കളയാവുന്നതാണ്. ഈയൊരു ഫേയ്സ്പാക്ക് കൊണ്ടുള്ള ഗുണം എന്താണെന്ന് വച്ചാൽ സാധാരണ മുഖത്ത് വരാറുള്ള കറുത്ത പാടുകളും, വെയിലത്ത് ഇറങ്ങി നടക്കുമ്പോൾ ഉണ്ടാകുന്ന ഡാർക്കനെസ്സും ഇതുപയോഗിച്ച് മാറ്റിയെടുക്കാവുന്നതാണ്.ഒരാഴ്ചയിൽ മൂന്ന് അല്ലെങ്കിൽ നാല് തവണ തുടർച്ചയായി ഇത് ചെയ്യാൻ സാധിക്കുന്നതാണ്.

ഓറഞ്ചിൽ അടങ്ങിയ വൈറ്റമിൻ സി, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ, അതുപോലെ എല്ലാ പോഷകങ്ങളും ഓറഞ്ച് തൊലിയിലും ഉള്ളതിനാൽ സ്കിന്നിന് വളരെയധികം ഗുണകരമാണ്. അതുപോലെ തന്നെ തൈരിലും ,മഞ്ഞളിലും അടങ്ങിയ ആന്റി ഓക്സിഡന്റുകളും സ്കിന്നിലെ ഡാർക്കനെസ്സ് മാറ്റാൻ ഏറെ പ്രയോജനകരമാണ്. ഇത്തരത്തിൽ വളരെ ഈസിയായി ഇത് ചെയ്യാവുന്നതാണ്.



Comments