REMOVE DARK BLACK NECK EASILY കഴുത്തിലെയും കക്ഷത്തിലെയും കറുപ്പ് നിറം മാറ്റാം ഈസിയായി.വീഡിയോ കാണാം

 


കറുപ്പിന് ഏഴഴക് ആണ്.എന്നാൽ ചില സന്ദർഭങ്ങളിൽ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമായി കറുപ്പ് നിറം വരുമ്പോൾ അത് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് ഒരു 30 വയസ്സ് ഒക്കെ പിന്നിട്ടു കഴിയുമ്പോൾ സാധാരണ ആയി ഉണ്ടാവുന്ന ഒരു അസുഖം കൂടിയാണ് ഇതെന്ന് പറയാം. കഴുത്തിന്റെ പിൻഭാഗത്തും, മുൻ ഭാഗത്തും, കക്ഷത്തിന്റെ ഭാഗങ്ങളിൽ ആയി, അങ്ങനെ പല ഭാഗങ്ങളിലും കറുപ്പ് നിറം ഉണ്ടാവാറുണ്ട്. ഇതിനുള്ള പ്രധാനകാരണം ശരീരത്തിൽ ഉണ്ടാവുന്ന ഹോർമോൺ ചെയ്ഞ്ചസും, ജീവിതശൈലിയിൽ ഉണ്ടാവുന്ന വ്യത്യാസങ്ങളും ആണ് ഇതിന്റെ പ്രധാന കാരണം. ഇത് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം തലമുടി മുതൽ പാദം വരെ വളരെ വൃത്തിയായി ശരീരം സൂക്ഷിക്കുക എന്നതാണ്. എന്നാൽ ഇങ്ങനെ കറുപ്പ് നിറം വന്നാൽ അത് ഈസീയായി മാറ്റിയെടുക്കാൻ സാധിക്കും .അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് കോൾഗേറ്റിന്റെ ടൂത്ത് പേസ്റ്റ് ആണ്. അതോടൊപ്പം ഒരൽപ്പം സാധാരണ അരിപ്പൊടി,ഒരൽപ്പം വെള്ളം എന്നിവയാണ് വേണ്ടത്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരൽപ്പം കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഒരു ബൗളിലേക്ക് എടുക്കുക. അതിനുശേഷം ഇതിലേയ്ക്ക് ഒരൽപ്പം സാധാരണ അരിപ്പൊടി ചേർത്ത് നൽകുക. വറുത്ത അരിപ്പൊടി ആയാലും അല്ലാത്ത അരിപ്പൊടി ആയാലും സാരമില്ല.ഇനി ഇതിലേക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക. അതിനുശേഷം ഇത് മൂന്നും ശരിക്കും നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്തു നല്ല പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക.ഇനി ഇത് അപ്പ്ളൈ ചെയ്യാവുന്നതാണ്.

ഇത് അപ്പ്ളൈ ചെയ്യാൻ വളരെ സിംപിൾ ആണ്.ഈയൊരു മിശ്രിതം കഴുത്തിലെ ഏതൊക്കെ ഭാഗങ്ങളിൽ ആണ് കറുപ്പ് ഉള്ളത് അവിടെ ഒക്കെ നന്നായി തേച്ചു നൽകുക.അതിനുശേഷം നന്നായി മസാജ് ചെയ്തു നൽകുക.ഇത്തരത്തിൽ 5 മുതൽ 6 മിനിറ്റ് വരെ സൂക്ഷിക്കുക.അതിനുശേഷം ഇത് കഴുകി കളയുക. കഴുകി കളയുമ്പോൾ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക.അങ്ങനെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് റിപ്പീറ്റ് ചെയ്യുക. ഇങ്ങനെ ചെയ്താൽ കറുത്ത പാടുകൾ ഉള്ള കഴുത്തിലെയും,കക്ഷത്തിലെയും ഭാഗങ്ങളിലെ കറുപ്പ് മാറിക്കിട്ടുന്നതാണ്.


Comments