പതിനാറാം വയസ്സിൽ അച്ഛന്റെ സുഹൃത്ത് ഗർഭിണിയാക്കി, പെൺകുട്ടിയുടെ ജീവിതത്തിൽ പിന്നീട് നടന്നത് കണ്ടോ?

 


ഒരു പെൺകുട്ടിയുടെ ജീവിതം മാറ്റിമറിയ്ക്കപ്പെടുന്നത് ഒരൊറ്റ സെക്കന്റിലാണ്. അങ്ങനെ ജീവിതം മാറിയ ഒരു പെൺകുട്ടിയുടെ കഥയാണിത്.തന്റെ പതിനാറാമത്തെ വയസ്സിൽ ഒരു പെൺകുട്ടി ഗർഭിണിയായി.അതിന്റെ കാരണക്കാരനായി മാറിയതാകട്ടെ അച്ഛന്റെ ഉറ്റ സുഹൃത്തും.എന്നാൽ ഒരു പുരുഷൻ ആ പെൺകുട്ടിയുടെ ജീവിതം തന്നെ ഇരുട്ടിൽ ആഴ്ത്തിയപ്പോൾ മറ്റൊരു പുരുഷൻ ദൈവതുല്യനായ കഥയാണ് ഇവിടെ ഉണ്ടായത്.



രാധ എന്ന പെൺകുട്ടിയുടെ ജീവിതകഥയാണിത്. ചില വർഷങ്ങൾക്ക് മുൻപ് ഒരു ഡോക്ടർ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ആണ് ഇപ്പോൾ വയറലായി മാറിയിരിക്കുന്നത്.ഒന്ന് വായിച്ചാൽ തന്നെ കണ്ണ് നിറഞ്ഞു പോകുന്നതായ ഒരു കുറിപ്പ് ആണ് ഡോക്ടർ ഷിനു ശ്യാമളൻ പങ്കുവച്ചിരിക്കുന്നത്.ഡോക്ടർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.

2014 ഡിസംബർ 12 തീയതി പതിവ് പോലെ തന്നെ പുലർച്ചെ ആശുപത്രിയിൽ എത്തി. രണ്ട് വർഷം മുമ്പ് അവസാന വർഷ പിജി ചെയ്യുന്ന കാലമാണത്. രാവിലെ 8 മണിക്ക് റൗണ്ട്സിന് പോയപ്പോൾ ലേബർ റൂമിൽ കുറച്ചു ഗർഭിണികൾ കിടപ്പുണ്ട്.ചിലർക്ക് മാസം തികഞ്ഞു, എന്നാൽ മറ്റു ചിലർക്ക് ബ്ലീഡിംഗ് പോലുള്ള പ്രശ്നങ്ങൾ.അപ്പോഴാണ് ഞാൻ ഒരു കുട്ടിയെ ശ്രദ്ധിച്ചത്. എന്നാൽ ചെറിയ കുട്ടിയെ പോലെ തോന്നിയതിനാൽ തന്നെ ഞാൻ ആ കുട്ടിയോട് ലാസ്റ്റ് മാസം എന്നാണ് എന്ന് ചോദിച്ചു.9 മാസം ആയി, ഡെലിവറി ഡേറ്റിന് രണ്ട് ദിവസം കൂടി മാത്രമേ ഉള്ളൂ. കുട്ടിയുടെ കേസ് ഷീറ്റ് വായിക്കുവാൻ ആയി പറഞ്ഞു. അത് നോക്കിയപ്പോൾ അവൾക്ക് 18വയസ്സ് മാത്രമേ പ്രായമുള്ളൂ. എന്നാൽ പെട്ടെന്ന് ആണ് മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത് അതവളുടെ രണ്ടാമത്തെ ഗർഭം ആയിരുന്നു.

ആ നിമിഷം ഞാനൊന്നു പതറി.അത് രണ്ട് വർഷം മുമ്പ് ആയിരുന്നു എന്നവൾ പറഞ്ഞു.16 മത്തെ വയസ്സിൽ. ആ നിമിഷം വല്ലാത്തൊരു മരവിപ്പ് ആണ് എനിക്ക് തോന്നിയത്. മനുഷ്യത്വം ഉള്ളവരൊക്കെ ഒരു നിമിഷം അത് കേൾക്കുമ്പോൾ ഒന്ന് പിടഞ്ഞു പോകും. സ്കൂൾ പഠനകാലത്ത് അവളുടെ വയർ വീർത്തിരുന്നത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ഒടുവിൽ തലകറങ്ങി വീണപ്പോൾ ആണ് അമ്മ അവളെയും കൊണ്ട് ഡോക്ടറുടെ അരികിലേക്ക് ഓടിയത്.അവൾ ആറുമാസം ഗർഭിണി ആണെന്നറിഞ്ഞ ആ നിമിഷം തകർന്നു പോയിട്ടുണ്ടാവാം ആ അമ്മ.അത് പറഞ്ഞ നിമിഷം അവൾ പൊട്ടി കരഞ്ഞു. സ്വന്തം അച്ഛന്റെ സുഹൃത്ത് ആയിരുന്നു ഇത്രയും ക്രൂരത ചെയ്ത ആ മഹാ പാപി.അത് ആ നാട് മുഴുവനും പാട്ടായി. എന്നാൽ അവൾക്കായി ഭൂമിയിൽ ഒരു ദൈവമുണ്ടായിരുന്നു.വെറും കല്ലിൽ കൊത്തിയ ശില്പമല്ല, പകരം ജീവനുള്ള ഒരു ഹൃദയം.

അത് ഒരു ലോറി ഡ്രൈവർ ആയ സുരേഷ് എന്നൊരു ചെറുപ്പക്കാരൻ ആയിരുന്നു.അവളുടെ കഥയറിഞ്ഞ ആ യുവാവ് സ്വമേധയാ അവളെ വിവാഹം ചെയ്തു.അവളെ നിറഞ്ഞ വയറോടെ തന്നെയാണ് വിവാഹം ചെയ്തത്. ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിച്ചിരിക്കുകയാണ് അവർ.ആദ്യത്തെ കുഞ്ഞിനെ തന്റെ സ്വന്തം മകനെപോലെ തന്നെ സുരേഷ് സ്നേഹിക്കുന്നു.രാധയുടെ ഒപ്പം ഉള്ളവരെ വിളിച്ചു എന്ന് പറഞ്ഞപ്പോൾ രോഗിയുടെ കൂട്ടിരിപ്പുകാരെ കാണുവാൻ ആയി ഞാൻ ചെന്നു. അവിടെ എന്റെ കണ്ണുകൾ തിരഞ്ഞത് ആ ചെറുപ്പക്കാരനെ ആയിരുന്നു. രാധയുടെ ഒപ്പമുള്ളവർ വരു എന്ന് സിസ്റ്റർ പറഞ്ഞപ്പോൾ സുരേഷ് എന്ന ആ ചെറുപ്പക്കാരൻ എന്റെ മുൻപിൽ വന്നു നിന്നു. അറിയാതെ മനസ്സുകൊണ്ട് ആ ചെറുപ്പക്കാരനെ ഞാൻ തൊഴുതു പോയി.

ഇന്നും ആ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു കത്തുന്നുണ്ട്. എവിടെ എന്നറിയില്ല. എങ്കിലും ദൈവം അവർക്ക് നല്ലത് മാത്രം വരുത്താൻ എന്നും ഞാൻ പ്രാർത്ഥിക്കുവാറുണ്ട്. ഒരു പുരുഷൻ അവളുടെ മാനം നശിപ്പിച്ചപ്പോൾ മറ്റൊരു പുരുഷൻ അവൾക്ക് ദൈവമായി. ഇവരൊക്കെ അല്ലേ നാം ഭൂമിയിൽ തൊഴേണ്ട ദൈവങ്ങൾ.രാധയും സുരേഷും അവരുടെ മക്കളും എവിടെയോ സന്തോഷമായി ജീവിക്കുന്നുണ്ട്. എന്നാൽ പീഢനത്തിന് ഇരയായ എത്രയോ പെൺകുട്ടികളുടെ ജീവിതം പൊലിഞ്ഞു പോകുന്നു. ഒരു നിമിഷം നാം അവരെയൊക്കെ ഓർക്കുക തന്നെ വേണം.ഇതായിരുന്നു ഡോക്ടർ ഫേസ്ബുക്കിലൂടെ പങ്കു വച്ച കുറിപ്പ്.




Comments