ഇനി കൊതുകുതിരിയും ALL OUT ഉം ഒന്നും വേണ്ട ||കൊതുകിനെ കൊല്ലാൻ വെറും ഒരു കുപ്പി മാത്രം മതി||

 




ഇന്ന് കേരളത്തിൽ എവിടെ നോക്കിയാലും പനി മരണങ്ങൾ പലതും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പലതരത്തിലുള്ള പനികൾ ആണ് ഉള്ളത്. എന്നാൽ ഇതിനൊക്കെ പല കാരണങ്ങൾ ആണെങ്കിലും അവയിൽ പലതിലും പ്രധാന രോഗകാരി കൊതുക് ആണ്. ഇതിൽ നിന്നും ഒഴിവാകാൻ ഉള്ള മാർഗം കൊതുകിനെ ഇല്ലാതാക്കുക എന്നത് മാത്രമാണ്.സാധാരണ ആയി കൊതുകിനെ ഒഴിവാക്കാൻ ആയി കൊതുകുതിരി കത്തിക്കും, ലിക്വിഡ് വാങ്ങി പ്ലഗ് ചെയ്യും എന്നിവയൊക്കെ ആണ് ചെയ്യുന്നത്. ഇതിനൊക്കെ തന്നെ കെമിക്കൽ റിയാക്ഷൻ ഉണ്ട് എന്നതും നാം അറിയേണ്ടതാണ്.എന്നാൽ ഈ കെമിക്കൽ ആക്ഷൻ ഒന്നും ഇല്ലാതെ തന്നെ കൊതുകിനെ പിടിക്കാൻ ആയുള്ള ഒരു ട്രാപ്പ് ഉണ്ടാക്കാൻ സാധിക്കും. അത്‌ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ഈ ട്രാപ്പ് ഉണ്ടാക്കാൻ ആയി ആദ്യം വേണ്ടത് ഏകദേശം ഒരു രണ്ട് ലിറ്ററിന്റെ  എംപ്റ്റി ബോട്ടിൽ ആണ്. അതിനുശേഷം ഈ ബോട്ടിലിന്റെ ഏകദേശം നടുഭാഗം ഒരു പകുതി ആയി കട്ട് ചെയ്യുക.ഇനി ഈ മുറിച്ചു എടുത്ത ബോട്ടിലിനുള്ളിലേക്ക് ഒരൽപ്പം ബ്രൗൺ ഷുഗർ ഒരു മൂന്ന് സ്പൂൺ ചേർത്ത് നൽകുക.

ഈ ബ്രൗൺ ഷുഗറിന് പകരം സാധാരണ പഞ്ചസാര ആണെങ്കിലും ഉപയോഗിക്കാം.ഇനി ഇതിലേക്ക് ഒരൽപ്പം വെള്ളം കൂടി ചേർത്ത് ചെയ്തു നൽകുക.അതിനുശേഷം ഇതിലേക്ക് സാധാരണ ഈസ്റ്റ് ഒരൽപ്പം ചേർത്ത് നൽകുക. ഇനി ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.

ഇനി ഈയൊരു ബോട്ടിലിന്റെ അടപ്പ് വരുന്ന ഭാഗം ഈ ഒരു ബോട്ടിലേക്ക് ചരിച്ചു നന്നായി അമർത്തി വയ്ക്കുക.ഇനി ഇത് ഒരു ടേപ്പ് ഉപയോഗിച്ച് നന്നായി ഒട്ടിച്ചു വയ്ക്കുക.ഇങ്ങനെ ചെയ്തശേഷം ഇത് വീടിന്റെ പരിസരത്ത് ഒക്കെ കൊണ്ട് പോയി വയ്ക്കാവുന്നതാണ്.ഇത് വച്ച് കഴിയുമ്പോൾ കൊതുക് ഇതിലേക്ക് വരികയും ഈ ലിക്വിഡ് ലേക്ക് കൊതുകു സ്റ്റിക്ക് ആയി ചത്തു പോവുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ഇത് ചെയ്യാവുന്നതാണ്. യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുകയും ഇല്ല.



Comments