ഇനി ശരീര വേദനയ്ക്ക് ചൂടുപിടിക്കാൻ ഒരു സോക്സും പിന്നെ ഗോതമ്പും||ഒരു മാജിക് ||

 


നമ്മുടെ ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന എടുക്കുക,അല്ലെങ്കിൽ നീര് വയ്ക്കുക എന്നിങ്ങനെ ഒക്കെ ഉണ്ടാകുമ്പോൾ സാധാരണ എല്ലാവരും ചെയ്യുന്നത് വേദനയുള്ള ഭാഗങ്ങളിൽ ചെറു ചൂടുവെള്ളത്തിൽ തുണി മുക്കി ചൂട് പിടിക്കുക എന്നതാണ്.അങ്ങനെ ചെയ്യുമ്പോൾ നല്ല ആശ്വാസം ലഭിക്കാറുമുണ്ട്.എന്നാൽ വെള്ളം ചൂടാക്കാതെയും തുണി പിഴിയാതെയും വളരെ രണ്ടേ രണ്ട് സാധനങ്ങൾ കൊണ്ട് ഈസിയായി ചൂട് പിടിക്കാൻ സാധിക്കും ശരീരത്തിലെ ഏതു ഭാഗങ്ങളിലും.അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി ഉപയോഗിക്കുന്നത് സോക്സ്,സോക്സ് ഉപയോഗിക്കുമ്പോൾ പുതിയ സോക്സ് ആയിരിക്കണം ഇതിനായി എടുക്കേണ്ടത്.രണ്ടാമതായി വേണ്ടത് ഗോതമ്പ് ആണ്. ഇനി ഇത് ഉപയോഗിച്ച് എങ്ങനെ ചൂട് പിടിക്കാം എന്ന് നോക്കാം.

  ആദ്യം ഗോതമ്പ് ഒരു പാത്രത്തിൽ എടുക്കുക.അതിനുശേഷം ഈ ഗോതമ്പ് ഈ സോക്സിനുള്ളിലേക്ക് ഇടുക.മുഴുവൻ ഗോതമ്പും ഇതിലേക്ക് ഇട്ടശേഷം ഈയൊരു സോക്സ് നന്നായി കെട്ടി ടൈറ്റ് ചെയ്യുക.അതിനുശേഷം ഇത് മൈക്രോവേവ് ഓവനിൽ വച്ച് 2 മിനിറ്റ് ചൂടാക്കുവാൻ ആയി വയ്ക്കുക.രണ്ട് മിനിറ്റിന് ശേഷം ഇത് പുറത്തേക്ക് എടുക്കുക. അതിനുശേഷം ഇത് ഉപയോഗിക്കാം.

ഇനി ഇത് ശരീരത്തിന്റെ ഏത് ഭാഗങ്ങളിലും ചൂട് പിടിക്കാൻ ഉപയോഗിക്കാവുന്നതാണ്.മുട്ട് വേദനയോ ,മറ്റോ ഒക്കെ ആണെങ്കിൽ മുട്ടിന്റെ മുകളിൽ ഇത് വച്ചശേഷം നന്നായി ചൂട് പിടിക്കുക.2 മിനിറ്റ് ചൂടാകാൻ വച്ചാൽ അഞ്ച് മുതൽ 10 മിനിറ്റോളം ഈ ചൂട് നിൽക്കുന്നതാണ്.പിന്നീട് ആവശ്യമെങ്കിൽ മാത്രം ചൂടാക്കാവുന്നതാണ്. ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്.



Comments