നിങ്ങൾക്ക് വീട്ടിൽ HAND WASH ഉണ്ടാക്കാം ഈസിയായി||കണ്ടുനോക്കു ആ മാജിക്ക്||വീഡിയോ കാണാം

 


പണ്ടൊക്കെ നമ്മൾ ആഹാരം കഴിച്ചശേഷം കൈ കഴുകാൻ ഉപയോഗിച്ച് ഇരുന്നത് സോപ്പ് ആയിരുന്നു. എന്നാൽ കാലം ഇന്ന് മാറിയപ്പോൾ സോപ്പിന് പകരം എല്ലാവരും ഉപയോഗിക്കുന്നത് ഹാൻഡ് വാഷുകൾ ആണ്.പലതരം ഹാൻഡ് വാഷുകൾ ഇന്ന് നിലവിൽ ഉണ്ട്.എന്നാൽ ഇവയ്ക്ക് ഒക്കെ തന്നെ വളരെയധികം വിലയാണ് സോപ്പിനേക്കാൾ.എന്നാൽ വിപണിയിൽ ലഭ്യമായതിനേക്കാൾ വളരെയധികം നല്ല ഗുണമേന്മയുള്ള ഹാൻഡ് വാഷുകൾ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.ഇത് എങ്ങനെയാണ് എന്ന് നോക്കാം.



ഇതിനായി നമ്മൾ ഉപയോഗിക്കുന്ന സാധനം എന്ന് പറയുന്നത് സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഗ്ലിസറിൻ ആണ്.ഇത് ഏത് ഷോപ്പിലും ലഭ്യമാണ്.അതുപോലെ കുളിക്കാൻ ഉപയോഗിക്കുന്ന സാധാരണ സോപ്പ് എന്നിവയാണ്‌.നമ്മൾ ഉപയോഗിക്കുന്ന സോപ്പിന്റെ ഗുണമേന്മ അനുസരിച്ചാണ് ഇതിന്റെ മണവും.ഇനി ഇത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം സോപ്പ് എടുത്തശേഷം അത് നന്നായി ഗ്രൈൻഡ് ചെയ്തു എടുക്കുക.ഗ്രൈൻഡ് ചെയ്യുന്നതിന് പകരം ചെറുതായി കത്തി ഉപയോഗിച്ച് അരിഞ്ഞ് എടുത്താലും മതിയാകും. ഇങ്ങനെ അരിഞ്ഞ് എടുത്തശേഷം ഒരു  പാത്രമെടുത്ത് അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക.125 ഗ്രാം സോപ്പ് ആണെങ്കിൽ ഒരു ലിറ്റർ വെള്ളം ആണ് വേണ്ടത്.ഇനി ഇത് നന്നായി തിളയ്ക്കാൻ അനുവദിയ്ക്കുക.ഇങ്ങനെ തിളയ്ക്കുമ്പോൾ ഗ്രൈൻഡ് ചെയ്തു വച്ച സോപ്പ് അതിലേക്ക് ഇട്ടു കൊടുക്കുക.അതിനുശേഷം സോപ്പ് നന്നായി അലിയുന്നവരെ വെയ്റ്റ് ചെയ്യുക.അതിനുശേഷം ഇതിലേക്ക് ഒരു രണ്ട് സ്പൂൺ ഗ്ലിസറിൻ ഒഴിച്ച് നൽകുക.ഇനി ഇത് ശരിക്കും ഇളക്കുക.അതോടൊപ്പം തന്നെ ഇതിലേക്ക് ഒരൽപ്പം പച്ച നിറത്തിലുള്ള ഫുഡ് കളർ ചേർക്കുക.ഇനി അതല്ലെങ്കിൽ ഉപയോഗിക്കുന്ന സോപ്പിന്റെ നിറത്തിലുള്ള ഫുഡ് കളർ ചേർക്കാവുന്നതാണ്.എന്നാൽ ഇത് ചേർത്ത് ഇല്ലെങ്കിലും പ്രശ്നമില്ലാ.

ഇനി ഇത് അടുപ്പിൽ നിന്നും എടുത്തശേഷം അൽപ്പം തണുക്കാൻ അനുവദിക്കുക. അതിനുശേഷം ഒരു പാത്രം ഉപയോഗിച്ച് ഇത് അടച്ചു വയ്ക്കുക. ഇനി ഏകദേശം 24 മണിക്കൂർ ഇത് ഇങ്ങനെ തന്നെ സൂക്ഷിക്കുക.24 മണിക്കൂർ ന് ശേഷം ഇത് എടുക്കാവുന്നതാണ്.ഇങ്ങനെ ചെയ്തു കഴിയുമ്പോൾ നല്ല കട്ടിയായി ഇത് ലഭിക്കുന്നതാണ്.ഇനി ഈയൊരു ഹാൻഡ് വാഷ്  ഉപയോഗിക്കാവുന്നതാണ്.ഇത് വളരെ നല്ല ഈസിയായി ഉണ്ടാക്കാൻ സാധിക്കുന്ന ഹാൻഡ് വാഷ് ആണ്.


  



Comments