പഴയ സ്വർണ്ണം 916 തിളക്കം ആക്കണോ???ഇതാ ഒരു ട്രിക്ക്||

 


"കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം" എന്ന പാടിയ ഒരു കവിത എല്ലാവർക്കും അറിയാം.ഇതിലെ കനകം ആയ സ്വർണ്ണം കേരളീയർക്ക്, അഥവാ ഇന്ത്യക്കാർക്ക് ഇടയിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്.മിക്കവാറും എല്ലാവരും തന്നെ സ്വർണം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. 


എന്നാൽ 916 സ്വർണം മുതൽ എല്ലാ തരത്തിലുള്ള സ്വർണം വാങ്ങി ഉപയോഗിച്ച് കഴിഞ്ഞാലും കുറച്ചു നാൾ കഴിയുമ്പോൾ ഇവ ക്ലാവ് പിടിക്കുകയോ, ചെറുതായി ഇതിന്റെ കളർ ഫേഡ് ചെയ്തു പോവുകയോ ചെയ്യാറുണ്ട്. അതിനാൽ തന്നെ ഇതിൽ പല മിനുക്ക് പണികൾ ഒക്കെ ചെയ്താൽ തന്നെ പഴയ പുതുമ ലഭിക്കാറില്ല.

ഇതിനായി സാധാരണ ചെയ്യുന്നത് സ്വർണം പൂശാൻ ആയി,ജസ്റ്റ് ഒരു കവറിങ്ങ് കൂട്ടാൻ ആയി ജുവല്ലറിയിൽ കൊണ്ടുപോയി കൊടുക്കുകയാണ്ചെയ്യാറുള്ളത്. അവർ അതിൽ ചെറുതായി സ്വർണം പൂശി നൽകുകയും ചെയ്യും. എന്നാൽ സ്വർണം ജുവല്ലറിയിൽ ഒന്നും കൊണ്ടുപോകാതെ തന്നെ സ്വർണം ആദ്യം മേടിച്ച രൂപത്തിൽ തന്നെ, നല്ല ഗോൾഡ് കവറോട് കൂടി തന്നെ കിട്ടാൻ ആയുള്ള മാർഗം പരിചയപ്പെടാം.

ആദ്യം തന്നെ നിറം മങ്ങിയ,പൂർണ്ണമായും നിറം നഷ്ടപ്പെട്ട ഒരു സ്വർണം ഒരു ചെറിയ പ്ലേറ്റിലേക്ക് എടുക്കുക.ഈ സ്വർണം പൂർണ്ണമായും പഴയ നിറത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. ഇതിനായി ആദ്യം തന്നെ വേണ്ടത് ഒരൽപ്പം മഞ്ഞൾ പൊടി ആണ്.അടുത്തതായി വേണ്ടത് ഒരൽപ്പം ഹെഡ് ആൻഡ് ഷോൾഡർ ഷാംപു ആണ്.അതോടൊപ്പം തന്നെ ഒരൽപ്പം കണ്ടീഷണർ എന്നിവയാണ് വേണ്ടത്. ഏത് തരം കണ്ടീഷണർ ആയാലും കുഴപ്പമില്ല.ഇനി ഇതെല്ലാം കൂടി നന്നായി ഇളക്കി മിക്സ് ചെയ്തു നൽകുക.മിക്സ് ചെയ്തു ഒരു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.ഇനി ഇത് ഡയറക്ട് ആയി സ്വർണ്ണത്തിലേക്ക് തേച്ചു പിടിപ്പിക്കാവുന്നതാണ്.

ഇത് തേച്ചു പിടിപ്പിക്കുന്ന വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ ,ഒരു സാധാരണ ബ്രഷ് എടുത്തശേഷം ഈ പേസ്റ്റിലേക്ക് മുക്കി എടുത്ത് നേരെ സ്വർണ്ണത്തിലേക്ക് തേച്ചു പിടിപ്പിക്കുക. പൂർണ്ണമായും എല്ലാ ഭാഗത്തും നന്നായി തേച്ചു പിടിപ്പിക്കുക.ഇങ്ങനെ തേച്ചു പിടിപ്പിച്ച ശേഷം ഇതിലേക്ക് ഒരൽപം വെള്ളം ഒഴിച്ച് നൽകുക.അതിനുശേഷം ഒരിക്കൽ കൂടി നന്നായി ബ്രഷ് ഉപയോഗിച്ച് തേച്ചു നൽകുക.ഈ സമയം തന്നെ മാലയിലെ കറുത്ത കളർ ഒക്കെ ഇളകി മാറിയതായി കാണാവുന്നതാണ്. ഇനി ഈ സ്വർണം സാധാരണ വെള്ളത്തിൽ ഇട്ട് നന്നായി കഴുകി നൽകുക. അതിനുശേഷം ഒരിക്കൽ കൂടി നന്നായി ഒന്ന് ബ്രഷ് ചെയ്തു നൽകുക. ഏകദേശം ഒന്ന് രണ്ട് തവണ കൂടി ഇത്തരത്തിൽ കഴുകി നൽകുക.ഇങ്ങനെ ചെയ്യുമ്പോൾ മഞ്ഞൾകൂടി ചേർത്തതിനാൽ തന്നെ സ്വർണ്ണത്തിന് പഴയ നിറവും തിളക്കവും ലഭിക്കുകയും,സ്വർണ്ണത്തിൽ പറ്റി പിടിച്ചിരിക്കുന്ന ക്ലാവ്,കറുപ്പ് നിറം തുടങ്ങിയവ ഒക്കെ മാറിക്കിട്ടുന്നതുമാണ്.


Comments