നിങ്ങൾക്ക് മൈഗ്രേൻ വഴിയുള്ള തലവേദന ഉണ്ടോ||ഈ രണ്ടു സാധനങ്ങൾ മതി ||വീഡിയോ കാണാം



പലരിലും സാധാരണ കണ്ടു വരാറുള്ള ഒരു അസുഖമാണ് മൈഗ്രേൻ എന്നത്.പല സ്ഥലങ്ങളിലും പല പേരുകളിൽ ആണ് ഇതറിയപ്പെടുന്നത്.ചില സ്ഥലത്ത് കൊടിഞ്ഞിഎന്ന പേരിൽ അറിയപ്പെടുന്നുണ്ട്. എന്നാൽ ഈയൊരു കൊടിഞ്ഞി അഥവാ മൈഗ്രേൻ എങ്ങനെ മാറ്റാം എന്ന് നോക്കാം.അതിനായുള്ള ഒരു വിദ്യ പരിചയപ്പെടാം.



ഇതിനായി വേണ്ടത് ഒരൽപ്പം ഗ്രാമ്പു ആണ്.അതിനുശേഷം ഈയൊരു ഗ്രാമ്പൂ ഒരു ചെറിയ ഉരലിൽ ഇട്ട് ശരിക്കും പൊടിച്ച് എടുക്കുക. ഇനി ഒരു ഗ്ലാസ് വെള്ളം എടുത്തശേഷം അതിലേക്ക് പൊടിച്ച് എടുത്ത ഗ്രാമ്പൂ പൊടി  ഇടുക.അതിനുശേഷം ഇത് നന്നായി ഇളക്കുക.ഇനി അടുത്തതായി ഒരു പാൻ എടുത്തശേഷം അതിലേക്ക് ഈ ഗ്രാമ്പൂ കലക്കിയ വെള്ളം ഒഴിക്കുക.ഇനി ഇത് നന്നായി തിളപ്പിക്കുക.ഇത് നന്നായി തിളച്ചു വറ്റി ഏകദേശം ഒരു കാൽ ഗ്ലാസോളം ആവണം.അതുവരെ നന്നായി ഇളക്കി കൊടുക്കണം.ഇങ്ങനെ തിളച്ചു വറ്റിയശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.ഇനി ഇത് ഒരു അരിപ്പ ഉപയോഗിച്ച് ഒരു ഗ്ലാസിലേക്ക് അരിച്ചെടുക്കുക.അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇത് പൂർണ്ണമായും വറ്റിയശേഷം ആണ് എടുക്കുന്നത് എന്നതിനാൽ എല്ലാ സത്തുകളും ഇതിനുള്ളിൽ അടങ്ങിയിട്ടുണ്ട്.ഇത് ഉപയോഗിക്കാൻ വളരെ ഈസിയാണ്.തലവേദന ഉള്ള ദിവസങ്ങളിൽ ഇതിലെ രണ്ട് സ്പൂൺ എടുത്ത് കുടിക്കുക. അങ്ങനെ ഒരു ദിവസം രണ്ട് നേരം ഇത് കുടിച്ചാൽ തലവേദന പമ്പ കടക്കുന്നതാണ്.

തലവേദന മാറാൻ ഉള്ള അടുത്ത വിദ്യ എന്നത് തൊട്ടാവാടിയുടെ വേര് എടുത്തശേഷം അത് നന്നായി കഴുകി എടുക്കുക. അതിനുശേഷം ഇത് ചെറുതായി കട്ട് ചെയ്തു എടുക്കുക.എന്നിട്ട് ഒരു ചെറിയ ഉരലിൽ ഇത് ഇടുക.ഇതോടൊപ്പം തന്നെ കുറച്ചു തൊട്ടാവാടിയുടെ ഇല കൂടി ഇടുക. അതിനുശേഷം ഇത് നന്നായി അരയ്ക്കുക.ഒരൽപ്പം വെള്ളം ഇതിലേക്ക് ഒഴിയ്ക്കുക.ഇത് തയ്യാറായ ശേഷം ഈയൊരു പേസ്റ്റ് തലവേദന ഉള്ള സമയത്ത് പുരട്ടി നൽകുക. അരമണിക്കൂർ ഇതേപോലെ തന്നെ സൂക്ഷിക്കുക.അതിനുശേഷം കഴുകി കളയാവുന്നതാണ്.ഇങ്ങനെ ചെയ്താൽ തലവേദനയ്ക്ക് വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.ഇത്തരത്തിൽ വളരെ സിംപിൾ ആയി തന്നെ തലവേദനയുടെ അസ്വസ്ഥതകൾ മാറ്റാവുന്നതാണ്.




Comments