57 കാരനെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം, ലോഡ്ജിലേക്ക് വിളിച്ചു വരുത്തി യുവതി ചെയ്തത് കണ്ടോ?




 

57 കാരനായ ഗ്രഹനാഥനെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ഹണി ട്രാപ്പിലൂടെ പണം തട്ടിയ കേസിൽ മുഖ്യ പ്രതിയായ യുവതിയെയും ,കൂട്ടാളികളെയും പോലീസ് പിടികൂടി.വൈക്കം സ്വദേശിയായ വ്യക്തിയെ ആണ് കാസർകോട് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിനി രജനിയും ,കൂട്ടാളിയായ എരുമേലി സ്വദേശി സുബിനും ചേർന്ന് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.സംഭവുമായി ബന്ധപ്പെട്ട് എറണാകുളം വൈപ്പിൻ ,പുതുവൈപ്പ് തോണി പാലത്തിനു സമീപം താമസിക്കുന്ന തുറയ്ക്കൽ ജെസ്ലിൻ ജോസിയെ ഈ കഴിഞ്ഞ ദിവസം വൈക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാസർകോട് സ്വദേശിനിയായ 28 കാരി യുവതി ,വൈക്കം വല്ലകം സ്വദേശിയായ 57 വയസ്സുള്ള ഗ്രഹനാഥനെ  ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് വരുതിയിലാക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം യുവതി ഇയാളെ ചേർത്തല ഒറ്റപുന്നയിലുള്ള ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയശേഷം യുവതിയുമൊത്തുള്ള ചിത്രങ്ങൾ പകർത്തിയശേഷം ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.50 ലക്ഷം രൂപ ചോദിച്ചാണ് വിലപേശൽ നടത്തിയത്. എന്നാൽ 20 ലക്ഷം രൂപയ്ക്ക് ധാരണ ആവുകയും ചെയ്തു എന്ന് പോലീസ് പറയുന്നു.

ഇതിന്റെ ആദ്യ ഗഡു എന്ന നിലയ്ക്ക് ഒരുലക്ഷത്തി മുപ്പത്തയ്യായ്യിരം രൂപ യുവതിയും,സുഹൃത്തും ചേർന്ന് ഇയാളിൽ നിന്നും കൈക്കൽ ആക്കുകയും ചെയ്തു.വൈക്കത്ത് വർക്ഷോപ്പ് നടത്തി വരുന്ന ആളാണ് ഗ്രഹനാഥൻ. വൈക്കത്ത് വച്ച് ബോട്ട് ജെട്ടിക്ക് സമീപം കൂട്ടാളികൾ പണത്തെ ചൊല്ലി തമ്മിൽ തല്ലിയതോടെ പ്രശ്നം വഷളായി.

കൈയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട 57 കാരൻ ജീവിതം നഷ്ടപെടാതിരിക്കാൻ കടം വാങ്ങി പണം നൽകേണ്ടി വരുമെന്ന അവസ്ഥ വന്നതോടെ സുഹൃത്തുക്കളുടെയും, ഒപ്പമുള്ളവരുടെയും സമ്മർദ്ദത്തിന് വഴങ്ങി പരാതി നൽകുകയായിരുന്നു.യുവതിക്ക് വൈക്കത്ത് ഉള്ള ചില പ്രമുഖ വ്യവസായികളുമായി ബന്ധമുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.




Comments