FLY TRAP||നിങ്ങൾക്ക് ഈച്ചയുടെ ശല്യം ഉണ്ടോ?ഇനി അവയെ ഒഴിവാക്കാം ഇതുകൊണ്ട്.

 


ഇന്ന് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന ജീവിയാണ് ഈച്ച എന്ന് പറയുന്നത്.ഈ ഈച്ചയെ പലതരത്തിൽ ഒഴിവാക്കാൻ ശ്രമിച്ചാലും പലപ്പോഴും നടക്കാറില്ല.എന്നാൽ ഈ ഈച്ചയെ കെണിയിൽ പെടുത്താൻ ഉള്ള രണ്ട് മാർഗങ്ങൾ പരിചയപ്പെടാം.ഒന്ന് വീടിനകത്ത് ,കടകളിലും വരുന്ന ഈച്ചയെ ട്രാപ്പ് ചെയ്യാനുള്ള ഒരു മാർഗ്ഗവും,അതുപോലെ വീടിന്റെ പുറത്ത് വച്ചിരിക്കുന്ന ഒരു ട്രാപ്പും.ഇനി ഇത് എങ്ങനെ ആണെന്ന് നോക്കാം.



ഇതിനായി ആദ്യം വേണ്ടത് ഒരു സാധാരണ പ്ലാസ്റ്റിക് കുപ്പി ആണ്.അതിനുശേഷം ഈ പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പിന്റെ ഭാഗം കട്ട് ചെയ്തു എടുക്കുക.ഇനി അതുപോലെ തന്നെ ഒരു രണ്ട് ലിറ്ററിന്റെ ഒരു കുപ്പി എടുക്കുക.ഇനി ഈ കുപ്പിയിൽ ഒരു ചെറിയ ഹോൾ ക്യാപ്പ് വെക്കാൻ വേണ്ടി ഇടുക.ഇങ്ങനെ ഹോൾ ഇട്ടശേഷം ക്യാപ്പ് അതിലേക്ക് വയ്ക്കുക. ഇനി ഈച്ചയെ ട്രാപ്പിൽ പെടുത്താൻ ആയി ഒരു പഴം ആണ് എടുക്കേണ്ടത്. ഇനി പഴം അല്ലെങ്കിൽ പഴത്തിന് പകരം നല്ല മണമുള്ള ഏത് ഫ്രൂട്ട്സും ഉപയോഗിക്കാവുന്നതാണ്.ഇനി ഒരു പഴത്തിന്റെ  പകുതി എടുത്തശേഷം പഴം നന്നായി ഒന്ന് അമർത്തി എടുക്കുക.നന്നായി ഉടച്ച് വേണം എടുക്കാൻ.അതിനുശേഷം ഈയൊരു പഴം കുപ്പിയേക്ക് ആക്കുക.അതിനുശേഷം ഇതിലേയ്ക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക.അതിനുശേഷം ബോട്ടിൽ അടപ്പ് ഉപയോഗിച്ച് അടയ്ക്കുക.ഇങ്ങനെ ചെയ്ത് ഈച്ച ഹോളിന്റെ ഉള്ളിലൂടെ കയറികഴിഞ്ഞാൽ ഒരു കാരണവശാലും പിന്നീട് ഈച്ചയ്ക്ക് ഇതിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വരാൻ സാധിക്കുന്നതല്ല.

ഈയൊരു ട്രാപ്പ് ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസം വീടിന്റെ അകത്തു സൂക്ഷിക്കാവുന്നതാണ്.ഇത് സാധാരണ കിച്ചണിൽ വയ്ക്കുന്നതാണ് നല്ലത്.കാരണം കിച്ചണിൽ ഒക്കെ ഈച്ച ശല്യം കൂടുതൽ ആയി ഉണ്ടാവുമ്പോൾ ഇത് വയ്ക്കുക വഴി അത് മാറിക്കിട്ടും.ഇനി അതല്ല മറ്റു സ്ഥലങ്ങളിൽ ആണെങ്കിൽ അവിടെയും വയ്ക്കാവുന്നതാണ്.

ഇനി അടുത്തത് ഔട്ട്‌ സൈഡിൽ ഈച്ചയെ ട്രാപ്പ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി നേരത്തെ കാണിച്ച മാതൃകയിലെ പോലുള്ള ബോട്ടിൽ തന്നെയാണ് വേണ്ടത്.അങ്ങനെ ഒരു ബോട്ടിൽ എടുക്കുക. അതിനുശേഷം ഒരൽപ്പം ബീഫ് ഇറച്ചി ചതച്ച് എടുത്തത് എടുക്കുക.ബീഫ് ഇറച്ചിക്ക് പകരം കോഴിയുടെ കുടലോ ,ഇറച്ചിയോ എന്ത് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. എല്ലാം പച്ച ആയിരിക്കണം എന്ന് മാത്രമേ ഉള്ളൂ. ഈച്ചയെ ആകർഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് ഇതിലൂടെ നോക്കുന്നത്.ഇനി ഈയൊരു ഇറച്ചി ബോട്ടിലിലേക്ക് ഇടുക.അതിനുശേഷം ഇതിന്റെ അകത്തേക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക.ഇങ്ങനെ വെള്ളം ഒഴിച്ച് നൽകിയ ശേഷം കുപ്പി ക്യാപ് ഉപയോഗിച്ച് അടയ്ക്കുക.

ഇനി ഇത് ഔട്ട് സൈഡിൽ ഈച്ച ഉള്ളിടത്തൊക്കെ വയ്ക്കാവുന്നതാണ്. അതല്ലെങ്കിൽ കുപ്പി എടുത്തശേഷം ഒരു നൂല് ഉപയോഗിച്ച് അടപ്പിന്റെ ഭാഗം കെട്ടിയശേഷം ഇച്ചയധികം ഉള്ള ഒരിടത്ത് തൂക്കി ഇടുക.ഒരു രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ ഇതിനകത്ത് നിറച്ച് ഈച്ച വരുന്നതാണ്. പച്ച മാംസങ്ങളും,ഇറച്ചിയും ,മീനും ഒക്കെയാണ് ഈച്ചയെ കൂടുതലായി ആകർഷിക്കുന്നത്. ഇതോടൊപ്പം തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്.


Comments