ഇനി ഈ PACKET കൾ (SILICA GEL) കളയരുത്.ഈ PACKET കൊണ്ട് നിങ്ങൾക്കുള്ള 6 ഉപയോഗം കാണാം

 


നാം കടകളിൽ നിന്നും വാങ്ങുന്ന പല സാധനങ്ങളിൽ നിന്നും അതായത് പുതിയ ഷൂ, സൂക്കേഴ്സ് എന്നിവ ഒക്കെ വാങ്ങുമ്പോൾ അതിന്റെ കൂടെ ലഭിക്കുന്ന ഒന്നാണ് സിലിക്കാ ജെൽ.ഈ സിലിക്കാ ജെല്ലിന്റെ ചില ഗുണങ്ങൾ പരിചയപ്പെടാം.

ആദ്യം സിലിക്കാ ജെൽ കവർ പൊട്ടിച്ചു എടുക്കുക.ഇത് കാണുമ്പോൾ ഒരു ചെറിയ മുത്ത് പോലെ തോന്നും.ഇനി വെള്ളത്തിൽ വീണ ഒരു മൊബൈൽ ഫോൺ എടുത്തു എത്രയും വേഗം തുടച്ച് എടുക്കുക.ബാറ്ററി ഉരിയെടുക്കാൻ പറ്റുന്ന മൊബൈൽ ആണെങ്കിൽ മൊബൈൽ ആണെങ്കിൽ ബാറ്ററി ഉരിയെടുക്കുക. അതിനുശേഷം ഇത് ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് ഇടുക.ഇനി മൂന്നോ നാലോ സിലിക്കാ ജെൽ കവറുകൾ ഈ പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് ഇടുക.ഇനി ഇത് ശരിക്കും നന്നായി അടയ്ക്കുക.അതിനുശേഷം ഒരു 24 മണിക്കൂർ സേയ്ഫ് ആയി ഒരിടത്ത് കൊണ്ടു പോയി വയ്ക്കുക.ഇനി പിറ്റേന്ന് ഇത് എടുത്ത് ഓണാക്കി ഉപയോഗിക്കാം.



അടുത്തതായി സ്ഥിരമായി ഷൂ ഉപയോഗിക്കുന്നവർ ധാരാളമാണ്. പ്രത്യേകിച്ച് ചൂടുകാലത്ത് ഷൂ ഉപയോഗിച്ച് കഴിഞ്ഞു വൈകുന്നേരം അഴിയ്ക്കുമ്പോൾ വളരെയധികം സ്മെൽ ഉണ്ടാവാറുണ്ട്. ഈയൊരു പ്രശ്നം ഇല്ലാതാക്കാൻ ഒന്നോ രണ്ടോ സിലിക്കാ ജെൽ പാക്കറ്റ് ഇതിലേക്ക് ഇടുക.പിറ്റേദിവസം ആകുമ്പോഴേക്കും ഷൂവിലെ ഗന്ധം പൂർണ്ണമായും മാറിക്കിട്ടും.

മൂന്നാമത്തെത് എന്നത് സാധാരണ ആയി വണ്ടി ഓടിക്കുമ്പോൾ വളരെയധികം മിസ്റ്റ് വരാറുണ്ട്. അങ്ങനെ വരുമ്പോൾ മൂന്നോ നാലോ സിലിക്കാജെൽ കവർ കാറിന്റെ ഗ്ലാസിന്റെ അടുത്തേക്ക് ഇട്ടു നൽകുക.അങ്ങനെ ചെയ്താൽ ഇത് ഉണ്ടാവുകയില്ല. ഉണ്ടെങ്കിൽ തന്നെ പെട്ടെന്ന് അത് മാറിക്കിട്ടും.

ഇനി അടുത്തതായി സാധാരണ ആയി നാം വീട്ടിൽ ഉപയോഗിക്കുന്ന  സ്പാനറുകൾ,സ്കൂട്ട് ഡ്രൈവറുകൾ ഒക്കെ തന്നെ ചില നാളുകൾ കഴിയുമ്പോൾ തുരുമ്പ് എടുക്കാറുണ്ട്.അങ്ങനെ ഉള്ളപ്പോൾ ഇത് എല്ലാം ഒരു ബോക്സിനൂള്ളിൽ ഇട്ടശേഷം കുറച്ച് സിലിക്കാ ജെൽ കവറുകൾ അതിലേക്ക് ഇട്ടു നൽകുക. തുരുമ്പ് എടുക്കാതിരിക്കാൻ ഇത് സഹായകരമാണ്.

അതുപോലെ തന്നെ നാം നമ്മുടെ പഴയ ഫോട്ടോകൾ ഒക്കെ സൂക്ഷിച്ചു വയ്ക്കുന്നവരാണ്. ഇങ്ങനെ ആൽബത്തിൽ ഒക്കെ കുറേനാൾ സൂക്ഷിച്ചു വച്ചു കഴിയുമ്പോൾ ചീത്ത ആയി പോകാറുണ്ട്. അങ്ങനെ വന്നാൽ ഈ ചിത്രങ്ങൾ ഒരു ബോക്സിനുള്ളിൽ ഇട്ടശേഷം സിലിക്കാ ജെൽ ഇട്ട് അടച്ചു വയ്ക്കുക.ഇങ്ങനെ ചെയ്താൽ ഫോട്ടോയിൽ ഉള്ള ഈർപ്പം ഒക്കെ മാറിക്കിട്ടും. ഫോട്ടോ എപ്പോഴും ഫ്രഷ് ആയിരിക്കുകയും ചെയ്യും.

ഇനി സാധാരണ ദൂരയാത്ര പോകുമ്പോൾ വലിയ പെട്ടികൾ ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ ഈയൊരു പെട്ടിക്കുള്ളിൽ പല സാധനങ്ങളും നാം വയ്ക്കാറുണ്ട്. ഇങ്ങനെ പെട്ടിക്കുള്ളിൽ സാധനങ്ങൾ ദീർഘനേരം ഇരിക്കുമ്പോൾ ഈർപ്പം ഉണ്ടാവുകയും മണം വരികയും ചെയ്യും. ഇത് ഒഴിവാക്കുന്നതിനായി ഇതു പോലെ സിലിക്കാ ജെൽ ഇട്ടു നൽകിയാൽ മതിയാകും. അതിനുശേഷം പെട്ടി അടയ്ക്കുക. ഇങ്ങനെ ചെയ്താൽ സാധനങ്ങൾ ഫ്രഷായി ഇരിക്കുകയും സ്മെൽ ഉണ്ടാവാതിരിക്കുകയും ചെയ്യും. ഇത്തരത്തിൽ വളരെയധികം ഗുണങ്ങൾ നിറഞ്ഞതാണ് ഈ സിലിക്കാ ജെൽ.ഈയൊരു സിലിക്കാ പാക്കറ്റുകൾ ഓൺലൈൻ വഴി ഈസിയായി വാങ്ങാൻ കിട്ടുന്നതാണ്.


Comments