Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
അനിയത്തിയുടെ വിവാഹം മുടങ്ങും നീ ഇങ്ങോട്ട് കയറേണ്ട തിരിച്ചു പൊയ്ക്കോളൂ എന്ന് ഭർത്താവിൽനിന്നും മുഖത്ത് വെട്ടേറ്റ ഒരു സ്ത്രീയോട് സ്വന്തം അമ്മ പറയുകയാണ്.ഇങ്ങനെ പറയുമ്പോൾ ഒരു മകളുടെ അവസ്ഥ എന്തായിരിക്കും ചങ്ക് തകർന്നു പോയിട്ടുണ്ടാവില്ലേ, കാരണം അവർ ഒരു ആശ്വാസത്തിന് സ്വന്തം വീട്ടിലേക്ക് വന്നത് ആണ്.എന്നിട്ടും അമ്മ സംസാരിക്കുന്നത് ഇങ്ങനെയാണെങ്കിൽ കണ്ണ് നിറഞ്ഞു പോകും. ഇന്ന് സമൂഹത്തിൽ പല സ്ത്രീകളും സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും ഒക്കെ ഭർത്താവിന്റെ പീഡനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്. പല പെൺകുട്ടികളും മാതാപിതാക്കളെ ഇതൊന്നും അറിയിക്കാതെയാണ് കഴിയുന്നത്. എല്ലാം ഉള്ളിലൊതുക്കി ഭർത്താവിന്റെ വീട്ടിലെ ഒരു വേലക്കാരിയായി. ഇപ്പോഴിതാ ഭർത്താവിൽനിന്നും ക്രൂര പീഡനങ്ങൾ ഇരയായ സക്കീറ എന്ന യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്..
യുവതിയുടെ പോസ്റ്റ് ഇങ്ങനെയാണ്. എനിക്ക് വെറും പതിനേഴ് വയസ്സുള്ളപ്പോൾ ആയിരുന്നു 24 കാരുമായുള്ള എൻറെ വിവാഹം നടക്കുന്നത്. വീട്ടുകാർ നടത്തിയതാണ്. വിവാഹം കഴിഞ്ഞ് ഭർത്താവിൻറെ വീട്ടിൽ എത്തിയത് മുതൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സ്വന്തം കുടുംബത്തിൽ നിന്നും മറ്റൊരു കുടുംബത്തിലേക്ക് ഉള്ള മാറ്റമായിരുന്നു ഇതിന് കാരണം എന്നൊക്കെയാണ് ഞാൻ ആദ്യകാലങ്ങളിൽ വിശ്വസിച്ചത്. ഓരോ ദിവസം കഴിയുംതോറും എൻറെ കാര്യങ്ങൾ ഒന്നും തന്നെ ഭർത്താവിന്റെ ശ്രദ്ധക്കത്തായ്. ആദ്യമായി ഓട്ടോക്കാരൻ ആയ ഭർത്താവിന് അവിടെ ലഭിക്കുന്ന പണം മദ്യപിക്കാൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഓരോ ദിവസം കഴിയുംതോറും പട്ടിണി കൂടി കൂടി വന്നു.
ഒരിക്കൽ പട്ടിണി കിടക്കുന്ന ദിവസം മദ്യപിച്ചെത്തിയ ഭർത്താവിനോട് ദേഷ്യപ്പെടുകയും ചെയ്തു. അതോടെ കൂട്ടുകാരെയും കൂട്ടി വീട്ടിൽ വന്ന് മദ്യപിക്കാൻ തുടങ്ങി. മദ്യപിക്കുന്നതിന് ഒപ്പം കൂട്ടുകാരെയും വീട്ടിലിരുത്തി മദ്യപിക്കാൻ തുടങ്ങിയതോടെ ഉറക്കം വരെ നഷ്ടപ്പെട്ടു. ഇതിൻറെ പേരിൽ അന്നുതന്നെ അങ്ങോട്ടുമിങ്ങോട്ടും ചോദ്യങ്ങൾ ഉണ്ടാവുകയും പ്രശ്നം രൂക്ഷമാവുകയും ഒക്കെ ചെയ്തു. വഴക്ക് ഉണ്ടായതോടെ ഭർത്താവ് മുഖത്താണ് വെട്ടിയത്. ജീവനുപോലും ഭീഷണി ആകുന്ന അവസ്ഥയിൽ ഭർത്താവിനോടൊപ്പം ഉള്ള ജീവിതം വേണ്ട എന്ന തീരുമാനം എടുത്തു ഞാൻ. അവിടെ നിന്നും ഇറങ്ങിയിട്ട് വീട്ടിലേക്ക് എത്തിയ എന്നോട് അമ്മ പറഞ്ഞത് അതിലും വേദനനിറഞ്ഞ വാക്കുകളായിരുന്നു. നീ ഇങ്ങോട്ട് കയറേണ്ട ഇനി ഇവിടെ ഉള്ള അനിയത്തിമാരുടെ വിവാഹം നടക്കില്ല എന്ന്. അത് കേട്ടപ്പോൾ മുഖത്ത് കിട്ടിയതിനേക്കാൾ വേദന തോന്നിയിരുന്നു. ഭർത്താവിന്റെ കൂടെ തന്നെ ജീവിക്കാൻ തീരുമാനിച്ചു. വളരെ കുറച്ചുകാലം പിന്നീടയാൾ മദ്യപാനം നിർത്തി. ഞങ്ങൾക്ക് ഒരു പെൺകുഞ്ഞു പിറന്നു നല്ലൊരു ജീവിതം പ്രതീക്ഷിച്ച എനിക്ക് വീണ്ടും തിരിച്ചടികളുടെ കാലമായിരുന്നു കാത്തിരുന്നത്. കുഞ്ഞു ജനിച്ചതോടെ പഴയതിലും ഭർത്താവ് കൂടുതൽ മദ്യപിക്കാൻ തുടങ്ങുകയും വീട്ടിൽ വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഒരിക്കൽ കുഞ്ഞ് കരഞ്ഞപ്പോൾ തുണിയിൽ പൊതിഞ്ഞ ഭർത്താവ് മാലിന്യക്കൂമ്പാരത്തിൽ കളയാൻ തുടങ്ങി.
ചെറിയൊരു ജോലി മാത്രമായിരുന്നു എൻറെയും കുഞ്ഞുങ്ങളുടെയും ജീവിതമാർഗ്ഗം. എന്നാൽ ഞാൻ ജോലിയെടുക്കുന്നത് ഭർത്താവിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു നീ സമ്പാദിക്കുന്നത് കൊണ്ടാണ് നിനക്ക് ഇത്ര അഹങ്കാരം. കണ്ടാൽ ആളുകൾ തുപ്പുന്നത് പോലെ ഞാൻ ആകും എന്ന്, ഞാൻ പേടിച്ചു പോയി, എന്നെ അപായപെടുത്തും എന്നുള്ളൊരു സൂചന പോലെയാണ് എനിക്ക് തോന്നിയത്. വീട്ടുകാരുടെ സഹായം ചോദിച്ചു എന്ന്. എൻറെ വീട്ടിൽ കയറാൻ എൻറെ അമ്മ സമ്മതിച്ചില്ല. ഞാൻ വൈകിട്ട് വീട്ടിൽ വന്നപ്പോൾ എൻറെ മുഖത്ത് ആസിഡ് ഒഴിച്ചു ഭർത്താവ്. ശരീരവും മുഖവും ഉരുകി ഒലിച്ചിറങ്ങുന്നത് ഞാനറിഞ്ഞു. മുഖം ചുട്ടുപൊള്ളുന്ന പോലെയാണ് എൻറെ അവസ്ഥ ആയിരുന്നു.അയൽപ്പാക്കപർ ആണ് ആശുപത്രിയിലെത്തിച്ചത്.എൻറെ ഭർത്താവും വീട്ടുകാരും എന്നെ തിരിഞ്ഞു പോലും നോക്കിയില്ല. ആക്രമണത്തിനിരയായ പെൺകുട്ടികളെ സഹായിക്കുന്ന ഫൗണ്ടേഷനാണ് ആശുപത്രി ചെലവുകൾ വഹിച്ചിരുന്നത്.. ബന്ധുക്കളാരും എന്നെ സഹായിചില. ആത്മഹത്യ ചെയ്താലോ എന്നു പോലും ഞാൻ ചിന്തിച്ചു പോയി. മുഖം വികൃതമായതോടെ മക്കളെ പോലും എൻറെ അരികിലേക്ക് വരാതായി. എന്നാൽ ആരെയും വെറുതെ വിടാനുള്ള സന്മനസ്സ് വന്നിട്ടുണ്ടായിരുന്നില്ല എനിക്ക്. ഭർത്താവിനെ തിരഞ്ഞ് ധൈര്യമായി തന്നെ പോലീസിൽ പരാതി നൽകിയതോടെ അയാളെ പോലീസ് പിടികൂടി, അയാളിപ്പോൾ ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒറ്റയ്ക്കായി പോയ നിമിഷം സഹായിച്ചത് ആണ്. ഇപ്പോൾ കുട്ടികളും എന്നോടൊപ്പമുണ്ട്. അവരെ പഠിപ്പിച്ച നല്ലൊരു നിലയിൽ എത്തിക്കാനാണ് എൻറെ ശ്രെമം, ജീവിതത്തോടുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും ഞാൻ. ഇതായിരുന്നു സക്കീറ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഒരു ഉദാഹരണമാണ്..പല പെൺകുട്ടികൾക്കും ഉള്ള ഒരു ഉദാഹരണം തന്നെ.
Comments
Post a Comment