ഈ പോലീസ് ഉദ്യോഗസ്ഥാൻ ചെയ്തത് കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കും, അത്രയ്ക്ക് നാണക്കേട്.
on
Get link
Facebook
X
Pinterest
Email
Other Apps
പോലീസുകാർക്ക് പോലും നാണക്കേടുണ്ടാക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ അറിയാൻ സാധിച്ചു കൊണ്ടിരിക്കുന്നത്.. മംഗലാപുരത്തെ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോണും ആയി ബന്ധപ്പെട്ടാണ് ഇപ്പോൾ പോലീസിന് നാണക്കേടുണ്ടാക്കുന്ന ഒരു സംഭവം അറിയാൻ സാധിക്കുന്നത്. ട്രെയിൻ തട്ടി മരിച്ച അരുണിന്റെ മൊബൈൽ ഫോൺ കാണാതെ പോവുകയായിരുന്നു ചെയ്തത്. എന്നാൽ കൃത്യമായ അന്വേഷണം നടത്തിയിരുന്നു. സംഭവം അന്വേഷിച്ച് ഉദ്യോഗസ്ഥനായ ജ്യോതി സുധാകറിനെ ആയിരുന്നു പ്രതി സ്ഥാനത്ത് കണ്ടെത്തിയത്. ജ്യോതി സുധാകറിനെ മൃതദേഹത്തിൽ നിന്നും മൊബൈൽ എടുത്തു എന്നും, പിന്നീട് ഉപയോഗിച്ചു എന്നും ആണ് പുറത്തുവരുന്ന കുറ്റം. പരാതി ഡിജിപിയുടെ പകൽ എത്തിയപ്പോഴായിരുന്നു സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ജ്യോതി സുധാകർ മൃതശരീരത്തിൽനിന്ന് മൊബൈൽ ഫോൺ എടുക്കുകയും പിന്നീട് തന്റെ സ്വന്തം നമ്പർ ഇട്ടു കൊണ്ട് അത് ഉപയോഗിക്കുകയും ചെയ്തു എന്നാണ് അറിയാൻ സാധിച്ചത്. പോലീസിന് തന്നെ അങ്ങേയറ്റം ലജ്ജാവഹമാണ് ഒരു കാര്യമായിരുന്നു സംഭവം അറിഞ്ഞപ്പോൾ തന്നെ നടപടി എടുത്തിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ സസ്പെൻഷനിലാണ് ജ്യോതി സുധാകർ എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരാണ് ശരിക്കും പോലീസിന് തന്നെ ഒരു അപമാനമായി മാറുന്നതെന്ന് പറയാതിരിക്കാൻ സാധിക്കില്ല. മൃതശരീരത്തോടെ എങ്കിലും കുറച്ച് ഒരു മാന്യത കാണിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഇത്തരം വാർത്തകൾ നൽകുന്ന ഞെട്ടൽ ചെറുതൊന്നുമല്ല. സാധാരണക്കാർക്ക് പ്രതീക്ഷയേകുന്ന സുരക്ഷിതത്വവും അവരുടെ സമ്പത്തിനും സ്വത്തിനും കാവൽ നിൽക്കുന്നതുമായ പോലീസുകാരുടെ ഭാഗത്തുനിന്ന് തന്നെ ഇത്തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകുന്നത് ഏറെ വേദനാജനകമാണ്. വേലി തന്നെ വിളവു തിന്നുന്നു എന്ന് പറയുന്നത് പോലെ ആയി പോവുകയാണ് ഈ സംഭവം.
Comments
Post a Comment