മലയാളി നഴ്സിന് ബാംഗ്ലൂരിൽ സംഭവിച്ചത് ???ഞെട്ടിത്തരിച്ച് നാട്!!

 


മലയാളിയായ നഴ്‌സിംങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് ചിറ്റാലിക്കൽ സ്വദേശിനിയായ നീനാ സതീഷിനെ ആണ് ഹോസ്റ്റൽ മുറിയിൽ ആയി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ജീവന്റെ തുടിപ്പ് ശരീരത്തിൽ കണ്ടതിനെ തുടർന്ന് ഉടൻതന്നെ അവശനിലയിൽ ആയ നീനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.



കോളേജിൽ ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് കോളേജ് അധികൃതർ നീനയെ ശകാരിച്ചിരുന്നു.ഇതിൽ മനംനൊന്ത് ആണ് നഴ്‌സിങ് വിദ്യാർത്ഥിനി ആയ നീന ആത്മഹത്യ ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.മംഗ്ളൂരു പോലീസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് ഇപ്പോൾ കേസ് എടുത്തിരിക്കുകയാണ്.

കൊളസോൺ നഴ്‌സിങ് കോളേജിൽ ഒന്നാംവർഷ നഴ്‌സിങ് വിദ്യാർത്ഥിനി ആയിരുന്നു നീന.ഫീസ് അടയ്ക്കാൻ സമയത്ത് കഴിയാതെ പോയതിന്റെ പേരിൽ ഇത്തരത്തിൽ കുട്ടികളോട് പെരുമാറുന്നത് നിർഭാഗ്യകരമായ സംഭവമാണ്. കാര്യങ്ങൾ ശരിയായ നിലയിൽ ചോദിച്ചു മനസ്സിലാക്കാതെ ഇത്തരത്തിൽ പെരുമാറുന്ന മാനേജുമെന്റുകൾക്ക് എതിരെ കർശനമായ നടപടികൾ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കേണ്ടത് അത്യാവശ്യം ആണ്.അതിനാൽ തന്നെ ഈ വിഷയത്തിൽ പോലീസും ,ഭരണകൂടവും ഉചിതമായ നടപടികൾ എടുക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.തുടർനടപടികൾ എന്താണെന്ന് കാത്തിരിക്കുകയാണ് എല്ലാവരും.




Comments