OVEN ഇല്ലാതെ ഈസിയായി പിസ ഉണ്ടാക്കാം||നിങ്ങൾക്ക് ഇത് ഈസിയായി വീട്ടിൽ ഉണ്ടാക്കാം



 ഇത് ഫാസ്റ്റ് ഫുഡ്ഡുകളുടെ കാലമാണ്. അതിനാൽ തന്നെ പല തരത്തിലുള്ള ഫാസ്റ്റ് ഫുഡ്ഡുകളും ഇന്ന് വിപണിയിൽ കിട്ടും.എന്നാൽ ഇന്ന് ഏവരും ഇഷ്ടപ്പെടുന്ന ഒരു ഫുഡ് ആണ് പിസ എന്ന് പറയുന്നത്.പിസ മേക്ക് ചെയ്യുന്നത് ആണ് അതിന്റെ ഇംപോർട്ടന്റ് ആയ ഘടകം.ഇത് മേക്ക് ചെയ്യുന്നതിനായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഓവൻ എന്ന് പറയുന്നത്.എന്നാൽ ഓവൻ ഇല്ലാതെ പിസ്സാ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.അതായത് ഒരു സാധാരണ ഫ്രൈയിംഗ് പാനിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്.ഇനി ഇത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി ആദ്യം ഒരൽപ്പം ഈസ്റ്റ് എടുക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ ഈസ്റ്റ് ഒരു പാത്രത്തിലേക്ക് ഇടുക.ഇനി ഇതിലേയ്ക്ക് ഒരൽപ്പം വെള്ളം ഒഴിയ്ക്കുക.അതിനുശേഷം നന്നായി ഇളക്കി നൽകുക.ഇനി ഈ ഈസ്റ്റ് ഒരു പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് നേരത്തേക്ക് മാറ്റി വയ്ക്കുക.അടുത്തതായി സാധാരണ മൈദ ഒരൽപ്പം ഒരു പാത്രത്തിലേക്ക് എടുക്കുക. അതിനുശേഷം അതിലേക്ക് ഒരൽപ്പം ഉപ്പ് ചേർത്ത് നൽകുക.ഇനി ഒരൽപ്പം ഒലിവ് ഓയിൽ എടുത്തശേഷം (ഒലിവ് ഓയിൽ ഇല്ലെങ്കിൽ സൺഫ്ലളവർ ഓയിൽ ആയാലും മതിയാകും)ഇതിലേക്ക് ഒഴിക്കുക.അതോടൊപ്പം തന്നെ നേരത്തെ തയ്യാറാക്കി വച്ച ഈസ്റ്റ് വെള്ളം ഇതിലേയ്ക്ക് ഒഴിയ്ക്കുക.ഇനി ഇത് നന്നായി മിക്സ് ചെയ്ത് ഒരു ബൗൾ രൂപത്തിൽ ആക്കുക.അതിനുശേഷം ഇത് ഒട്ടും എയർ കേറാത്ത രീതിയിൽ രണ്ട് മണിക്കൂർ നന്നായി ഇങ്ങനെ തന്നെ അടച്ചു സൂക്ഷിക്കുക.

ഇനി അടുത്തതായി ഒരൽപ്പം പച്ച നിറത്തിലുള്ള ക്യാപ്സിക്കം, മഞ്ഞ നിറത്തിലുള്ള ക്യാപ്സിക്കം, സവാള എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.ഇനി ചിക്കൻ എടുത്ത് വളരെ ചെറിയ പീസുകൾ ആക്കി അരിഞ്ഞു വയ്ക്കുക.ഇനി ഇതിലേയ്ക്ക്  ഒരൽപ്പം മുളക് പൊടി, ഒരൽപ്പം ഉപ്പ്,കുരുമുളക് പൊടി, മസാലപൊടി എന്നിവ ഇട്ടശേഷം നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ഒരു പാനിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തു എടുക്കുക.

ഇനി അടുത്തതായി നേരത്തെ തയ്യാറാക്കിയ മാവ് എടുത്തശേഷം ഒരൽപ്പം പൊടി ഈ മാവിന്റെ ബോൾ പരത്തുന്ന ടേബിളിലേക്ക് വിതറുക.അതിനുശേഷം ഇത് നന്നായി പരത്തുക. ഇങ്ങനെ പരത്തി എടുത്തശേഷം ഇത് ഒരു പാനിലേക്ക് ഇടുക.അതിനുശേഷം ഇത് നന്നായി വേവുന്നതിനായി ഒരു പത്ത് മിനിറ്റ് വെയ്റ്റ് ചെയ്യുക.ഇനി ഇങ്ങനെ വേവായ ശേഷം അടുത്തതായി ടൊമാറ്റോ കച്ചപ്(ഏത് കമ്പനി ആയാലും പ്രശ്നമില്ല) എടുത്ത് ഇതിന്റെ പുറത്തേക്ക് നന്നായി സ്പ്രെഡ് ചെയ്യുക.ഇങ്ങനെ സ്പ്രെഡ് ചെയ്തശേഷം ഇതിലേയ്ക്ക് നേരത്തെ അരിഞ്ഞു വച്ച സാധനങ്ങൾ ഇതിലേയ്ക്ക് ഇടുക. അതിനുശേഷം അതിന്റെ മുകളിൽ ചിക്കൻ ഫ്രൈ ചെയ്തു വച്ചത് ഇട്ടു നൽകുക. ഇനി ഇതിലേക്ക് ചീസ് ഇട്ടു നൽകുക.ചീസ് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ഇങ്ങനെ എല്ലാം ആഡ് ചെയ്തശേഷം ഇത് ഒരു മൂടി ഉപയോഗിച്ച് അടയ്ക്കുക.അതിനുശേഷം പാനിന്റെ ഹീറ്റ് നന്നായി കൂട്ടി കൊടുക്കുക.ഇനി ഒരു 5 മുതൽ 10 മിനിറ്റ് വരെ വെയ്റ്റ് ചെയ്യാവുന്നതാണ്.അതിനുശേഷം മൂടി തുറന്നാൽ ചീസ് ഒക്കെ നന്നായി മെൽറ്റ് ആയതായി കാണാവുന്നതാണ്.ഇത് ഏകദേശം രണ്ടോ മൂന്നോ മിനിറ്റ് കൂടി ഇങ്ങനെ തന്നെ വയ്ക്കുക.ഇനി ഇത് തുറന്നുകഴിഞ്ഞാൽ പിസ റെഡിയായി ലഭിക്കുന്നതാണ്.അതിനുശേഷം ഇത് നല്ല ഷെയ്പ്പിൽ കട്ട് ചെയ്തശേഷം കഴിക്കാവുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി തന്നെ പിസ ഉണ്ടാക്കാവുന്നതാണ്.


Comments