Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ചത്താലും ചമഞ്ഞ് കിടക്കണമെന്നാണ് പണ്ട് കാലത്ത് കാരണവന്മാർ പറഞ്ഞിരുന്നത്.ആ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ നിശ്ചയിക്കുന്ന ഏറ്റവും സുപ്രധാന ഘടകങ്ങളിലൊന്നാണ് ആളുടെ വസ്ത്രധാരണം എന്ന് പറയുന്നത്.ഓരോരുത്തർക്കും അവർക്ക് കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കുന്നത് നല്ലതാണ്.പക്ഷേ അത് വൃത്തിയായി സൂക്ഷിക്കുകയും വേണം.ഇത്തരത്തിൽ വസ്ത്രങ്ങൾ നല്ല വൃത്തിയായി ഇരിക്കാൻ നാം സാധാരണ തേപ്പു പെട്ടിയാണ് ഉപയോഗിക്കുന്നത്. മിക്ക വീടുകളിലും ഇപ്പോൾ കറണ്ട് തേപ്പു പെട്ടികൾ ആണ് ഉള്ളത്.ഈ തേപ്പുപെട്ടികൾ സൂക്ഷിക്കുക എന്നത് ഏറ്റവും പ്രധാനമാണ്.
എന്നാൽ അയൺ ബോക്സിൽ സാധാരണ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചില വസ്ത്രങ്ങൾ തേയ്ക്കുമ്പോൾ അയൺബോക്സിന്റെ തേക്കുന്ന ഭാഗത്ത് പല തരത്തിലുള്ള കറകൾ പറ്റി പിടിക്കുന്നത്.കറുത്ത നിറത്തിലുള്ള കറകൾ, ഒട്ടിപിടിച്ച് ഇരിക്കുന്ന കറകൾ എന്നിങ്ങനെ പല തരത്തിലുള്ള കറകളും പറ്റിപിടിച്ച് ഇരിക്കാറുണ്ട്.ഈ കറകൾ കളയാൻ പല കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട് എങ്കിലും വീണ്ടും വീണ്ടും ഈ കറകൾ പടരുന്ന സാഹചര്യം ആണ് ഉള്ളത്.എന്നാൽ ഈയൊരു കറ ഈസിയായി വളരെ എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്നതാണ്.അതിനായി ഉള്ള ഒരു മാർഗം പരിചയപ്പെടാം.
ഈയൊരു കറ കളയുവാൻ വളരെ ഈസിയായ ഒരു മാർഗ്ഗമാണ് ഉപയോഗിക്കുന്നത്.സാധാരണ പനിയൊക്കെ വരുമ്പോൾ പനി മാറുവാൻ ആയി എല്ലാവരും സാധാരണ ഉപയോഗിക്കുന്ന ഒരു ടാബലറ്റാണ് പാരാസെറ്റാമോൾ.ഈയൊരു പാരാസെറ്റാമോൾ കൊണ്ട് തേപ്പു പെട്ടിയിലെ കറകൾ ഈസിയായി കളയാവുന്നതാണ്.ഇത് എങ്ങനെ എന്ന് നോക്കാം.
ആദ്യം തന്നെ തേപ്പു പെട്ടി കറണ്ട് കണക്ഷനിൽ കുത്തി വച്ച് ഓണാക്കുക.അതേസമയം തന്നെ തേപ്പു പെട്ടിയിൽ നിന്നും കറണ്ട് അടിക്കില്ലായെന്ന് ഉറപ്പു വരുത്തേണ്ടതാണ്. കാരണം ചില തേപ്പു പെട്ടികൾ വയർ കണക്ഷൻ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കരണ്ട് അടിക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഉള്ള തേപ്പു പെട്ടി ഒരു കാരണവശാലും ഇതിനായി ഉപയോഗിക്കാൻ പാടില്ല.ഇനി തേപ്പു പെട്ടി ചൂടായശേഷം ഒരു പാരാസെറ്റാമോൾ ടാബലറ്റ് എടുത്ത് കറകളയേണ്ട ഭാഗത്ത് സാവധാനം ഉരച്ചു നൽകുക.ഇങ്ങനെ ചെയ്യുമ്പോൾ തേപ്പുപെട്ടിയിലെ കറ ഇളകുന്നത് കാണാൻ സാധിക്കുന്നതാണ്.ഇങ്ങനെ ചെയ്തശേഷം സാധാരണ ഒരു കോട്ടൺ തുണി എടുക്കുക.ഇതിൽ ഒരു കാരണവശാലും വെള്ളം പറ്റാൻ പാടില്ല.സാധാരണ ഡ്രൈ ആയുള്ള തുണി വേണം ഉപയോഗിക്കുവാൻ.
ഈയൊരു തുണി ഉപയോഗിച്ച് പാരാസെറ്റാമോൾ വച്ച് കറ ഉരച്ചു കളഞ്ഞഭാഗം തുടയ്ക്കുക. ഇത്തരത്തിൽ തേപ്പുപെട്ടിയിലെ കറ മുഴുവനും പോകുന്ന വരെ ഈയൊരു പ്രക്രിയ തുടരുക.ഈയൊരു പ്രക്രിയ ചെയ്യുമ്പോൾ കൈ പൊള്ളാതെ സൂക്ഷിക്കേണ്ടതാണ്. ചെറിയ ചൂടിൽ ഈയൊരു പ്രക്രിയ ചെയ്താൽ മതിയാകും.ഇത്തരത്തിൽ വളരെ ഈസിയായി തന്നെ തേപ്പു പെട്ടിയിലെ കറ കളയാവുന്നതാണ്.
Comments
Post a Comment