കാറ്റ് അടിച്ച് യുവതി ഗർഭിണിയായി?? യുവതിയുടെ പറയുന്നത് കേട്ടോ??വീഡിയോ കാണാം.

 


ഇന്തോനേഷ്യക്കാരിയായ യുവതി കാറ്റടിച്ച സമയം ഗർഭിണിയായി എന്നും ,ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പ്രസവിച്ചു എന്ന് വിചിത്രമായ ഒരു വാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവതി. ഇന്തോനേഷ്യയിലെ സിബി സൈല എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ലോകമാധ്യമങ്ങൾ ഈ വിചിത്രമായ കാര്യം പ്രധാന തലക്കെട്ടുകളായി പ്രചരിപ്പിച്ചതോടെ പിന്നീട് ഇത് വൈറലാവുകയായിരുന്നു.



യുവതി ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ.താൻ തന്റെ വീടിനുള്ളിലെ സ്വീകരണമുറിയിൽ ഇരിക്കുക ആയിരുന്നു. അപ്പോഴാണ് ശക്തമായ ഒരു കാറ്റടിച്ചത്.അത് തന്നെ കടന്നു പോയി ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോൾ തന്റെ വയറ്റിൽ അസഹ്യമായ വേദന വരികയും ഉടൻ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചെന്നു അവിടെ വച്ച് പ്രസവിക്കുകയും ആയിരുന്നു എന്നാണ് യുവതി പറയുന്നത്.

ഈ വിചിത്രമായ പ്രസവത്തിന്റെ കഥ വളരെ പെട്ടെന്നാണ് പുറത്ത് പ്രചരിച്ചത്.പിന്നീട് ഈ കഥ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറൽ ആവുകയും ചെയ്തു.ഇതിനുശേഷം സിബിയുടെ വീട്ടിലേക്ക് നാട്ടുകാർ വന്നു തുടങ്ങി.വാർത്ത അറിഞ്ഞു ആരോഗ്യ പ്രവർത്തകരും യുവതിയുടെ വീട്ടിൽ എത്തിയിരുന്നു.യുവതിയെ സന്ദർശിച്ച ആരോഗ്യപ്രവർത്തകർ,അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നും,എന്നാൽ യുവതി പറഞ്ഞ കാര്യം തള്ളിക്കളയുന്നതായും എന്നും പറഞ്ഞു.

പ്രസവത്തിന് പോകുന്നതിന് മുൻപ് വരെ സ്ത്രീകൾ തങ്ങൾ ഗർഭിണിയാണെന്ന കാര്യം തിരിച്ചറിയാൻ കഴിയാത്ത critical pregnancy ആണ് സിബിയുടേത് എന്നാണ് കമ്മ്യൂണിറ്റി ക്ലീനിക്കൽ തലവൻ പറയുന്നത്. ഇത്തരം അബദ്ധവും ,അസംബദ്ധവുമായ വാർത്തകൾ പ്രചരിക്കരുത് എന്നും ഇവർ പറഞ്ഞു. ഈ വിഷയത്തിൽ ഇപ്പോൾ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Comments