നിങ്ങൾ ശരീരം മെലിഞ്ഞവർ ആണോ??നിങ്ങൾക്ക് വണ്ണം വയ്ക്കാൻ ഒരു ഉഗ്രൻ മരുന്ന്||

 




ഇന്ന് യുവാക്കളുടെ ഇടയിൽ ഉള്ള പ്രധാന പ്രശ്നമാണ് ഭാരമില്ലായ്മ,അതായത് ശരീരം മെലിഞ്ഞ അവസ്ഥ.ഇവർക്ക് എങ്ങനെ എങ്കിലും അവരുടെ ഭാരം കൂട്ടാനും,ശരീരം ഒന്ന് പുഷ്ടിപെടുത്തി എടുക്കുക എന്നിങ്ങനെ ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്ന ഒന്നാണ്.ഇതിനായി ഇവർ പല ഇംഗ്ലീഷ് മരുന്നുകളുടെയും മറ്റും പിറകെ പോകുകയും, ബോഡിബിൽഡിംഗിന് പലതരം പൊടികളുടെ പിന്നാലെ പോകുകയും ചെയ്യാറുണ്ട്.

പക്ഷേ ഇതൊക്കെ ശരീരത്തിന് വളരെയധികം ഹാനികരം ആണ്,അതുപോലെ തന്നെ സാധാരണക്കാരന് എത്തിപിടിക്കാൻ പറ്റാത്ത സാധനങ്ങളും ആണ്.എന്നാൽ ഇതൊന്നും കൂടാതെ തന്നെ ശരീരം പുഷ്ടിപെടുത്താനായുള്ള രണ്ട് ടെക്നിക്കുകൾ പരിചയപ്പെടാം.

ആദ്യത്തേത് എന്നത് നമ്മുടെ വീടുകളിൽ സാധാരണ ആയി ഉള്ള പഴേങ്കഞ്ഞി ആണ്. വീടുകളിൽ ചോറു വയ്ക്കാത്തവരായി ആരും തന്നെയില്ല. തലേദിവസം വച്ച ചോറിന്റെ പഴേങ്കഞ്ഞി ആയിട്ട് രാവിലെ തന്നെ കഴിക്കുന്നത് നല്ലതാണ്.ഇതിന് കറികളായി അച്ചാറോ ,ചമ്മന്തിയും ഒക്കെ കൂട്ടി എല്ലാ ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്.ഇത് ഒരു മാസം സ്ഥിരമായി കഴിച്ചാൽ ശരീരത്തിന്റെ മെലിച്ചിൽ മാറി വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.

ഇനി അടുത്തതായി ഒരു ദിവസം നാല് അല്ലെങ്കിൽ അഞ്ച് ഗ്ലാസ് കഞ്ഞിവെള്ളം ഒരൽപ്പം ഉപ്പ് ചേർത്ത് ദിവസവും കുടിക്കുക.ഇത് തുടർച്ചയായി കുടിക്കുക.ഇങ്ങനെ ഏകദേശം ഒരു മാസത്തോളം തുടർച്ചയായി ചെയ്താൽ ശരീരത്തിന്റെ മെലിച്ചിൽ മാറി വണ്ണം വയ്ക്കുക തന്നെ ചെയ്യും.ഈ രണ്ട് മാർഗ്ഗങ്ങളും വളരെ ഈസിയായി തന്നെ എല്ലാവർക്കും ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ അതേസമയം തന്നെ അമിതമായ വണ്ണം ശരീരത്തിന് ഭാവിയിൽ ദൂഷ്യം ചെയ്യും എന്ന കാര്യം കൂടി നാം മനസ്സിലാക്കേണ്ടതാണ്.



Comments