കുവൈറ്റിൽ 35 കാരിയായ മലയാളി നഴ്സിന് കുളിമുറിയിൽ സംഭവിച്ചത്??വീഡിയോ കാണാം.








മലയാളി നഴ്സിനെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുവൈറ്റിൽ ആണ് സംഭവം നടന്നത്.കുവൈറ്റിലെ ഇബിൻസീനാ ആശുപത്രിയിലെ ശുചിമുറിയിൽ ആണ് നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരിഞ്ഞാലക്കുട മാള കണ്ടംകുളത്തിൽ ജാസിൽ എന്ന യുവതിയാണ് മരിച്ചത്. 35 വയസ്സ് ആണ് ജാസിലിന്റെ പ്രായം.

ഇന്നലെ വൈകുന്നേരം ആയിരുന്നു ജാസിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ജാസിലിന് അർബുദ ബാധ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ജാഹറ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന ജാസിലിനെ വിദഗ്ധ ചികിത്സയ്ക്ക് ആയാണ് ഇബിൻ സീനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇരിഞ്ഞാലക്കുട മാള കണ്ടംകുളത്തിൽ സിജോ വർഗീസ് ആണ് ജാസിലിന്റെ ഭർത്താവ്.മക്കൾ ജാസിൽ,ജോവിൽ എന്നിവരാണ്.ജാസിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ഉള്ള നടപടികൾ ചെയ്തു വരികയാണ്.രോഗം ബാധിച്ചതിനെ തുടർന്ന് ഉണ്ടായ പ്രയാസം ആണ് ആത്മഹത്യയിലേക്ക്  നയിച്ചത് എന്നാണ് കരുതുന്നത്.

രോഗത്തിൽ നിന്നും മുക്തി നേടാൻ തനിക്ക് ആവില്ല,ഈയൊരു രോഗാവസ്ഥയിൽ മറ്റുള്ളവർക്ക് താനൊരു ബാധ്യത ആകും എന്ന ചിന്തിച്ചപ്പോൾ ജാസിലിന് പ്രയാസമായി. അതിനാലാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ നാട്ടിൽ എത്തിക്കാൻ ആണ് തീരുമാനം.


Comments