ഇന്നാ പിടിച്ചോ സാധാരണക്കാരന്റെ കിടിലം VODKA കോക്റ്റൈൽ!!!



നമ്മുടെ ഇടയിൽ കേരളീയ രീതിയിൽ വളരെ സിംപിൾ ആയി തന്നെ കോക്റ്റൈൽ ഉണ്ടാക്കാൻ സാധിക്കും.ഇത്  ഒരു വോഡ്ക കോക്റ്റൈൽ ആണ്.ഇത് എങ്ങനെ വളരെ ഈസിയായി കേരളീയ രീതിയിൽ നമുക്ക് തന്നെ ഉണ്ടാക്കാം എന്ന് നോക്കാം.ഇതിനായി ഏറ്റവും അത്യാവശ്യം ആയി വേണ്ടത് സ്മിർനോഫ് വോഡ്ക ആണ്.ഏത് തരത്തിലുള്ള വോഡ്ക വേണമെങ്കിലും ഉപയോഗിക്കാം.ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.



ആദ്യം തന്നെ ഇതിനായി എടുക്കേണ്ടത് ഒരു സാധാരണ ചെറിയ ഗ്ലാസ് എടുക്കുക.വലിയ ഗ്ലാസ് എടുക്കരുത്.ഇനി ഈ ഗ്ലാസ് നിറയെ ഐസ്ക്യൂബ് ഇടുക.ഇനി ഇതിലേക്ക് സ്മിർനോഫ് വോഡ്കയുടെ ഒന്നര പെഗ്ഗ് ഒഴിച്ച് നൽകുക.അതിനുശേഷം കുറച്ചു ഇഞ്ചി എടുത്ത് ചെറുതായി കട്ട് ചെയ്തശേഷം ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ചതച്ച് എടുക്കുക. ഇങ്ങനെ ചതച്ച് എടുത്ത ഇഞ്ചി ഒരു ചെറിയ ബൗളിലേക്ക് മാറ്റുക.ഇനി ഈ ബൗളിലേക്ക് രണ്ടോ മൂന്നോ സ്പൂൺ ആഡ് ചെയ്തു നൽകുക. ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഇഞ്ചിയുടെ ആ നീര് നല്ല ഫ്ളേവറായി ലഭിക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.ഇനി ഈ ഇഞ്ചിയുടെ നീര്‌ അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ച് ഒരു ചെറിയ ഗ്ലാസിലേക്ക് എടുക്കുക.ഈ ഇഞ്ചി നീര് ഇനി ഈ വോഡ്കയിലേക്ക് ഒഴിച്ച് നൽകുക.

ഇനി അടുത്തതായി ഒരു നാരങ്ങ കട്ട് ചെയ്തു എടുത്തശേഷം അതിലെ നീര്‌ നന്നായി അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക.ഈയൊരു നാരങ്ങ നീര് കൂടി ഇതിലേക്ക് ആഡ് ചെയ്തു നൽകുക. അടുത്ത ഇൻക്രീഡിയന്റ് എന്ന് പറയുന്നത് സാധാരണ പച്ചമുളക് ആണ്. ഈയൊരു പച്ചമുളക് എടുത്തശേഷം നടുവേ നന്നായി കീറിയെടുക്കുക.അതിനുശേഷം അതേപടി തന്നെ ഇതിലേക്ക് ആഡ് ചെയ്യുക. പച്ചമുളകിന്റെ ആ ഫ്ലേവർ അതേപടി ഇറങ്ങുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.ഇനി ഇതിലേക്ക് ഒരൽപ്പം മിറൻഡ കൂടി ഒരു ഫ്ലേവർ ലഭിക്കുന്നതിന് ആയി ചേർത്ത് നൽകുക.അതിനുശേഷം ഇത് നന്നായി ഇളക്കി നൽകുക. ഇതെല്ലാം നന്നായി മിക്സ് ആകുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ഇളക്കി യോജിപ്പിച്ച് കഴിഞ്ഞാൽ നമ്മുടെ കോക്റ്റൈൽ തയ്യാറായി കിട്ടുന്നതാണ്. 

ഇതിൽ ചേർത്ത എല്ലാ മിക്സുകളും നന്നായി ലഭിക്കുന്നതാണ്.ഇനി മുളക് എടുത്ത് ഇത് നന്നായി ഒന്ന് കൂടി റൗണ്ട് ചെയ്യുക.ഈയൊരു കോക്റ്റൈൽ കഴിച്ചാൽ മദ്യം കഴിക്കാൻ പോകുമ്പോൾ ടച്ചിംഗ്സ് എടുക്കുന്നതിന് പകരമായി ഉള്ള ഒരു ട്വിപ്പിക്കൽ സാധനം എന്ന് തന്നെ പറയാം. ഇനി മിറൻഡ ഇതിൽ ആവശ്യമില്ല എന്നുള്ളവർക്ക് അതൊഴിവാക്കി അൽപ്പം സോഡ ഒഴിക്കാവുന്നതാണ്. ഇനി സോഡ ഒന്നും ഒഴിച്ചില എങ്കിലും പ്രശ്നമില്ല. ഇപ്പോൾ ചേർത്ത ഇൻക്രീഡിയന്റ്സ് മാത്രം നന്നായി റൗണ്ട് ചെയ്തു കഴിഞ്ഞാൽ നല്ല ടേസ്റ്റ് ലഭിക്കുന്നതാണ്.



Comments