Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഇന്ന് മുതിർന്നവരിലും ,കുട്ടികളിലും ഉണ്ടാവുന്ന ഒരസുഖം ആണ് ചുമ എന്ന് പറയുന്നത്. ചുമ പലതരത്തിൽ ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രയാസം ഉണ്ടാക്കുന്ന ഒന്നാണ് കുത്തിയുള്ള ചുമ അതായത് DRY COUGH എന്ന് പറയുന്നത്. ഈ കുത്തിയുള്ള ചുമ വന്നാൽ വളരെ ബുദ്ധിമുട്ട് ആണ് അത് ഉണ്ടാക്കുന്നത്.അതിനാൽ തന്നെ ആദ്യം പലരും ഇംഗ്ലീഷ് മരുന്നുകളെ ആണ് ഇതിനു പരിഹാരമായി ആശ്രയിക്കുന്നത്.എന്നാൽ വീട്ടിൽ കിട്ടുന്ന ചില സാധനങ്ങൾ കൊണ്ട് തന്നെ ഈസിയായി ആയുർവേദ രീതിയിൽ ചുമ മാറ്റിയെടുക്കാൻ സാധിക്കും.അത് എങ്ങനെ എന്ന് നോക്കാം.
ഇതിനായി ആദ്യം ഒരൽപ്പം പച്ചമഞ്ഞൾ തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കി എടുക്കുക.അതിനുശേഷം ഇത് നന്നായി ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ഇടിച്ചു ചതച്ച് എടുക്കുക. ഇതിന്റെ നീര് ശരിക്കും ലഭിക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. വെള്ളം ഒന്നും ഒഴിക്കാൻ പാടില്ല. ഇത് ചെയ്യാൻ പച്ചമഞ്ഞൾ തന്നെ ഉപയോഗിക്കുക.മാർക്കറ്റിൽ ലഭിക്കുന്ന മഞ്ഞൾ പൊടി ഉപയോഗിക്കാൻ പാടില്ല.കാരണം ആ മഞ്ഞൾ പൊടി പലപ്പോഴും മായം കലർന്നതാണ്. ഇനി ഇത് നന്നായി അരച്ചെടുത്തശേഷം ഒരു അരിപ്പയിലേക്ക് ഇടുക.അതിനുശേഷം ഇതിന്റെ നീര് ഒരു ചെറിയ ഗ്ലാസിലേക്ക് അരിച്ചെടുക്കുക.
ഇനി ഈ മഞ്ഞളിന്റെ നീര് എടുത്ത് വച്ച ഗ്ലാസിലേക്ക് ഒരൽപ്പം തേൻ ഒഴിക്കുക.ഇനി ഇത് നന്നായി ഇളക്കുക.ഇനി ഇത് ധൈര്യമായി കുടിയ്ക്കാവുന്നതാണ്.ഒരു ദിവസം രണ്ട് നേരം വരെ ഇത് കുടിയ്ക്കാവുന്നതാണ്.ഇത് കുടിച്ചാൽ നൂറ് ശതമാനം കുത്തിയുള്ള ചുമ മാറിക്കിട്ടുന്നതാണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.ഇനി ഇത് ഉപയോഗിക്കുമ്പോൾ ഗർഭിണികളായ സ്ത്രീകൾ ഒരു കാരണവശാലും ഇത് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെ ആവശ്യമുള്ള സമയത്ത് മാത്രം ഈയൊരു മിശ്രിതം ഉണ്ടാക്കി വച്ചാൽ മതിയാകും. കാരണം ഫ്രഷായി തന്നെ ഇത് ഉപയോഗിക്കണം എന്നതിനാലാണ്.
ഇനി ദീർഘകാലം ഇത് ഉണ്ടാക്കി സൂക്ഷിച്ചു വയ്ക്കണം എന്നുണ്ടെങ്കിൽ ഈയൊരു പച്ചമഞ്ഞൾ ചെറുതായി കഷണങ്ങൾ ആക്കിയശേഷം വെയിലത്ത് വച്ച് ഉണക്കി എടുക്കുക. വെയിലത്ത് വച്ച് ഉണക്കിയെടുത്ത ശേഷം ഇത് ഒരു ടിന്നിൽ ഇട്ട് ദീർഘകാലം സൂക്ഷിക്കാവുന്നതാണ്.ചുമ വരുന്ന സമയത്ത് ഇത്തരത്തിൽ ഒന്നോ രണ്ടോ കഷണങ്ങൾ എടുത്ത് ചവച്ച് നീര് ഇറക്കുക.അങ്ങനെ ഒരു ദിവസം രണ്ടോ മൂന്നോ തവണ ചെയ്തു കഴിഞ്ഞാൽ നൂറുശതമാനം ചുമ മാറിക്കിട്ടുന്നതാണ്. ഇത് കൊണ്ട് യാതൊരു സൈഡ് എഫ്ക്ടുകളും ഉണ്ടാവുകയും ഇല്ല.
Comments
Post a Comment