നിങ്ങൾക്ക് മൂട്ടകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയോ? എങ്കിൽ ഇതാ ഒരു ഉഗ്രൻ മാർഗം||

 


ഇന്ന് നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതലായി കിടപ്പറയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു ജീവിയാണ് മൂട്ട എന്ന് പറയുന്നത്.ഈ മൂട്ടയെ തുരത്താൻ പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുകയും മറ്റു ഒക്കെ ചെയ്യാറുണ്ട്. എന്നാൽ ഈ കെമിക്കൽസ് അടിച്ചശേഷം കുറേയേറെ മൂട്ട പോകുകയും ചെയ്യും,എന്നാൽ ഈയൊരു കെമിക്കലിന്റെ റിയാക്ഷൻസ് മൂലം കിടന്നുറങ്ങാൻ മേലാത്ത അവസ്ഥ വരികയും, കുട്ടികളിൽ ശ്വാസതടസ്സം,ആസ്തമ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.എന്നാൽ ഇതൊന്നും കൂടാതെ തന്നെ വളരെ സിംപിൾ ആയി മൂട്ടയെ ഇല്ലാതാക്കാൻ സാധിക്കും.അതെങ്ങനെ ആണെന്ന് നോക്കാം.


 

ഇതിനായി ആദ്യം വേണ്ടത് ഒരു സ്പ്രേ ബോട്ടിൽ ആണ്.ഒരു ഒഴിഞ്ഞ ബോട്ടിൽ എടുക്കുക. അതിനുശേഷം അതിലേക്ക് പകുതിയോളം ഭാഗം വെള്ളം ഒഴിക്കുക. ഇനി അടുത്തതായി വേണ്ടത് വാഷിംഗ് പൗഡർ ആണ്. വാഷിംഗ് പൗഡർ ഏത് കമ്പനിയുടെ ആയാലും പ്രശ്നമല്ല. ഒരൽപ്പം വാഷിംഗ് പൗഡർ എടുത്ത് ഈയൊരു ബോട്ടിലിനുള്ളിലേക്ക് ഇടുക.ഏകദേശം നാല് സ്പൂണോളം ഇതിലേയ്ക്ക് ഇടുക.

അടുത്ത ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ബേക്കിംഗ് സോഡ ആണ്. ബേക്കിംഗ് സോഡ ഏകദേശം രണ്ട് സ്പൂൺ ബോട്ടിലിനുള്ളിലേക്ക് ഇടുക.ഏറ്റവും അവസാനമായി ചേർക്കുന്ന ഇൻക്രീഡിയന്റ് എന്ന് പറയുന്നത് നാം സാധാരണ ഉപയോഗിക്കുന്ന ഡെറ്റോൾ ആണ്. ഡെറ്റോൾ ഒരു മൂന്ന് സ്പൂണോളം ഇതിലേക്ക് ചേർത്ത് നൽകുക.അതിനുശേഷം ഇത് നന്നായി ഇളക്കി മിക്സ് ചെയ്യുക.

ബോട്ടിൽ ശരിക്കും മുറുക്കി അടച്ചശേഷം നന്നായി കുലുക്കുക.അടിഞ്ഞു കൂടിയിരിക്കുന്ന വാഷിംഗ് പൗഡർ നന്നായി മിക്സ് ആകണം. നന്നായി മിക്സ് ആയശേഷം ഇത് അഞ്ച് മിനിറ്റ് സൂക്ഷിക്കുക.അതിനുശേഷം ഇത് ഉഫയോഗിക്കാവുന്നതാണ്.എവിടെ ഒക്കെയാണോ മൂട്ട ഉള്ളത് അവിടെ ഒക്കെ തന്നെ ഈയൊരു  മിശ്രിതം സ്പ്രേ ചെയ്തു നൽകാവുന്നതാണ്.ഇങ്ങനെ സ്പ്രേ ചെയ്തു നൽകുമ്പോൾ മൂട്ടയെ തുരത്താൻ സാധിക്കുന്നതാണ്.


Comments