നിങ്ങളുടെ ഫോണിൽ 4G സ്പീഡ് കിട്ടാനും/ഇന്റർനെറ്റ് വേഗത കൂട്ടാനും |മികച്ച സിഗ്നൽ കിട്ടാനും ഇതാ ഒരു സൂത്രപ്പണി|||

 


ഇന്ന് മൊബൈൽ ഫോണും ,മൊബൈൽ ഫോണിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കാത്തവരും ആയി ആരും തന്നെയില്ല. ഇന്റർനെറ്റ് സ്പീഡ് 2G,3G,4Gഎന്നിങ്ങനെയാണ് നിൽക്കുന്നത്. ഇപ്പോൾ ഏറ്റവും ലേറ്റസ്റ്റ് ആയി നിൽക്കുന്നത് 4G ആണ്. എല്ലാവർക്കും തന്നെ ഹൈ സ്പീഡ് ആണ് വേണ്ടത്. അല്ലാതെ ബഫറിംങ്ങോട് കൂടിയ സ്പീഡ് ഒന്നും തന്നെ ഇപ്പോൾ ആർക്കും വേണ്ട. എന്നാൽ 2G കാർക്കും 3G കാർക്കും എങ്ങനെ വേഗത്തിൽ 4G യിലേക്ക് എത്താം എന്നതിനെ സംബന്ധിച്ച ഒരു എളുപ്പ മാർഗം ഉണ്ട്. അതുപോലെ തന്നെ പല സ്ഥലങ്ങളിലും ചെല്ലുമ്പോൾ റേഞ്ച് കുറവായിരിക്കും, അപ്പോൾ ആ റേഞ്ച്‌ നെയും അപ്ഗ്രേഡ് ചെയ്യണം, അതുപോലെ തന്നെ 2Gകാർക്കും ,3G കാർക്കും 4G യിലേക്ക് മൊബൈലും, മൊബൈലിന്റെ ഇന്റർനെറ്റും അപ്ഗ്രേഡ് ചെയ്യാനും ഉള്ള വഴി പരിചയപ്പെടാം.



2G അല്ലെങ്കിൽ 3G സ്പീഡ് ആയിരിക്കുന്ന ഫോണുകൾ എല്ലാം ഏറ്റവും മാക്സിമം ആയി ഇന്റർനെറ്റ് സ്പീഡ് കിട്ടാനും അതുപോലെ തന്നെ നല്ല കവറേജ് ഫോണിന് ലഭിക്കാനും ഉള്ള ഒരു സൂത്രപ്പണി ആണിത്.ആദ്യം തന്നെ ഫോണിൽ റേഞ്ച്‌ കുറവാണ് എങ്കിൽ ആദ്യം സെറ്റിങ്ങ്സ് ഓപ്പൺ ചെയ്യുക.അതിനുശേഷം അതിലെ About phone എന്ന ഓപ്ക്ഷൻ ഓപ്പൺ ചെയ്യുക. അതിനുശേഷം അതിലെ status ഓപ്പൺ ചെയ്യുക.status ലെ സിം സ്റ്റാറ്റസ് എന്ന ഓപ്ക്ഷൻ ഓപ്പൺ ചെയ്തു കഴിഞ്ഞാൽ strength എത്ര ഉണ്ടെന്ന് അറിയാൻ സാധിക്കും.signal strength ൽ അത് കൃത്യമായി കാണിക്കുന്നതാണ്. അതിനാൽ തന്നെ ഈ signal strength  ആണ് കൂട്ടേണ്ടത്. അതായത് ഇന്റർനെറ്റ് സ്പീഡ് കൂട്ടാനും ,കോൾ വിളിക്കാൻ ആവശ്യമായ റേഞ്ച് കൂട്ടുകയും ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 

അതിനായി ആദ്യം തന്നെ ഫോണിന്റെ ബാക്ക് സൈഡ് ഓപ്പൺ ചെയ്യുക.ആൺട്രോയിഡ് ഫോണുകളിൽ ഇത് സാധിക്കുന്നതാണ്.എന്നാൽ ബാക്ക് ഓപ്പൺ ചെയ്യാൻ സാധിക്കാത്ത ആൻഡ്രോയ്ഡ് ഫോണുകളിൽ ഇത് നടക്കുകയില്ല.ഇനി ഫോൺ ഓപ്പൺ ചെയ്തശേഷം സിം ഇട്ടിരിക്കുന്നതിന്റെ താഴെ ആയി ചെറിയൊരു ഹോൾ കാണാവുന്നതാണ്.അവിടെ ചെറിയൊരു ആന്റിന പോലൊരു സാധനം ഘടിപ്പിക്കുക.അതിനായി സാധാരണ ഒരു കോപ്പർ വയർ ആണ് ഉപയോഗിക്കുന്നത്.കോപ്പർ വയറിൽ ഒരെണ്ണം എടുക്കുക.അതിനുശേഷം വളരെ ചെറുതായി ഒന്ന് ഇത് വളച്ചു വയ്ക്കുക.അതിനുശേഷം വളരെ ശ്രദ്ധിച്ചു ഇത് ഹോളിനുളളിലേക്ക് ഇറക്കി വയ്ക്കുക.ഇനി ഇത് ശരിക്കും അമർത്തി നൽകി വയ്ക്കുക.അതോടൊപ്പം തന്നെ ഇത് ഹോളിൽ നിന്നും ഇളകി പോകാതിരിക്കാൻ ഒരു സെല്ലോടേപ്പ് ഉപയോഗിച്ച് ഇത് ഒട്ടിച്ചു വയ്ക്കുക.

അതിനുശേഷം പഴയപോലെ തന്നെ ഫോണിന്റെ ബാക്ക് വശം അടയ്ക്കുക.ഇനി ഫോൺ ഓൺ ചെയ്തു സിഗ്നൽ നോക്കിയാൽ നല്ല സിഗ്നൽ ലഭിച്ചതായി കാണാവുന്നതാണ്. ഇത് 2G ,3G കാർക്ക് ഒക്കെ ഹൈ സ്പീഡ് ലഭിക്കാൻ ഇടയാക്കുന്നതാണ്.അതുപോലെ തന്നെ നല്ല റേഞ്ചും ഇതോടൊപ്പം ലഭിക്കുകയും ചെയ്യും.ഇത്തരത്തിൽ വളരെ സിംപിൾ ആയി തന്നെ ഇത് ചെയ്യാൻ സാധിക്കുന്നതാണ്.



Comments